അകക്കണ്ണ് – 2 [**SNK**] 201

സന്തോഷത്തോടെ കളിതമാശകൾ നിറഞ്ഞിരുന്ന അന്തരീക്ഷം പെട്ടെന്ന് മാറിയത് കുഞ്ചുവിനെ ഒന്ന് ഞട്ടിച്ചു. ദേഷ്യത്തിൽ പറയാൻ പാടില്ലാത്തതു വല്ലതും പറഞ്ഞോ എന്നായിരുന്നു അവളുടെ ചിന്ത. താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന തൻ്റെ ഏട്ടന്റെ ജീവിത്തിലെ ഒരു നല്ല നിമിഷം ഞാൻ കാരണം നഷ്ടമായോ എന്ന ചിന്ത കൂടി വന്നപ്പോൾ ആ കുഞ്ഞു മിഴിയിണകൾ നിറയാൻ തുടങ്ങി. അടുത്തിരിക്കുന്ന എൻ്റെ മുഖഭാവം എന്താണെന്നറിയാത്തതും എൻ്റെ മുഖത്ത് ഒരു കുഞ്ഞു അനിഷ്ടം കണ്ടാൽ പോലും സഹിക്കാൻ കഴിയില്ല എന്നറിയാവുന്നതുകൊണ്ടും കുഞ്ചു മെല്ലെ എഴുന്നേറ്റു എന്നിട്ടു എൻ്റെ മുമ്പിൽ മുട്ടു കുത്തി നിന്ന് എൻ്റെ കൈകൾ രണ്ടും കൂട്ടി പിടിച് നിലത്തേക്ക് നോക്കി നിന്നു. നിറഞ്ഞു തുളമ്പാൻ തുടങ്ങിയ ആ മിഴികളിൽ നിന്നും ഒന്ന് രണ്ടു തുള്ളികൾ എൻ്റെ കാലിനെ പൊള്ളിച്ചു. എല്ലാവരും ആ കാഴ്ച കണ്ടു എന്ത് പറയണം എന്നറിയാതെ നോക്കി നിന്നു. അനുപമ അവളുടെ ചേച്ചിയുടെ കാതുകളിൽ എന്തോ പറയുന്നുണ്ടായിരുന്നു. അതു കേൾക്കും തോറും ആ മുഖത്തും കാർമേഘങ്ങൾ കൂടു കൂട്ടാൻ തുടങ്ങിയിരുന്നു. കുറച്ചു നിമിഷങ്ങൾക്ക് ശേഷവും എന്നിൽ നിന്നും പ്രതികരണങ്ങൾ ഒന്നും ഇല്ല എന്ന് മനസ്സിലായ കുഞ്ചു ആ നിറമിഴികളോടെ എൻ്റെ നേരെ മുഖമുയർത്തി നോക്കി.

ഒരു തരത്തിലുള്ള വികാരവും എൻ്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാൻ കഴിയാത്ത കുഞ്ചു എൻ്റെ മുഖത്ത് നോക്കി ……..

കുഞ്ചു: സോറി ഏട്ടാ ………

എന്ന് പറഞ്ഞു എൻ്റെ കൈകൾ ഒന്നുകൂടെ മുറുക്കി പിടിച്ചു. എൻ്റെ നിശബ്‌ദത വേദനിപ്പിക്കാൻ തുടങ്ങിയ കുഞ്ചുവിന്റെ വാക്കുകൾ ഇടറി ….

കുഞ്ചു: ഏ….. ഏട്ട….. ഏട്ടന് വിഷമമായോ ?

ഞാൻ: ആയി …..

കുഞ്ചുവിന്റെ മുഖത്തു നോക്കി ഭാവ വ്യത്യാസങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഞാൻ പറഞ്ഞു. അതവളുടെ സങ്കടം വർധിപ്പിച്ചതേയുള്ളു. ഒറ്റ ചാട്ടത്തിനു എൻ്റെ കഴുത്തിൽ തൂങ്ങി കെട്ടിപിടിച്ചു ഏങ്ങലടിച്ചു പൊട്ടിക്കരയാൻ തുടങ്ങി. എന്തിനാടാ അതിനെ ഇങ്ങനെ വിഷമിപ്പിക്കുന്നത് എന്ന ഭാവമായിരുന്നു അമ്മക്ക്. ഒരിക്കലും എന്റെയും കുഞ്ചുവിന്റെയും ഇടയിലുള്ള വിഷയങ്ങൾ ഇടപെടാത്ത കുഞ്ഞമ്മയും ഉണ്ണിമാമയും എന്നത്തേയും പോലെ ഇതും ഞങ്ങൾ തമ്മിൽ തന്നെ പരിഹരിച്ചോളും എന്നഭാവത്തിൽ ഇരുന്നു. ഒരു പെൺകുട്ടി കരയുന്നതു കണ്ടിട്ടും ഇവരെന്താ വെറുതെ നോക്കിയിരിക്കുന്നത് എന്ന ചിന്തയിലായിരുന്നു മറ്റുള്ളവർ. അനുപമ തൻ്റെ വിവരണം തുടർന്ന് കൊണ്ടിരുന്നു.

ഒരു നിമിഷത്തിനു ശേഷം ഞാൻ ഒന്നും പറയാതെ കുഞ്ചുവിന്റെ പുറം തലോടിക്കൊണ്ടിരുന്നു. അതവളുടെ തേങ്ങൽ ആദ്യമൊന്നുച്ചത്തിലാക്കിയെങ്കിലും പതിയെ കുറഞ്ഞു കുറഞ്ഞു വന്നു. മെല്ലേ ഞാൻ അവളുടെ കൈകൾ പിടിച്ചു മാറ്റി ആ കൺകൾ തുടച്ചു കൊടുത്തു. എൻ്റെ പ്രവർത്തികൾ അവൾക്കാശ്വാസം പകർന്നുവെങ്കിലും എൻ്റെ മുഖഭാവം മാറ്റമില്ലാതെ തുടരുന്നത് കണ്ടു അവൾ പറഞ്ഞു തുടങ്ങി …..

കുഞ്ചു: സോറി ഏട്ടാ, ഏട്ടത്തിയുടെ കാര്യത്തിൽ എല്ലാവരും കൂടി എന്നെ കളിയാക്കി ചിരിച്ചതു കണ്ടപ്പോൾ സഹിച്ചില്ല ഏട്ടാ……; ആ വിഷമത്തിലും ദേഷ്യത്തിലും അറിയാതെ പറ്റിപോയതാ ……………….; സോറി ……… ഏട്ടന്റെ വിഷമം മാറിയില്ലെങ്കിൽ അത് മാറുന്നവരെ തല്ലിക്കോ …… അല്ലാതെ എന്നോട് മിണ്ടാതിരുന്നാൽ ഞാൻ ചത്തു പോകും ഏട്ടാ ………………

12 Comments

  1. കർണ്ണൻ

    ????സൂപ്പർ

  2. Dona MK LOVER 4 EVER

    Sathyam patayaloo ivide new story vannal athinte like nokeetanu njan story vayikkaru seriously ithu ente mathrem karyanutto…allenkil shriram vayikkunavarude koode pokum new update undenkil athu allenkil pazhaya story..work tention release cheyyananu tto ivide varunathu… story 2nd part anu sredhayil pettathu first page vayichappol thanne previous vayikkan thoni randum orumichu complete cheythu..valare nannayittundu..avatharanam manoharamanu nalla oru theme anu… idakku veezhathe complete cheyyanam… adutha partinu vendi kathirikkunnu

    1. thanks, pinne thalkalam ethayalum pakuthikku vachu nirthan plan illa.

  3. നിധീഷ്

    ❤❤❤❤

  4. ? നിതീഷേട്ടൻ ?

    രണ്ട് partum ഒരുമിച്ച് വായിച്ച് മനോഹരം ?????

  5. Superb bro waiting for the next part

  6. ❤️❤️❤️❤️

  7. Super ❤️❤️❤️❤️❤️

  8. അവതരണം, ഹോ വിവരിക്കുവാൻ വാക്കുകളില്ലാ. എത്രയും വേഗം അടുത്ത ഭാഗം പോരട്ടെ!

  9. Super

Comments are closed.