അകക്കണ്ണ് – 1[**SNK**] 195

രമേശൻ എല്ലാവരുടെയും മുഖത്തേക്ക് ഒന്ന് നോക്കി, അതിനു ശേഷം പറഞ്ഞു തുടങ്ങി

 

രമേശൻ: കല്യാണം കഴിഞ്ഞു മൂന്നാലു ദിവസത്തിന് ശേഷം വിരുന്നിനു പോകുമ്പോൾ ഒരു ആക്സിഡന്റ് ഉണ്ടായി വണ്ടിയുടെ ചില്ലു കൊണ്ട് ആ കുട്ടിയുടെ കാഴ്ച്ച നഷ്ടപ്പെട്ട് ഒന്ന് രണ്ടു മാസത്തോളം ആശുപത്രിയിലായിരുന്നു. കൂടെയുണ്ടായിരുന്ന ആർക്കും ഒന്നും പറ്റിയില്ല. ഒരു കണ്ണുപൊട്ടിയുടെ കൂടെ ജീവിക്കാൻ പറ്റില്ല എന്ന് പറഞ്ഞു ചെക്കൻ ആശുപത്രിയിൽ നിന്നും നേരെ വീട്ടിൽ എത്തിച്ചു. പിന്നെ ഡിവോഴ്സ് ആയി.

രമേശൻ പറഞ്ഞത് കേട്ട് വീണ്ടും എല്ലാവരും പരസ്‌പരം നോക്കി പിന്നെ എൻ്റെ മുഖത്തേക്കും. എൻ്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും കാണാത്തതു കൊണ്ട് രമേശന്റെ മുഖത്ത് നോക്കി

 

ഉണ്ണിമാമ: എന്താ ഇപ്പോഴത്തെ സിറ്റുവേഷൻ, ആ കുട്ടിയുടെ വീട്ടിൽ ആരൊക്കെയുണ്ട് ?

രമേശൻ: സാറേ, അത് രണ്ടു പെണ്കുട്ടികളാ. മൂത്തതാണ് ഈ കുട്ടി, കുട്ടിക്ക് 30 വയസ്സ്. ഇളയാള്ക്കു 26. ആ കുട്ടി  കൊച്ചി ഇൻഫോപാർക്കിലാണ് ജോലി. അമ്മ ഹൈസ്കൂൾ ടീച്ചറാണ്. അച്ഛന് ബിസിനസ്സും. മേനോന്മാരാണ്, നല്ല തറവാടും. പക്ഷേ കുട്ടിയുടെ ഹോസ്‌പിറ്റൽ ചിലവും കേസ് നടത്തിപ്പുമൊക്കെയായി നല്ല ഒരു തുക കയ്യിന്നു പോയി. ചെക്കന്റെയായിരുന്നു വണ്ടി, ഓടിച്ചത് ഈ കുട്ടിയും; വണ്ടിയുടെ ഇൻഷുറൻസ് പുതുക്കാത്തതുകൊണ്ടു ക്ലെയിം ഒന്നും കിട്ടിയില്ല, ചെക്കൻ നൈസ് ആയി കൈ ഒഴിയുകയും ചെയ്തു. അങ്ങനെ ആ കേസ് ഒത്തുതീർപ്പാക്കാനും നല്ലൊരു തുക ചിലവായി. ഇതിന്റെ ഒക്കേ പിറകിൽ നടന്നത് കൊണ്ട് ബിസിനസ് കാര്യമായി ശ്രദ്ധിക്കാൻ പറ്റാത്തതുകൊണ്ട് അകെ താറുമാറായി. അതാ ഞാൻ പറഞ്ഞത് നമുക്ക് വേറെ നല്ല കേസ് നോക്കാം എന്ന്.

ഞാൻ: ആ കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താ ?

രമേശൻ: ഇപ്പൊ വലിയ കുഴപ്പം ഒന്നും ഇല്ല, ഒന്ന് രണ്ടു ഓപ്പറേഷൻ കൂടി കഴിഞ്ഞാൽ കാഴ്ച്ച തിരിച്ചു കിട്ടും. അതിനു ഡോണർ വരുന്നതും നോക്കി ഇരിക്കാ. eye bank ഇൽ ഒക്കെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കുഞ്ഞമ്മ: കാഴ്ച കിട്ടുന്നതിന് മുമ്പേ ചെക്കനെ നോക്കാൻ തുടങ്ങിയോ ?

രമേശൻ: അയ്യോ അങ്ങനെ അല്ല ചേച്ചി; ഞാൻ രണ്ടാമത്തേ കുട്ടിക്ക് വേണ്ടി ഒരു ആലോചനയുമായി അവിടെ പോയതാ. അപ്പൊ പറഞ്ഞത് മൂത്ത കുട്ടിയുടെ കാഴ്ച്ച തിരിച്ചു കിട്ടി ആ കുട്ടിയുടെ കല്യാണം കഴിഞ്ഞിട്ടേ അല്ലെങ്കിൽ അതിനൊപ്പമേ രണ്ടാമത്തേ കുട്ടിയെ കെട്ടിക്കുകയുള്ള എന്ന്. അപ്പോ ഞാൻ നിർബന്ധിച്ചു വാങ്ങി വച്ചതാ മൂത്തകുട്ടിയുടെ ഫോട്ടോ, വല്ലതും പറ്റുന്നത് വന്നാൽ ഇപ്പൊ തന്നെ നോക്കി വക്കാലോ, ഓപ്പറേഷൻ കഴിഞ്ഞു കല്യാണം നടത്തിയാൽ മതിയല്ലോ. പിന്നെ രണ്ടാമത്തേ കുട്ടിക്ക് ഞാൻ കൊണ്ടുപോയ ആലോചന കുറച്ചു വലിയ പാർട്ടിയാ; ആ ചെക്കൻ അവളെ എവിടെയോ വെച്ച് കണ്ട് അവളെത്തന്നെ വേണം എന്ന വാശിയിലാ. നിങ്ങളോടു തുറന്നു പറയാലോ അത് നടന്നാൽ ഒരു ഒന്നൊന്നര ലക്ഷം കയ്യിൽ തടയും. അതാ ചേച്ചിയുടെ കാര്യം നോക്കാൻ ഞാൻ ഒന്ന് നിർബന്ധിച്ചത്.

 

എൻ്റെ മുഖത്തേക്ക് ഒന്ന് നോക്കി അമ്മ രമേശനോട് ചോദിച്ചു

 

അമ്മ: അവർക്ക് എന്തെങ്കിലും കണ്ടിഷൻ ഉണ്ടോ ?

രമേശൻ: അവരു രണ്ടാംകെട്ടുകാരെയാണ് നോക്കുന്നത്. മൂന്ന് ദിവസമേ ഒരുമിച്ചു കഴിഞ്ഞുള്ളു എങ്കിലും രണ്ടാംകെട്ടു അല്ലേ ? പിന്നെ കാര്യമായി ഒന്നും കൊടുക്കാൻ ഉണ്ടാവില്ല. രണ്ടാംകെട്ടുകാരാവുമ്പോൾ പെണ്ണിനെ മാത്രമല്ലേ നോക്കുള്ള. അതാ അങ്ങനെ പറഞ്ഞേ . പിന്നേ ആ കൊച്ചും പ്രത്യേകം പറഞ്ഞു സഹാനുഭൂതി തോന്നി വരുന്ന കല്യാണം കഴിയാത്തവരെ ഒന്നും വേണ്ട എന്ന്. പിന്നെ ഒരു ഭാരമായി തോന്നിയാലോ എന്ന് വച്ചാകും

അമ്മ: രമേശാ, പത്തു ലക്ഷം ….. തനിക്ക് കമ്മീഷൻ, ആ മോളേ ഞങ്ങൾക്ക് വേണം എൻ്റെ മോന്റെ പെണ്ണായി.

17 Comments

  1. Super…

  2. Super

  3. കിടുക്കി.

  4. ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?

    ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ്‌ heading. കഥയുടെ og name paran tharuvooo…

    1. എൻ്റെ പൊന്നു ?????⚡ ഭായ്; അതിനു മാത്രം ഒന്നും ആയിട്ടില്ല. എൻ്റെ കഥക്ക് ഞാൻ ഇട്ട പേരു പോലും ശരിയാണോ എന്നുറപ്പില്ലാ …..

      1. Hambada kema….. ??mmmmmmm

  5. Super feel good story ?????

  6. Thakarttuvariii

  7. സൂര്യൻ

    പേരും കഥയും ആയി വലിയ ബന്ധം തോന്നുനില്ലല്ലൊ?

    1. തുടങ്ങിയിട്ടല്ലേ ഉള്ളു; അതിലോട്ടു എത്തും എന്നു കരുതുന്നു.

      1. സൂര്യൻ

        Love story or action or mix

        1. ഒരു ഹൃദയത്തിൻറെ മർമരം

  8. Nannayittundu, adutha part udane kittum eannu pretheekshikkunnu

  9. ഹൃദയസ്പർശിയായ കഥ, മികച്ച അവതരണം. വൈകാതെ അടുത്ത ഭാഗം തരണേ!

Comments are closed.