അകക്കണ്ണ് – 1[**SNK**] 195

അമ്മ: ഉണ്ണി; മൂന്ന് ബ്രോക്കർമാർ എന്നല്ലേ പറഞ്ഞത് ?

ഉണ്ണിമാമ: അതേ ചേച്ചി

അമ്മ: മൂന്നും കൂടിയാൽ പരസ്‌പരം പാര പണിയോ ?

ഉണ്ണിമാമ: ചേച്ചി അവരു ഒരുമിച്ചല്ല വരുന്നത്, മൂന്നും മൂന്ന് സമയത്താ; രാവിലെ പത്തുമണിക്ക് ഒരാൾ വരും, പിന്നെ അടുത്ത ആൾ ഉച്ചക്ക് രണ്ടു മണിക്ക്, അവസാനത്തേ ആൾ വൈകിട്ട് നാലരക്ക് ശേഷവും.

ഞാൻ: അപ്പോ ഞാൻ ഇന്ന് ഫുൾഡേ പോസ്റ്റ്

കുഞ്ചു: yes, my dear brother

രാധു: എടാ അങ്ങനെ ഒന്നും ഇല്ല; ആദ്യം വന്ന ആളിൽ നിന്നും നിനക്കിഷ്ടപെട്ട കുട്ടിയെ കിട്ടിയാൽ ബാക്കി രണ്ടു പേരോടും വരണ്ട എന്ന് പറയാലോ ….

ഞാൻ: മൂന്നിൽ നിന്നും കിട്ടിയില്ലെങ്കിലോ ?

രാധു: അത് അപ്പോഴല്ലേ, അപ്പോ വേറെ വഴി നോക്കാം ……

 

അപ്പോഴാണ് ദേവുചേച്ചി വന്ന് ബ്രേക്‌ഫാസ്റ്റ് കഴിക്കാൻ വിളിക്കുന്നത്. അങ്ങനെ ഞങ്ങളെല്ലാം അകത്തേക്ക് കഴറി, ഇത്രയേയും നേരത്തെ കഥാപ്രസംഗവും കേട്ട് തൂണിൽ ചാരിനിക്കുന്ന വാസുച്ചേട്ടനെയും കൂട്ടി. ഇതും അച്ഛൻ പഠിപ്പിച്ച ശീലങ്ങളിൽ ഒന്നായിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ ആ വീട്ടിൽ അപ്പോൾ ഉള്ള എല്ലാവരും ഒരുമിച്ചു കഴിക്കണം; വീട്ടുകാരായാലും, ജോലിക്കാരായലും ….

അങ്ങനെ ഭക്ഷണം എല്ലാം കഴിഞ്ഞു ഞാനും ഉണ്ണിമാമനും പൂമുഖത്തിരുന്നു ബിസിനസ്സ് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. കുഞ്ചു ടിവിയുടെ മുമ്പിലേക്ക് വിട്ടു. അമ്മയും കുഞ്ഞമ്മയും ദേവുചേച്ചിയുടെ കൂടെ പാത്രം കഴുകാനും ഉച്ചക്കുള്ളതുണ്ടാക്കുവാനും അടുക്കളയിലോട്ടു വിട്ടു. സാധരണ എല്ലാം ദേവുചേച്ചി ഒറ്റക്കാണ് ചെയ്യാറ്ഞ, ആരെങ്കിലും സഹായിക്കാൻ ചെന്നാൽ ഓടിക്കും. ഇന്ന് ബ്രോക്കർ വരുന്നത് കൊണ്ട് അതിനു മുമ്പേ എല്ലാം തീർത്തുവരാൻ വേണ്ടിയാണ്. ഞങ്ങളുടെ കൂടെ തന്നെ വന്ന വാസുവേട്ടൻ മുറ്റത്തേക്കിറങ്ങി പറമ്പിലോട്ടു പോയി. വീടിനോടു ചേർന്നു രണ്ടേക്കറോളം വരുന്ന പറമ്പുണ്ട്. അതിന്റെ മുക്കും മൂലയും വാസുവേട്ടനറിയാം. എൻ്റെ ആഗ്രഹം പ്രകാരം പറമ്പിൽ ഒരു കുളം കുത്താൻ തീരുമാനിച്ചിട്ടുണ്ട് . അതിൻറെ സ്ഥലം നിശ്ചയിക്കലും എല്ലാം കഴിഞ്ഞു. പിന്നെ അമ്മയുടേയും ദേവുചേച്ചിയുടേയും ശ്രമഫലമായി ഒരു നല്ല പച്ചക്കറി തോട്ടം തന്നെ ഉണ്ട് പറമ്പിൽ. ഇതെല്ലാം നോക്കി വാസുവേട്ടൻ എപ്പോഴും ബിസിയാവും.

അങ്ങനെ പത്തു മണിയാവുമ്പോഴേക്കും എല്ലാവരും പണിയെല്ലാം ഒതുക്കി പൂമുഖത്തു കൂടി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബൈക്ക് വന്നു ഗേറ്റിൽ നിർത്തി, അതിൽ നിന്നും ഒരു മധ്യവയസ്‌കൻ ഗേറ്റു തുറന്നു അകത്തേക്ക് വന്നു. കണ്ടപ്പോൾ തന്നെ മനസ്സിലായി ഒരു ബ്രോക്കർ ആണ് എന്ന്. അയാൾ വരുന്നത് കണ്ട് ഉണ്ണിമാമ മുറ്റത്തേക്കിറങ്ങി.

ബ്രോക്കർ: നമസ്‌കാരം സർ, ഞാൻ രമേശൻ കല്യാണ ബ്രോക്കർ ആണ്. ഇന്നലെ വിളിച്ചിരുന്നു. ഈ ഉണ്ണിസാറ് ?

ഉണ്ണിമാമ: ഞാൻ തന്നെയാണ്, വരൂ …

ഉണ്ണിമാമ അയാളെയും കൂട്ടി പൂമുഖത്തേക്കു കയറി, പിന്നെ എല്ലാവരും കൂടി അകത്തേക്ക് നടന്നു. അമ്മ പറഞ്ഞതനുസരിച്ചു ചായ എടുക്കാൻ ദേവുചേച്ചി അടുക്കളയിലോട്ടു പോയി. രമേശനെ ഒറ്റ സീറ്റുള്ള ഒരു സോഫയിലോട്ടിരുത്തി ബാക്കി എല്ലാവരും എതിർവശത്തിരുന്നു. രമേശൻ എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു. അതിനു ശേഷം

ഉണ്ണിമാമ: രമേശാ, നേരേ വിഷയത്തിലോട്ടു വരാം. ഞാൻ ഉണ്ണികൃഷ്ണൻ എക്സ് മിലിറ്ററി ആണ്, ഇതെന്റെ ഭാര്യയും മകളും, ഇതെന്റെ ഭാര്യയുടെ ചേച്ചി, ഇത് ചേച്ചിയുടെ മകൻ രഞ്ജിത്ത്, ഇവനാണ് ആള്. ചേച്ചിയുടെ ഭർത്താവ് രണ്ടു വർഷം മുന്നേ ഒരു ആക്‌സിഡന്റിൽ മരിച്ചു. ഇത്രയും ആണ് കുടുംബവിശേഷം. പിന്നെ ഇവനെ കുറിച്ച് പറയുകയാണെങ്കിൽ, നേരത്തെ പറഞ്ഞ പോലെ പേര് രഞ്ജിത്ത് മേനോൻ, ഒറ്റ മോനാണ്, വയസ്സ് 32, പിന്നെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്, ഗൂഗിളിൽ ആണ് ജോലി ….

രമേശൻ: (അത്ഭുതത്തോടെ) ഏത് നമ്മൾ ഈ മൊബൈലിൽ ഒക്കെ അടിച്ചു നോക്കുന്ന ഗൂഗിളിലോ ?

ഉണ്ണിമാമ: (ചിരിച്ചിട്ട്) അതേ, അതേ ഗൂഗിളിൽ തന്നെ …

17 Comments

  1. Super…

  2. Super

  3. കിടുക്കി.

  4. ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?

    ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ്‌ heading. കഥയുടെ og name paran tharuvooo…

    1. എൻ്റെ പൊന്നു ?????⚡ ഭായ്; അതിനു മാത്രം ഒന്നും ആയിട്ടില്ല. എൻ്റെ കഥക്ക് ഞാൻ ഇട്ട പേരു പോലും ശരിയാണോ എന്നുറപ്പില്ലാ …..

      1. Hambada kema….. ??mmmmmmm

  5. Super feel good story ?????

  6. Thakarttuvariii

  7. സൂര്യൻ

    പേരും കഥയും ആയി വലിയ ബന്ധം തോന്നുനില്ലല്ലൊ?

    1. തുടങ്ങിയിട്ടല്ലേ ഉള്ളു; അതിലോട്ടു എത്തും എന്നു കരുതുന്നു.

      1. സൂര്യൻ

        Love story or action or mix

        1. ഒരു ഹൃദയത്തിൻറെ മർമരം

  8. Nannayittundu, adutha part udane kittum eannu pretheekshikkunnu

  9. ഹൃദയസ്പർശിയായ കഥ, മികച്ച അവതരണം. വൈകാതെ അടുത്ത ഭാഗം തരണേ!

Comments are closed.