അകക്കണ്ണ് – 1[**SNK**] 195

കുഞ്ചു എഴുന്നേറ്റു വീണുകിടക്കുന്ന ഫോട്ടോസ് ഓരോന്നായി എടുത്തു തിരിച്ചുവക്കാൻ നോക്കുമ്പോഴാണ് ഒരു മുഖം പെട്ടെന്ന് എൻ്റെ കണ്ണിലുടക്കിയത്. ഞാൻ പെട്ടന്ന് കുഞ്ചുവിനെ വിളിച് ആ ഫോട്ടോ വാങ്ങി നോക്കി. എൻ്റെ പ്രവർത്തി കണ്ടു എല്ലാവരുടെയും ശ്രദ്ധ എൻ്റെ മുഖത്തേക്കായി. പക്ഷേ ഞാൻ അതൊന്നും കണ്ടില്ല, ഞാൻ ആ ഫോട്ടോയിൽ തന്നെ നോക്കി ഇരുന്നു. അൽപനേരം കഴിഞ്ഞിട്ടും എൻ്റെ ഒരാനകവും കാണാത്തതു കണ്ട്, കുഞ്ചു എൻ്റെ കയ്യിൽ നിന്നും ആ ഫോട്ടോ വാങ്ങി നോക്കി. ഒരു നിമിഷം ഒന്ന് ശരിക്കു നോക്കിയതിനു ശേഷം ഒരു പുഞ്ചിരിയോടെ അത് കുഞ്ഞമ്മക്ക് കൈമാറി. അത് കണ്ട് ഉണ്ണിമാമ മറ്റേ എല്ലാ ഫോട്ടോസും തിരിച്ചു കൊടുത്തു, ബാക്കി എല്ലാവരും കൂടി ആ ഒരു ഫോട്ടോ നോക്കി ഓരോ അഭിപ്രായങ്ങൾ പരസ്‌പരം പറയാൻ തുടങ്ങി. അവരുടെ മുഖത്തും ഒരു പുഞ്ചിരി വിരിയുന്നത് കണ്ട കുഞ്ചു എൻ്റെ മടിയിൽ കയറി ഇരുന്ന് എന്നെ കെട്ടിപിടിച്ച് എൻ്റെ കവിളിൽ ഉമ്മ വെച്ചു. ഞാൻ ഒരു പുഞ്ചിരിയോടെ അവളെയും ചേർത്ത് പിടിച്ചു. അത് കണ്ടു എല്ലാവരും ചിരിച്ചു. ഉണ്ണിമാമ ആ ഫോട്ടോ രമേശനെ കാണിച് ആ കുട്ടിയുടെ ഡീറ്റെയിൽസ് പറയാൻ പറഞ്ഞു. രമേശൻ ആ ഫോട്ടോ വാങ്ങി നോക്കി പിന്നെ തൻ്റെ ഡയറി തുറന്ന് പേജുകൾ മറിച് ഒന്ന് വായിച്ചതിനു ശേഷം

 

രമേശൻ: ഇത് വേണ്ട സാറേ, ഇത് നിങ്ങൾക്ക് ശരിയാവില്ല ….

 

പെട്ടെന്ന് രമേശന്റെ മറുപടി കേട്ട് എല്ലാവരുടെയും മുഖത്തെ പുഞ്ചിരി മാഞ്ഞു. എല്ലാവരും പരസ്‌പരം നോക്കി. നിർവികാരത്തോടെ ഇരിക്കുന്ന എൻ്റെ മുഖത്തേക്കൊന്നു പാളി നോക്കി കുഞ്ഞമ്മ പറഞ്ഞു

 

കുഞ്ഞമ്മ: താൻ ആദ്യം ഡീറ്റെയിൽസ് പറ, എന്നിട്ടു നോക്കാല്ലോ പറ്റോ ഇല്ലേ എന്നു

രമേശൻ: ചേച്ചി അത് ശരിയാവില്ല, ഞാൻ കാണിച്ചതിൽ ഒന്നും ഇഷ്ടമായില്ലെങ്കിൽ നമുക്ക് വേറെ നോക്കാം.

ഉണ്ണിമാമ: താൻ ഇപ്പൊ കാണിച്ച കുട്ടിയുടെ കാര്യം പറ

രമേശൻ: സാറേ, അത് ശരിയാവില്ല സാറെ; അത് രണ്ടാം കെട്ടാ, പിന്നെ വേറെയും പ്രശ്‌നങ്ങളുണ്ട് ….

 

രമേശൻ പറഞ്ഞത് കേട്ട് വീണ്ടും എല്ലാവരും പരസ്‌പരം നോക്കി; പിന്നെ എൻ്റെ മുഖത്തേക്ക് നോക്കി. എന്നത്തേയും പോലെ എൻ്റെ വാക്കുകൾ കാതോർക്കാനാണ് അവരിരിക്കുന്നത് എന്ന് മനസ്സിലായപ്പോൾ, എൻ്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. ഒരു ആനന്ദ കണ്ണീർതുള്ളി കൺകോണിലൊളിച്ചു. ഞാൻ എല്ലാവരെയും വിളിച് അകത്തെ മുറിയിൽ കയറ്റി വാതിൽ അടച്ചു. എനിക്കൊന്നും ഒളിക്കാനില്ലായിരുന്നു. ഞാൻ എല്ലാം തുറന്നു സംസാരിച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എല്ലാവരുടെയും മുഖത്തെ പുഞ്ചിരി തിരികെവന്നു. ഉണ്ണിയേട്ടൻ എനിക്ക് കൈതന്നു, കുഞ്ഞമ്മയെന്നെ ചേർത്തുപിടിച് കവിളിൽ ഉമ്മ വച്ചു. അച്ഛന്റെ മരണശേഷം അമ്മയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു, പക്ഷേ അത് തൻ്റെ മകനെ ഓർത്തുള്ള അഭിമാനത്തിൽ ആണെന്ന് മാത്രം. ആ കണ്ണുകൾ തുടച്ച എന്നെ കെട്ടിപിടിച്ചു എൻ്റെ നെറുകയിൽ ഉമ്മവെച്ചു. പിന്നെ വാതിൽ തുറന്നു എല്ലാവരും പുറത്തു വന്നു. അവസാനം വന്നത് ഞാൻ ആയിരുന്നു, എൻ്റെ കയ്യിൽ തൂങ്ങി രണ്ടു കണ്ണും നിറച് കുഞ്ചു നടന്നു. രമേശന്റെ മുന്നിലിരുന്നു ഉണ്ണിമാമ പറഞ്ഞു

 

ഉണ്ണിമാമ: രമേശാ, രണ്ടാംകെട്ടാണെന്നു പറഞ്ഞു, വേറെ എന്താ പ്രശ്‌നം.

17 Comments

  1. Super…

  2. Super

  3. കിടുക്കി.

  4. ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?

    ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ്‌ heading. കഥയുടെ og name paran tharuvooo…

    1. എൻ്റെ പൊന്നു ?????⚡ ഭായ്; അതിനു മാത്രം ഒന്നും ആയിട്ടില്ല. എൻ്റെ കഥക്ക് ഞാൻ ഇട്ട പേരു പോലും ശരിയാണോ എന്നുറപ്പില്ലാ …..

      1. Hambada kema….. ??mmmmmmm

  5. Super feel good story ?????

  6. Thakarttuvariii

  7. സൂര്യൻ

    പേരും കഥയും ആയി വലിയ ബന്ധം തോന്നുനില്ലല്ലൊ?

    1. തുടങ്ങിയിട്ടല്ലേ ഉള്ളു; അതിലോട്ടു എത്തും എന്നു കരുതുന്നു.

      1. സൂര്യൻ

        Love story or action or mix

        1. ഒരു ഹൃദയത്തിൻറെ മർമരം

  8. Nannayittundu, adutha part udane kittum eannu pretheekshikkunnu

  9. ഹൃദയസ്പർശിയായ കഥ, മികച്ച അവതരണം. വൈകാതെ അടുത്ത ഭാഗം തരണേ!

Comments are closed.