അകക്കണ്ണ് – 2 [**SNK**] 201

ഫോൺ വെച്ചു. ശേഷം എൻ്റെ മുന്നിൽ എൻ്റെ വാക്കുകൾക്കായി കാതോർക്കുന്ന എൻ്റെ സ്വന്തങ്ങളെ നോക്കി

ഞാൻ: എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ടാകും എന്ന് മനസ്സിലായിക്കാണുമല്ലോ ? ; അതിനു മുമ്പ് മേഘയെ കുറിച്ച് എന്താണ് നിങ്ങൾ എല്ലാവരുടെയും അഭിപ്രായം ?

ആദ്യം തന്നെ കുഞ്ചു ചാടി കേറി പറഞ്ഞു

കുഞ്ചു: അടിപൊളി !!!!!! സൂപ്പർ !!!!!!!!!! എനിക്ക് ഇഷ്‌ടമായി ………. നല്ല സുന്ദരി ചേച്ചിയാ എൻ്റെ ഏട്ടത്തി ….

അവളുടെ ആ പറച്ചിൽ എല്ലാവരിലും ചിരി പടർത്തി. എനിക്കൽപം നാണം വന്നെങ്കിലും അത് പുറത്തു കാണിക്കാതെ പിടിച്ചു നിന്നു. അൽപ സമയത്തിന് ശേഷം ഞാൻ അമ്മയുടെ അഭിപ്രായം അറിയാൻ ആ മുഖത്തേക്ക് നോക്കി. എന്നാൽ ഒന്നും പറയാതെ അവരോടു ചോദിക്കു എന്നർത്ഥത്തിൽ കുഞ്ഞമ്മയുടെയും ഉണ്ണിമാമന്റെയും നേരേ കാണിച്ചു

ഞാൻ: പറ മാമ, എന്താ മാമന്റെ അഭിപ്രായം ?

ഉണ്ണിമാമ: കുട്ടി നല്ല കുട്ടി തന്നെ, നല്ല ഐശ്വര്യം കാണാനും കൊള്ളാം. അറിഞ്ഞടത്തോളം നല്ല തറവാട് പിന്നെ കാശിനു കുറച്ചു കുറവുണ്ട്. അത് പിന്നെ അല്ലെങ്കിലും അജിത്തേട്ടന്റെ മകൻ കാശിനു പുറകേ ഓടാറില്ലലോ !!!!!!!! പിന്നെ കുട്ടിയുടെ ഡീറ്റെയിൽസ് അറിയുമ്പോൾ നമ്മുടെ ബന്ധുക്കളിൽ ഒരു സംസാരം ഉണ്ടാവാൻ സാധ്യത ഉണ്ട്. പ്രതേകിച്ചും രണ്ടാം കെട്ടും പിന്നെ കണ്ണ് കാണില്ല എന്നൊക്കെ അറിഞ്ഞു തുടങ്ങിയാൽ ഓരോന്ന് പറയാൻ തുടങ്ങി എന്നു വരും …..

കുഞ്ഞമ്മ: അങ്ങനെ പറഞ്ഞു വരുന്നവർക്കുള്ള മറുപടി ഞങ്ങൾ പറഞ്ഞോളാം, അല്ലേ ചേച്ചി ?

ഉണ്ണിമാമ: അല്ലെങ്കിൽ രണ്ടാം കെട്ടാണ് എന്നാരോടും പറയണ്ട …..

ഞാൻ: അത് വേണ്ട മാമ. അവൾക്കു സങ്കടമാകേണ്ട എന്ന് കരുതിയാണെങ്കിൽ കൂടി ഒരു കള്ളം നമ്മൾ പറഞ്ഞു കഴിഞ്ഞു, അതിൻ്റെ കൂടെ വേറെ ഒന്നും കൂടി വേണ്ട. ആരെങ്കിലും എങ്ങനെയുങ്കിലും അറിഞ്ഞു ഒരു സംസാരം ഉണ്ടായാൽ അത് പിന്നെ അവർക്കു വലിയ വിഷമമാകും.

കുഞ്ഞമ്മ: അതെ, അതൊന്നും വേണ്ട. നിന്റെ കാര്യം തന്നെ കല്യാണം കഴിഞ്ഞു എത്രയും വേഗം അവരെ അറിയിക്കണം. പുറത്തു നിന്ന് അറിഞ്ഞു ഒരു വിഷമം വരാൻ പാടില്ല.

ഞാൻ: അത് വേണം. പിന്നെ എന്താ മേഘയെ കുറിച്ച് രാധുവിന്റെ അഭിപ്രായം ?

കുഞ്ഞമ്മ: എനിക്കിഷ്ടമായില്ല എന്ന് പറഞ്ഞാ നീ ഈ കല്യാണം വേണ്ടാ എന്ന് വെക്കുമോ ?

12 Comments

  1. കർണ്ണൻ

    ????സൂപ്പർ

  2. Dona MK LOVER 4 EVER

    Sathyam patayaloo ivide new story vannal athinte like nokeetanu njan story vayikkaru seriously ithu ente mathrem karyanutto…allenkil shriram vayikkunavarude koode pokum new update undenkil athu allenkil pazhaya story..work tention release cheyyananu tto ivide varunathu… story 2nd part anu sredhayil pettathu first page vayichappol thanne previous vayikkan thoni randum orumichu complete cheythu..valare nannayittundu..avatharanam manoharamanu nalla oru theme anu… idakku veezhathe complete cheyyanam… adutha partinu vendi kathirikkunnu

    1. thanks, pinne thalkalam ethayalum pakuthikku vachu nirthan plan illa.

  3. നിധീഷ്

    ❤❤❤❤

  4. ? നിതീഷേട്ടൻ ?

    രണ്ട് partum ഒരുമിച്ച് വായിച്ച് മനോഹരം ?????

  5. Superb bro waiting for the next part

  6. ❤️❤️❤️❤️

  7. Super ❤️❤️❤️❤️❤️

  8. അവതരണം, ഹോ വിവരിക്കുവാൻ വാക്കുകളില്ലാ. എത്രയും വേഗം അടുത്ത ഭാഗം പോരട്ടെ!

  9. Super

Comments are closed.