അകക്കണ്ണ് – 1[**SNK**] 195

ഞാൻ: എന്താടി ?

കുഞ്ചു: ജോലി ഗൂഗിളും വായിക്കുന്നത് മാതൃഭൂമിയും

ഞാൻ: അതെന്താടി കുഞ്ഞു ഗൂഗിളിലുള്ളവർക്കു മാതൃഭൂമി വായിക്കാൻ പാടില്ലേ ?

കുഞ്ചു: എൻ്റെ ഏട്ടാ, മാതൃഭുമിയിലുള്ളവർ പോലും ഫുൾ ടൈം ഗൂഗിളിലായിരിക്കും …..

ഞാൻ: അത് പോട്ടേ, നീ എന്താ ഇത്ര കാലത്തു ഇങ്ങോട്ടു, നിനക്ക് പഠിക്കാനൊന്നും ഇല്ലേ ?

കുഞ്ചു: ദേ ഒരു മാതിരി ടിപ്പിക്കൽ ഏട്ടന്മാരുടെ സ്വഭാവം എൻ്റെ കുട്ടന് ചേരില്ല ….

ഞാൻ: അതല്ലടി കുഞ്ചു, പരീക്ഷ അടുക്കാറായില്ലേ? കൊറോണ കാരണം നേരാം വണ്ണം ക്ലാസ്സും എടുത്തിട്ടില്ല, പിന്നെ മാർക്ക് കുറഞ്ഞാൽ നമ്മുടെ ഇഷ്ടത്തിന് അലോട്ട്മെന്റ് കിട്ടാൻ പാടാവും മോളു …..

കുഞ്ചു: അതോർത്തു എന്റേട്ടൻ ടെൻഷൻ അടിക്കേണ്ട; ഏട്ടനെ പോലെ ഒരു എഞ്ചിനീയർ ആവാൻ ഉള്ളതാ എനിക്ക്, അതുകൊണ്ടു തന്നെ പഠിത്തത്തിൽ നോ കോമ്പ്രോമിസ് ….

 

അപ്പോഴേക്കും ഞങ്ങളുടെ സംസാരം കേട്ട് അമ്മയും അങ്ങോട്ട് വന്ന് അടുത്തുള്ള കസേരയിലേക്കിരുന്നു.

 

അമ്മ: എന്നിട്ടാണോ രാവിലെ ഇരുന്നു പഠിക്കുന്നതിനു പകരം ഇങ്ങോട്ടു ഓടിപ്പോന്നത് ?

കുഞ്ചു: എൻ്റെ വല്യമേ; I am on a mission

ഞാൻ: എന്ത് മിഷൻ

കുഞ്ചു: അതോ, എൻ്റെ ഈ പുന്നാരയേട്ടൻ എങ്ങോട്ടും മുങ്ങാതെ നോക്ക;  that’s my mission for the day ……….

അമ്മ: അതെന്തിനാ ?

കുഞ്ചു: അതോ; ഞായറാഴ്ചകളിൽ എൻെറ ഏട്ടനൊരു കറക്കമില്ലേ, അതൊഴിവാക്കാൻ; പിന്നെ ……….

ഞാൻ: പിന്നെ …..

കുഞ്ചു: പിന്നെ ഒരു ടോപ്പിക്ക് എടുക്കുമ്പോൾ ഉള്ള ഒരു മുങ്ങൽ ഇല്ലേ, അതും ഒഴിവാക്കാൻ

അമ്മ: എന്ത് ടോപ്പിക്ക്

കുഞ്ചു: അതോ, രണ്ടു കൊല്ലം മുമ്പ് നഷ്ട്ടപെട്ട ഈ വീടിന്റെ സന്തോഷം തിരിച്ചു കൊണ്ടുവരാൻ ഒരു മാലാഖയെ കൊണ്ടു വരുന്ന കാര്യം

ഞാൻ: മാലാഖയോ ?

കുഞ്ചു: ആ; എൻ്റെ ഏട്ടനെ പൊന്നു പോലെ നോക്കുന്ന എൻ്റെ ഏടത്തിയമ്മ എനിക്കെന്നും ഒരു മാലാഖയായിരിക്കും ….

ഞാൻ: അതൊന്നും നടക്കില്ല മോളെ ………

കുഞ്ചു: ഞങ്ങള് നടത്തും മോനേ ………

ഞാൻ: നീ ഇന്ന് എൻ്റെ കെട്ട് നടത്താൻ പൂവാണോ ?

കുഞ്ചു: കെട്ട് ഇന്ന് ഏതായാലും ഇല്ല, അതെൻറെ പരീക്ഷ തീയതി നോക്കിട്ടു തീരുമാനിക്കാം. ഇന്ന് നമുക്ക് പെണ്ണിനെ തീരുമാനിക്കണം ….

17 Comments

  1. Super…

  2. Super

  3. കിടുക്കി.

  4. ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?

    ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ്‌ heading. കഥയുടെ og name paran tharuvooo…

    1. എൻ്റെ പൊന്നു ?????⚡ ഭായ്; അതിനു മാത്രം ഒന്നും ആയിട്ടില്ല. എൻ്റെ കഥക്ക് ഞാൻ ഇട്ട പേരു പോലും ശരിയാണോ എന്നുറപ്പില്ലാ …..

      1. Hambada kema….. ??mmmmmmm

  5. Super feel good story ?????

  6. Thakarttuvariii

  7. സൂര്യൻ

    പേരും കഥയും ആയി വലിയ ബന്ധം തോന്നുനില്ലല്ലൊ?

    1. തുടങ്ങിയിട്ടല്ലേ ഉള്ളു; അതിലോട്ടു എത്തും എന്നു കരുതുന്നു.

      1. സൂര്യൻ

        Love story or action or mix

        1. ഒരു ഹൃദയത്തിൻറെ മർമരം

  8. Nannayittundu, adutha part udane kittum eannu pretheekshikkunnu

  9. ഹൃദയസ്പർശിയായ കഥ, മികച്ച അവതരണം. വൈകാതെ അടുത്ത ഭാഗം തരണേ!

Comments are closed.