അഗ്നിശലഭങ്ങൾ [Stolen soul] 81

അഗ്നിശലഭങ്ങൾ

Author : Stolen soul

 

 

 

നീറുന്ന കണ്ണുകളുമായി അവനാ കണ്ണാടിയിൽ തന്നെ കണ്ണുകൾ നട്ടിരുന്നു…..

കണ്ണുകൾ ചുവന്നിരുന്നു….

 

അമ്മയുടെ വകയായിരുന്നു….. ഇന്നത്തെ സമ്മാനം…..

മുളകുപൊടി പറ്റിയ മുഖത്തെ തൊലിയിലെയും, കൺപോളകളിലെയും തിണർപ്പുകൾ എന്തിനെയോ ഓർമ്മിപ്പിക്കുന്നു….

എന്താണ്…..????

തന്റെ ഇഷ്ടങ്ങൾക്കെതിരെയുള്ള സമൂഹത്തിന്റെ വെറുപ്പാണോ അതോ തന്നെ താനല്ലാതാക്കാനുള്ള തിടുക്കമോ….???

 

 

ഞാൻ അരുൺ…..

 

അതെ….. അങ്ങനെയാണ് എനിക്കിട്ട പേര്…

ഞാൻ ജനിച്ചപ്പോൾ എല്ലാവരും സന്തോഷത്തോടെ എന്നെ സ്വീകരിച്ചു….

അച്ഛൻ,അമ്മ,ചേച്ചി, ഇവരെല്ലാംഅഭിമാനത്തോടെ, സന്തോഷത്തോടെ പറേന്നത് കേട്ടിരുന്നു….

അവരുടെ കൈയിൽ എന്നെ കൊടുത്ത ആ നഴ്സും പറഞ്ഞു “ആൺ കുഞ്ഞാണ്”

അതെ ഞാൻ എല്ലാവർക്കും പ്രിയപ്പെട്ട മകനായിരുന്നു….,ചേച്ചിക്ക് കുഞ്ഞനുജനായിരുന്നു…. പിന്നെ എപ്പോളാണ് ഞാൻ ശപിക്കപ്പെട്ടവനും, വെറുക്കപെട്ടവനും ആയത്…??

 

 

ചേച്ചി,അമ്മ ഇവരൊക്കെ ഒരുങ്ങുമ്പോൾ ആദ്യം ഒരു കൗതുകമായിരുന്നു… പിന്നീട് എപ്പോളോ ഒരാഗ്രഹമായി മാറുകയായിരുന്നു….കണ്ണെഴുതാൻ പൊട്ടു തൊടാൻ അങ്ങനെയങ്ങനെ….

ആദ്യമായി കണ്ണെഴുതി തന്നത് ചേച്ചിയായിരുന്നു….അമ്മ കളിയാക്കി പറഞ്ഞു,

“അയ്യേ എന്താണ് ഇതെന്ന” ചോദ്യത്തെ കേട്ടു.എങ്കിലും അച്ഛൻ ഒന്നും പറഞ്ഞിരുന്നില്ല… എങ്കിലും ആ മുഖത്തെ ഗൗരവം കണ്ടിരുന്നു..

എങ്കിലും എന്റെ കുഞ്ഞു മനസ്സിൽ അതിന് അർത്ഥം ഉണ്ടായിരുന്നില്ല….

പിന്നീട് എന്നും മറ്റു ആൺകുട്ടികളെ പോലെ…..അവരുടെ ഇഷ്ടങ്ങൾ പോലെ ആയിരുന്നില്ല എന്റെ ആഗ്രഹങ്ങൾ…. എപ്പോളോ ഒരുപക്ഷെ എന്നെക്കാൾ മുൻപേ അവർ അറിഞ്ഞിരിക്കണം എന്റെ ഇഷ്ടങ്ങൾ മാറുന്നുവെന്ന്…… അതുകൊണ്ടാവണം സ്വന്തം വീട്ടിൽ പോലും എനിക്കിടയിൽ അവർ മതിലുകൾ പണിയാൻ തുടങ്ങിയത്..

 

 

ഒരിക്കൽ കൈയിൽ നിന്നും ഇറക്കാതെയിരുന്ന ചേച്ചി,കൂടെ നടക്കാൻ പോലും സമ്മതിക്കാതെ എന്നും ചോറു വാരിത്തന്നിരുന്ന അമ്മ ഞാൻ കഴിച്ചോ എന്നു ചോദിക്കുക പോലും ചെയ്യാതെ, കൈകൾ മധുരവുമായി വന്നിരുന്ന അച്ഛൻ ഞാൻ ഉണ്ടെന്നു ചിന്തിക്കുക പോലുമില്ലാതെ ഒരു ജീവിതം….. ഇന്നതാണ് ഞാൻ….ആണും പെണ്ണും കെട്ടവൻ…..ശപിക്കപ്പെട്ടവൻ…

 

 

അവർക്കിഷ്ടമായിട്ടില്ലെങ്കിലും എന്റെ ആഗ്രഹത്തിനായിരുന്നു എന്റെ സ്കൂൾ പ്രവേശനം….. അവിടെയും കണ്ടു….അഡ്മിഷനു ചെന്നപ്പോൾ ആ അദ്യാപകന്റെയും മുഖത്തൊരു നോട്ടം…..പിന്നീട് മനസിലായിരുന്നു ആ നോട്ടത്തിനും അവജ്ഞയുടെ രുചിയായിരുന്നുവെന്ന്….

 

 

13 Comments

  1. Nalla plot nannayi ezhuthan ullathu und page kooti ezhuthu baki oru roopa rekha kitya baki abhiprayam parayam waiting for next part ❤️❤️

    1. എനിക്ക് എഡിറ്റിങ് അറിയില്ല. ഒരു പാർട്ട്‌ തന്നെ ഒരുപാട് തവണ എഡിറ്റ്‌ ചെയ്യും എന്നിട്ട് വായിച്ചു നോക്കും അപ്പോ പിനേം മാറ്റും??

  2. അടുത്ത ഭാഗം കൂടെ വായിച്ചിട്ട് അഭിപ്രായം പറയാം… ????

  3. ഇതൊരു തുടർക്കഥ ആണോ…

    ആണെങ്കിൽ മുഴുവൻ ആയിട്ട് വായിക്കുന്നതാ ഇഷ്ട്ടം അതുകൊണ്ടാണ് ട്ടോ….

    1. അതെ ബാക്കി പോസ്റ്റ്‌ ചെയാണ് നാളെ ??? അറിയാത്ത കാര്യമാണ് കുത്തും കോമയും ചേർത്ത് എഡിറ്റ്‌ ചെയ്യുന്നേ ആവുന്നത് പോലെ ചെയുന്നു തെറ്റുണ്ടേൽ ക്ഷമിക്കാണെ ???

      1. Nalla pole anvekshichal editor maare ivide thanne kittum… Palarun angane aanu cheyyunnathu… Ippo njan thirakkil aayathukondu pattilla… Allengil cheythu tharamaayirunnu….

        പിന്നെ മുഴുവൻ കഥയും വന്നിട്ട് വായിച്ച് അഭിപ്രായം പറയാം…

  4. ആശയം അവതരിപ്പിച്ച രീതി കൊള്ളാം ✌?
    ഇത് continue ചെയ്യൂലേ ബാക്കി അപ്പോൾ പറയാം ❤️

  5. ഒരു ശക്തമായ തീം ആണല്ലോ സഹോ… ❤
    എഴുത്ത് കൊള്ളാം… പക്ഷെ പേജ് കൂട്ടിയിടണേ… എന്നാലേ കൂടുതൽ അഭിപ്രായം പറയാൻ കഴിയൂ…
    അരുൺ,അരുണിമ… ഇവർ രണ്ടും ഒന്നാണോ…? കാത്തിരിക്കുന്നു… ആശംസകൾ ?

    1. അതെ അരുൺ ആയാണ് ജനിച്ചത അവന്റ തിരിച്ചറിന്റെ രണ്ടാം ജന്മം ആണ് അരുണിമ.

      പിന്നെ കൂടുതൽ ആലോചിച്ചു വെക്കും പിന്നെ സമയം കിട്ടുമ്പോൾ ആണ് എഴുത്തു അപ്പോളേക്കും കുറെ ഓക്കേ മറന്നു പോകും ചെറുകഥകൾ ആണ് ഇഷ്ടം സപ്പോർട്ട്ന് നന്ദി ഒരുപാട് സ്നേഹത്തോടെ sole ???

      1. കിട്ടുന്ന ത്രെഡുകൾ ഷോർട്ട് ആയി എവിടെയെങ്കിലും കുറിച്ചിടണം.. പിന്നീട് മറന്നു പോയാലും പൊടിതട്ടിയെടുക്കാൻ കഴിയുന്ന പോലെ..
        ഞാൻ അങ്ങനെയാണ് ചെയ്യാറ്.. പിന്നെ അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യുമ്പോൾ (ഭാഗം 2 ) എന്ന് ടൈറ്റിലിൽ തന്നെ കൊടുക്കണേ…

    2. കൊച്ചിയിൽ ഉണ്ടായ rj അനന്യയുടെ ഡെത് കേട്ടപ്പോൾ തോന്നിയതാണ്

  6. എഴുതിയതെല്ലാം ആദ്യമായാണ് കുറച്ചു പേർക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത്.
    അതിനാൽ തന്നെ എല്ലാവരുടെയും വാക്കുകൾ ആഗ്രഹമുണ്ട് തെറ്റുണ്ടെകിൽ മനസിലാക്കാൻ മനസിലാക്കി തിരുത്താൻ തയാറാണ്…. സസ്നേഹം sole

Comments are closed.