ഞാൻ: നടന്നത് തന്നെ …………
അമ്മ: നീ എന്തൊക്കെയാ പറയുന്നത് മോളേ ?
കുഞ്ചു: വല്യമ്മ ഒന്നും അറിയണ്ട, എല്ലാം ഞങ്ങള് നോക്കിക്കോളാം; അവസാനം തീരുമാനിക്കുന്ന മരുമകളെ ഇഷ്ടമായോ എന്ന് മാത്രം പറഞ്ഞാ മതി. ഇപ്പൊ ഏട്ടൻ പറ ?
ഞാൻ: എന്ത് ?
കുഞ്ചു: ഏട്ടന് എങ്ങനത്തെ കുട്ടിയിനെയാ വേണ്ടത് ?
ഞാൻ: നിനക്ക് ഇപ്പോ വയസ്സ് പതിനാറല്ലേ ?
കുഞ്ചു: അതിനു ?
ഞാൻ: രണ്ടു കൊല്ലം കൂടി കഴിയട്ടെ, നിന്നെ ഞാൻ കെട്ടിക്കോളം …..
കുഞ്ചു: അതിനു എനിക്ക് ഈ ജന്മത്തിൽ യോഗമില്ലലോ മോനെ; സഹോദരനായി കണ്ടു പോയില്ലേ. നമുക്കതു അടുത്ത ജന്മത്തിൽ ശരിയാക്കാം. ഏട്ടൻ ഇപ്പോത്തെ കാര്യം പറ ?
ഞാൻ: എനിക്കൊരു കല്യാണം ഒന്നും ശരിയാവില്ല മോളെ ….
കുഞ്ചു: അതൊക്കെ ശരിയായിക്കോളും; ഏട്ടന് എന്തെങ്കിലും കോൺസെപ്റ് ഓക്കെ ഉണ്ടോ ?
ഞാൻ: എൻ്റെ concept ഒക്കെ എന്നോ വെള്ളത്തിൽ വരച്ച വര മാതിരിയായില്ലേ ?
കുഞ്ചു: ഏട്ടൻ പഴയേ കാര്യങ്ങളൊന്നും ഓർക്കണ്ട, ഞങ്ങള് കാണിച്ചു തരുന്ന കുട്ടിയെ ഇഷ്ടമായോ എന്ന് മാത്രം പറഞ്ഞാൽ മതി …..
ഞാൻ: എന്താ പരിപാടി ?
കുഞ്ചു: വളരെ സിമ്പിൾ, സ്വയംവരം
അമ്മ: സ്വയംവരമോ ?
ഞാൻ: എടി അത് പെണ്ണ് ആണിനെ സെലക്ട് ചെയ്യുന്ന പരിപാടിയാണ് ….
കുഞ്ചു: അത് പണ്ട് രാജാക്കന്മാരുടെ കാലത്തു ……
അമ്മ: മോളൊന്നു തെളിച്ചു പറ
കുഞ്ചു: വല്യമ്മേ, അച്ഛൻ അന്വേഷിച്ചപ്പോൾ ഇവിടെ അടുത്തുള്ളതായിട്ടുള്ള കൊള്ളാവുന്ന മൂന്ന് ബ്രോക്കർമാരെ കിട്ടിട്ടുണ്ട്. അവരോട് എല്ലാവരോടും ഇന്ന് ഇങ്ങോട്ടു വരാൻ പറഞ്ഞിട്ടുണ്ട്. അതിൽ നിന്നും ഏട്ടന് പറ്റുന്ന ഒരു കുട്ടിയെ കണ്ടു പിടിക്കുന്നു, അടുത്ത ദിവസം തന്നെ പെണ്ണ് കാണാൻ പോകുന്നു, കല്യാണം ഉറപ്പിക്കുന്നു ; എങ്ങനെയുണ്ട് ?
ഞാൻ: ഇതാണോ സ്വയംവരം, എന്ത് നല്ല നടക്കാത്ത സ്വപ്‌നം.
കുഞ്ചു: ഞങ്ങള് നടത്തിക്കും മോനേ
ഞാൻ: നമുക്ക് കാണാം
കുഞ്ചു: ആ, കാണാം
Super…
Super
കിടുക്കി.
ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?
ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ് heading. കഥയുടെ og name paran tharuvooo…
എൻ്റെ പൊന്നു ?????⚡ ഭായ്; അതിനു മാത്രം ഒന്നും ആയിട്ടില്ല. എൻ്റെ കഥക്ക് ഞാൻ ഇട്ട പേരു പോലും ശരിയാണോ എന്നുറപ്പില്ലാ …..
Hambada kema….. ??mmmmmmm
Super feel good story ?????
Thakarttuvariii
???
പേരും കഥയും ആയി വലിയ ബന്ധം തോന്നുനില്ലല്ലൊ?
തുടങ്ങിയിട്ടല്ലേ ഉള്ളു; അതിലോട്ടു എത്തും എന്നു കരുതുന്നു.
Love story or action or mix
ഒരു ഹൃദയത്തിൻറെ മർമരം
Nannayittundu, adutha part udane kittum eannu pretheekshikkunnu
thanks
ഹൃദയസ്പർശിയായ കഥ, മികച്ച അവതരണം. വൈകാതെ അടുത്ത ഭാഗം തരണേ!
thanks