അകക്കണ്ണ് – 1[**SNK**] 195

അമ്മ: നിങ്ങളിങ്ങനെ തല്ലു കൂടല്ലേ

കുഞ്ചു: (വിഷമത്തോടെ) ഏട്ടന് നമ്മളോട് ഒരു സ്നേഹവുമില്ല; അതോണ്ടല്ലേ ഇങ്ങനെ വിഷമിപ്പിക്കുന്നത്. ഒരു മരുമോളെ വേണം എന്നില്ലേ വല്യമ്മക്ക്, ഞാനും കൊതിക്കുന്നുണ്ട് ഒരു ചേച്ചിയുടെ സ്നേഹം . ഏട്ടനതൊന്നും അറിയണ്ടല്ലോ ….

ഞാൻ: ഹാ നീ ഇങ്ങനെ വിഷമിക്കല്ലേ; നിനക്കെല്ലാം അറിയുന്നതല്ലേ ?

കുഞ്ചു: എന്ന് വച്ച് ദേവദാസ് ആവാനാണോ ഏട്ടന് പ്ലാൻ ?

ഞാൻ: (വിഷമത്തോടെ) എനിക്കറിയില്ല മോളേ, എന്താ വേണ്ടത് എന്ന് ? നിങ്ങളുടെ ഒക്കെ സങ്കടം എനിക്കറിയാം, പക്ഷേ …….

കുഞ്ചു: ഒരു പക്ഷേയുമില്ല, ഏട്ടൻ ഒന്നും അറിയണ്ട; എൻ്റെ ഏടത്തിയെ ഇന്ന് കാണിച്ചു തന്നോളണം

ഞാൻ: എനികിഷ്ടപെടുന്ന ആരും ആ കൂട്ടത്തിലില്ലെങ്കിലോ ?

കുഞ്ചു: രാവിലെ തന്നെ ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ ചേട്ടാ …..

അമ്മ: അല്ല മോളെ, എപ്പോഴാ ബ്രോക്കർമാരു വരുന്നത് ?

കുഞ്ചു: പത്തു മണിയാവുമ്പോഴേക്കും വരും എന്ന അച്ഛൻ പറഞ്ഞത്

ഞാൻ: എന്നിട്ടു ഈ അച്ഛൻ എവിടെ ?

കുഞ്ചു: അച്ഛനും അമ്മയും ഇപ്പൊ ഇങ്ങോട്ടു വരും; ഇന്നത്തെ ഫുഡ് ഇവിടെ നിന്നാ ….

അമ്മ: എന്നാ ഞാൻ ദേവുനോട് പറഞ്ഞിട്ട് വരാം, അവർക്കു കൂടി ഉണ്ടാക്കാൻ

കുഞ്ചു: അതൊക്കെ ഞാൻ പറഞ്ഞു വല്യമ്മേ

അമ്മ: ആണോ, നന്നായി ….

 

അങ്ങനെ അവരു തമ്മിൽ ഓരോന്ന് പറയാൻ തുടങ്ങി, അപ്പോഴാണ് ഗേറ്റ് തുറന്നു രാധിക കുഞ്ഞമ്മയും ഉണ്ണി മാമനും വരുന്നത്

 

ഞാൻ: ആ വന്നല്ലോ വനമാല

ഉണ്ണിമാമ: വന്നടാ വന്ന് …

ഞാൻ: എന്നാലും രാധു എന്നോടീ ചതിചെയ്യും എന്ന് കരുതിയില്ല

രാധു: എൻ്റെ മോൻറെ നല്ലതിനാ എന്ന് കരുതിയാ മതി

17 Comments

  1. Super…

  2. Super

  3. കിടുക്കി.

  4. ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?

    ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ്‌ heading. കഥയുടെ og name paran tharuvooo…

    1. എൻ്റെ പൊന്നു ?????⚡ ഭായ്; അതിനു മാത്രം ഒന്നും ആയിട്ടില്ല. എൻ്റെ കഥക്ക് ഞാൻ ഇട്ട പേരു പോലും ശരിയാണോ എന്നുറപ്പില്ലാ …..

      1. Hambada kema….. ??mmmmmmm

  5. Super feel good story ?????

  6. Thakarttuvariii

  7. സൂര്യൻ

    പേരും കഥയും ആയി വലിയ ബന്ധം തോന്നുനില്ലല്ലൊ?

    1. തുടങ്ങിയിട്ടല്ലേ ഉള്ളു; അതിലോട്ടു എത്തും എന്നു കരുതുന്നു.

      1. സൂര്യൻ

        Love story or action or mix

        1. ഒരു ഹൃദയത്തിൻറെ മർമരം

  8. Nannayittundu, adutha part udane kittum eannu pretheekshikkunnu

  9. ഹൃദയസ്പർശിയായ കഥ, മികച്ച അവതരണം. വൈകാതെ അടുത്ത ഭാഗം തരണേ!

Comments are closed.