ക്ലാസിൽ ഓറ്റയ്ക്കരുന്നു…..
അവരെ പറഞ്ഞിട്ടും കാര്യമില്ല, അവർക്കും സംശയമായിരുന്നു എന്നെ എവിടെ ഇരുത്തണമെന്ന്….. പെൺകുട്ടികൾക്കിടയിലോ.?? ആൺകുട്ടികൾകിടയിലോ??
കാരണം അവിടെ മനുഷ്യൻ എന്ന കാറ്റഗറി ഉണ്ടായിരുന്നില്ല….പിന്നീട് മനസിലായി ഈ സമൂഹത്തിലും ആ ഒരു കൂട്ടകാർ ഇല്ലെന്ന്…..അതെ ഇവിടെ ആണും പെണ്ണും പണക്കാരനും പാവപെട്ടവനും മാത്രമേ ഉള്ളു മനുഷ്യൻ ഇല്ലെന്ന് …
വീണ്ടും കണ്ണാടിയിൽ അവൻ അപ്പോളും കാണുന്നുണ്ടായിരുന്നു, കണ്ണുകളിൽ കളിയാക്കലുകളും, ഒറ്റപ്പെടുത്തലുകളും നൽകിയ കണ്ണുനീർ തുള്ളികളെ…..
ആർക്കും വേണ്ടാത്ത അവകാശികളോ ഒപ്പുകാൻ കൈകളോ ഇല്ലാത്ത കണ്ണുനീർ തുള്ളികൾ….
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
തണുത്ത കാറ്റിൽ കൂടെ കൂട്ടുവന്ന മഴത്തുള്ളികൾ പതിയെ ഉറക്കത്തിൽ നിന്നും അവളെ തൊട്ടുണർത്തി…..തുറന്ന കണ്ണുകളിൽ വലിയ കെട്ടിടങ്ങളും തിരക്കു പിടിച്ചു പായുന്ന മനുഷ്യരെയും കണ്ടിരുന്നു അവൾ….
പതിയെ കണ്ണോടിച്ചു ഇറങ്ങേണ്ട സ്ഥലം എത്തിയിട്ടില്ലെന്നുറപ്പുവരുത്തി അവൾ വീണ്ടും യാത്രയുടെ അനുഭൂതിയിൽ മുഴുകി……
എന്റെ പേര് അരുണിമ….
ജനിച്ച ദേശത്തു നിന്നും ഒരുപാട് ദൂരെയാണ്… Mഇനിയും പോകണം.
ജീവിതം തേടിയുള്ള യാത്രയാണ്…. പഠിത്തം കഴിഞ്ഞു ഇറങ്ങിയത് നേരെ ഇങ്ങോട്ടാണ്…ഒരു കൂട്ടുകാരി വഴിയാണ് ഇവിടെ ഒരു ജോലി ശരിയാക്കിയത്….എല്ലാം ശരിയായി എന്നറിഞ്ഞപ്പോൾ നേരെ ഇങ്ങു പൊന്നു…..എന്റെ സ്വപ്നങ്ങൾക് ചിറകുകൾ നൽകാൻ,,, എന്താണെറിയാതിരുന്ന ജീവിതത്തിന് ഒരുത്തരം നൽകുവാൻ….
കണ്ടക്ടറുടെ മീൻ വില്പന പോലെ ഉള്ള അന്നൗൺസ്മെന്റ് കേട്ടു….. അതെ,,ഇറങ്ങേണ്ടിയിരിക്കുന്നു…. ജീവിതത്തിന്റെ പുതിയ അധ്യായം ഇവിടെ തുടങ്ങുകയാണ്.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
പെയ്തോഴിഞ്ഞ മഴയിൽ,,അതിന്റെ കുളിരിൽ ഉറങ്ങുന്ന ഭൂമി അവളുടെ കല്പാദങ്ങളെ സ്വീകരിച്ചു…. ബാഗും തോളിലേറ്റി അവൾ ചുറ്റും നോക്കി…. ഇനി വഴി കണ്ടെത്തണം…. എല്ലായിടത്തും പോലെ ആദ്യം കണ്ട ഓട്ടോയ്ക്കു തന്നെ കൈ നീട്ടി…..ഓട്ടോചേട്ടൻ ധൂം സിനിമയിലെ പോലെ വണ്ടി സഡൻ ബ്രെക്കിട്ടു…. ഒരു ചിരി സമാനിച്ചു…. കോൾഗെറ്റ് പരസ്യം മാറി നിക്കണം ആ ചിരിയിൽ…..അവളും ഒരു ചിരിയോടെ ഓട്ടോയിൽ കയറി സ്ഥലം പറഞ്ഞു……
ആ മൂന്നു ചക്രങ്ങൾ കറങ്ങി ആ ഓട്ടോ തന്റെ പ്രയാണം തുടങ്ങി….. അതിൽ പിറകിൽ അവളും…
അരുണിമ…
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Nalla plot nannayi ezhuthan ullathu und page kooti ezhuthu baki oru roopa rekha kitya baki abhiprayam parayam waiting for next part ❤️❤️
എനിക്ക് എഡിറ്റിങ് അറിയില്ല. ഒരു പാർട്ട് തന്നെ ഒരുപാട് തവണ എഡിറ്റ് ചെയ്യും എന്നിട്ട് വായിച്ചു നോക്കും അപ്പോ പിനേം മാറ്റും??
അടുത്ത ഭാഗം കൂടെ വായിച്ചിട്ട് അഭിപ്രായം പറയാം… ????
??????
ഇതൊരു തുടർക്കഥ ആണോ…
ആണെങ്കിൽ മുഴുവൻ ആയിട്ട് വായിക്കുന്നതാ ഇഷ്ട്ടം അതുകൊണ്ടാണ് ട്ടോ….
അതെ ബാക്കി പോസ്റ്റ് ചെയാണ് നാളെ ??? അറിയാത്ത കാര്യമാണ് കുത്തും കോമയും ചേർത്ത് എഡിറ്റ് ചെയ്യുന്നേ ആവുന്നത് പോലെ ചെയുന്നു തെറ്റുണ്ടേൽ ക്ഷമിക്കാണെ ???
Nalla pole anvekshichal editor maare ivide thanne kittum… Palarun angane aanu cheyyunnathu… Ippo njan thirakkil aayathukondu pattilla… Allengil cheythu tharamaayirunnu….
പിന്നെ മുഴുവൻ കഥയും വന്നിട്ട് വായിച്ച് അഭിപ്രായം പറയാം…
ആശയം അവതരിപ്പിച്ച രീതി കൊള്ളാം ✌?
ഇത് continue ചെയ്യൂലേ ബാക്കി അപ്പോൾ പറയാം ❤️
ഒരു ശക്തമായ തീം ആണല്ലോ സഹോ… ❤
എഴുത്ത് കൊള്ളാം… പക്ഷെ പേജ് കൂട്ടിയിടണേ… എന്നാലേ കൂടുതൽ അഭിപ്രായം പറയാൻ കഴിയൂ…
അരുൺ,അരുണിമ… ഇവർ രണ്ടും ഒന്നാണോ…? കാത്തിരിക്കുന്നു… ആശംസകൾ ?
അതെ അരുൺ ആയാണ് ജനിച്ചത അവന്റ തിരിച്ചറിന്റെ രണ്ടാം ജന്മം ആണ് അരുണിമ.
പിന്നെ കൂടുതൽ ആലോചിച്ചു വെക്കും പിന്നെ സമയം കിട്ടുമ്പോൾ ആണ് എഴുത്തു അപ്പോളേക്കും കുറെ ഓക്കേ മറന്നു പോകും ചെറുകഥകൾ ആണ് ഇഷ്ടം സപ്പോർട്ട്ന് നന്ദി ഒരുപാട് സ്നേഹത്തോടെ sole ???
കിട്ടുന്ന ത്രെഡുകൾ ഷോർട്ട് ആയി എവിടെയെങ്കിലും കുറിച്ചിടണം.. പിന്നീട് മറന്നു പോയാലും പൊടിതട്ടിയെടുക്കാൻ കഴിയുന്ന പോലെ..
ഞാൻ അങ്ങനെയാണ് ചെയ്യാറ്.. പിന്നെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യുമ്പോൾ (ഭാഗം 2 ) എന്ന് ടൈറ്റിലിൽ തന്നെ കൊടുക്കണേ…
കൊച്ചിയിൽ ഉണ്ടായ rj അനന്യയുടെ ഡെത് കേട്ടപ്പോൾ തോന്നിയതാണ്
എഴുതിയതെല്ലാം ആദ്യമായാണ് കുറച്ചു പേർക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത്.
അതിനാൽ തന്നെ എല്ലാവരുടെയും വാക്കുകൾ ആഗ്രഹമുണ്ട് തെറ്റുണ്ടെകിൽ മനസിലാക്കാൻ മനസിലാക്കി തിരുത്താൻ തയാറാണ്…. സസ്നേഹം sole