അകക്കണ്ണ് – 1[**SNK**] 195

രമേശൻ: പറ സാറെ, സാറിന് എങ്ങനത്തെ കുട്ടിയെ വേണം ?

അമ്മ: ഞങ്ങൾക്ക് അങ്ങനെ വല്യ നിബന്ധനങ്ങൾ ഒന്നും ഇല്ല, നല്ല സ്വഭാവം ഉള്ള കുട്ടിയായിരിക്കണം, വേറെ ഒന്നും ചെയ്തില്ലെങ്കിലും എൻ്റെ മോനെ പൊന്നു പോലെ നോക്കണം

രമേശൻ: ജാതി, ജാതകം അങ്ങനെ എന്തെങ്കിലും ?

കുഞ്ഞമ്മ: അങ്ങനെ നിർബന്ധം ഒന്നും ഇല്ല, വല്ല നായരോ മേനോനോ ആണെങ്കിൽ മെച്ചം

ഉണ്ണിമാമ: പിന്നെ അവർക്കു ജാതകങ്ങൾ ഒക്കെ നോക്കണം എന്നുണ്ടെങ്കിൽ ഞങ്ങൾക്ക് വിരോധം ഒന്നും ഇല്ല.

രമേശൻ: ശരി സർ

കുഞ്ചു: അതേ അങ്കിൾ, ഒരു കാര്യം വിട്ടു

രമേശൻ: എന്താ മോളെ ?

കുഞ്ചു: എൻ്റെ ഏട്ടന് ഇഷ്ടമാവണം.

രമേശൻ: അത്രേയൊള്ളൂ, അത് വേണമല്ലോ. അപ്പോ സാറേ എൻ്റെ കയ്യിൽ ഇപ്പൊ ഉള്ള ഫോട്ടോസ് എല്ലാം ഞാൻ കൊണ്ട് വന്നിട്ടുണ്ട്. അതാദ്യം നോക്കാം. അതിൽ ഒന്നും ഇഷ്ടമായില്ലെങ്കിൽ നമുക്ക് വേറെ നോക്കാം.

അത് പറഞ്ഞ രമേശൻ തൻ്റെ കയ്യില്ലേ ബാഗിൽ നിന്നും ഒരു ഡയറി എടുത്തു സോഫയിലെ ടീപ്പോയിൽ വച്ചു, അതിനു ശേഷം ബാഗിൽ ഇന്നും ഒന്ന് രണ്ടു കവർ പുറത്തെടുത്തു അതിൽ നിന്നും ഫോട്ടോസ് എല്ലാം പുറത്തെടുത്തു. അതിൽ നിന്നും തിരഞ്ഞു നാലഞ്ച് ഫോട്ടോ എടുത്തു ഡയറിയുടെ പുറത്തു കമഴ്ത്തി വച്ച് ബാക്കി ഫോട്ടോസ് ഉണ്ണിയേട്ടന് കൈ മാറി. അപ്പോഴേക്കും ദേവുചേച്ചി ചായ കൊണ്ടുവന്നിരുന്നു, അത് കയ്യിൽ വാങ്ങി ഒരിറക്ക് കുടിച്ചു രമേശൻ പറഞ്ഞു

രമേശൻ: നിങ്ങൾ ആ ഫോട്ടോസ് നോക്കി ഇഷ്ടമായ കുട്ടിയെ കാണിച്ചാൽ ഞാൻ അവരുടെ ഡീറ്റെയിൽസ് പറയാം.

ഉണ്ണിമാമ: ന്നാ മോനേ, നീ നോക്ക്

 

എന്ന് പറഞ്ഞു ഫോട്ടോസ് എന്റെ നേരെ നീട്ടി

 

ഞാൻ: ആദ്യം നിങ്ങളു നോക്ക്, എന്നിട്ടു ഇഷ്ടപെട്ടതുണ്ടെങ്കിൽ ഞാൻ നോക്കാം

 

ഉണ്ണിമാമയും രാധിക കുഞ്ഞമ്മയും ഓരോന്ന് എടുത്തു നോക്കി ഓരോ അഭിപ്രായങ്ങൾ പറഞ്ഞു അമ്മക്ക് കാണിച്ചു കൊടുത്തു. പിന്നിൽ കൂടി വാസുവേട്ടനും ദേവുചേച്ചിയും അത് നോക്കി നിന്നു പരസ്പരം ഓരോന്ന് പറഞ്ഞു. ഡയറിയുടെ മുകളിൽ കമഴ്ത്തി വച്ചിരുന്ന ഫോട്ടോസിലാണ് കുഞ്ചുവിന്റെ കണ്ണ്. ഞാൻ ഇവരുടെ ഒക്കെ കാട്ടിക്കൂട്ടൽ ഒരു ചെറുപുഞ്ചിരിയോടെ നോക്കി നിന്നു. അവൾ എന്തോ ആലോചിച്ചു അതിലേക്കു നോക്കി ചോദിച്ചു.

 

കുഞ്ചു: അങ്കിളേ, അതെന്താ കുറച്ചു ഫോട്ടോ മാറ്റിവച്ചിരിക്കുന്നേ ?

രമേശൻ: അത് നിങ്ങൾക്ക് പറ്റില്ല മോളെ …..

 

അപ്പോഴാണ് ഏതോ ഒരു കുട്ടിയുടെ ഫോട്ടോയെടുത്തു എന്തോ ചോദിക്കാനായി ഉണ്ണിമാമ രമേശനെ വിളിച്ചത്. ആ ഫോട്ടോ വാങ്ങാനായി ചായക്കപ് ടീപ്പോയിൽ വെക്കുന്നതിനിടയിൽ രമേശന്റെ കൈ തട്ടി ഡയറിയുടെ മുകളിൽ ഇരുന്ന ഫോട്ടോസ് എന്റെയും കുഞ്ചുവിന്റെയും മുമ്പിലായി നിലത്തേക്ക് വീണു.

17 Comments

  1. Super…

  2. Super

  3. കിടുക്കി.

  4. ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?

    ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ്‌ heading. കഥയുടെ og name paran tharuvooo…

    1. എൻ്റെ പൊന്നു ?????⚡ ഭായ്; അതിനു മാത്രം ഒന്നും ആയിട്ടില്ല. എൻ്റെ കഥക്ക് ഞാൻ ഇട്ട പേരു പോലും ശരിയാണോ എന്നുറപ്പില്ലാ …..

      1. Hambada kema….. ??mmmmmmm

  5. Super feel good story ?????

  6. Thakarttuvariii

  7. സൂര്യൻ

    പേരും കഥയും ആയി വലിയ ബന്ധം തോന്നുനില്ലല്ലൊ?

    1. തുടങ്ങിയിട്ടല്ലേ ഉള്ളു; അതിലോട്ടു എത്തും എന്നു കരുതുന്നു.

      1. സൂര്യൻ

        Love story or action or mix

        1. ഒരു ഹൃദയത്തിൻറെ മർമരം

  8. Nannayittundu, adutha part udane kittum eannu pretheekshikkunnu

  9. ഹൃദയസ്പർശിയായ കഥ, മികച്ച അവതരണം. വൈകാതെ അടുത്ത ഭാഗം തരണേ!

Comments are closed.