പട്ടാളത്തിലായിരുന്ന ഉണ്ണിമാമൻ അച്ഛൻറെ മരണശേഷം എൻ്റെ നിർബന്ധം കാരണം VRS എടുത്തു ഇപ്പോൾ എന്നെ ബിസിനെസ്സിൽ സഹായിക്കുന്നു. പഠിച്ച വിഷയത്തിലുള്ള താൽപര്യം കാരണം ഇന്നും ഗൂഗിളിലെ ജോലിയിൽ തുടരുന്നു എനിക്ക് വലിയ സഹായമാണ് ഇവർ. അച്ഛനുള്ളപ്പോൾ തന്നെ കൂടെ പോയി ശീലമുള്ള കുഞ്ഞമ്മയാണ് ഇപ്പോൾ textile ബിസിനസ് നോക്കുന്നത്; മൂന്ന് ഷോപ്പും കൂടാത്ത സ്വന്തമായി പ്രൊഡക്ഷനും ഡിസൈനിങ്ങും ഉണ്ട്. രണ്ടു ജ്വല്ലറി ഷോപ്പുകളുടെയും, മൂന്ന് സിനിമ തീയേറ്ററുകളുടെയും അഞ്ചോളം പെട്രോൾ പമ്പുകളുടെയും ചുമതല ഉണ്ണിമാമന്. പക്ഷേ എല്ലാടത്തും എല്ലാ പ്രധാന പെട്ട തീരുമാനങ്ങളും എന്റേതായിരുന്നു; അങ്ങനെ ആവണം എന്നവർക്കും നിർബന്ധം.
ഗേറ്റ് തുറന്ന് വണ്ടി കഴുകികൊണ്ടിരുന്ന ഞങ്ങളുടെ ഡ്രൈവർ വാസുവേട്ടന് ഒരു സലാം കൊടുത്ത് ഉമ്മറത്തെ സോഫയിലിരിക്കുന്ന എൻ്റെ മടിയിലേക്കു ചാടി കുഞ്ചു.
കുഞ്ചു: ഗുഡ് മോർണിംഗ് മിസ്റ്റർ രഞ്ജിത്ത് മേനോൻ
ഞാൻ: ഗുഡ് മോർണിംഗ് ഗുഡ് മോർണിംഗ് ; നിനക്ക് ചായ വേണോ ?
കുഞ്ചു: ചായ വേണ്ട, ബൂസ്റ്റ് മതി ….
ഞാൻ: ബൂസ്റ്റോ ?
കുഞ്ചു: ഹോർലിക്‌സ് ആയാലും കുഴപ്പമില്ല
ഞാൻ: ചായ വേണേൽ ഇതിന്നു കുടിച്ചോ; ബൂസ്റ്റും ഹോർലിക്‌സും വേണെങ്കിൽ ദേവുചേച്ചിയോടെ ചോദിക്ക്
കുഞ്ചു: ഓക്കേ, മൈ ഡിയർ; ഒരു മിനിറ്റ് ദേ പോയി ദാ വന്നു ….
സുരേഷ്‌ഗോപിയുടെ ഡയലോഗ് അടിച്ചു ചാടി തുള്ളി അകത്തേക്ക് പോയി, ഞാൻ പത്ര വായന തുടർന്നു.
വാസുവേട്ടന്റെ ഭാര്യയാണ് ദേവുചേച്ചി. ബിസിനസ് ഒക്കെ തുടങ്ങുന്നതിനു മുൻപ് അച്ഛൻ പാർട്ടിയിൽ ഉള്ളപ്പോൾ കൂടെ കൂടിയതാണ് വാസുവേട്ടൻ. അച്ഛൻ പാർട്ടി വിട്ടപ്പോൾ വാസുവേട്ടനും കൂടെ ചാടി. പാർട്ടിക്കാരനായിരുന്നപ്പോൾ എന്തോ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ പോയപ്പോൾ അവിടുന്ന് കളഞ്ഞു കിട്ടിയതാണ് ദേവുചേച്ചിയെ. കളഞ്ഞു കിട്ടാൻ പൂച്ചയും പട്ടിയുമൊന്നുമല്ലെങ്കിലും, ആരെങ്കിലും ചോദിക്കുമ്പോളുള്ള വാസുവേട്ടന്റെ മറുപടി കേട്ട് കേട്ട് ഇപ്പൊ എൻ്റെ നാവിലും അതേ വരൂ. ആരും ചോദിച്ചു വരാൻ ഇല്ലാത്തതു കൊണ്ട് അച്ഛൻ അവരെ പിടിച്ചു കെട്ടിച്ചു ഞങ്ങളുടെ വീടിനോടു ചേർന്നു ഒരു out house ഉണ്ടാക്കി, അവടെ കുടിയിരുത്തി. വീണ്ടും പഠിപ്പിക്കാനുള്ള അച്ഛന്റെ ശ്രമം വിജയിക്കാത്തതിനാൽ വീട്ടുകാര്യങ്ങൾ നോക്കാൻ ഏല്പിച്ചു. കല്യാണം കഴിഞ്ഞെങ്കിലും കുട്ടികളില്ല. കുഴപ്പം ആർക്കാണ് എന്നറിയാൻ താല്പര്യമില്ലാത്തതുകൊണ്ടു ഇന്ന് വരെ ഡോക്ടറെ കാണാൻ കൂട്ടാക്കിയിട്ടില്ല.
കുറച്ചു കഴിഞ്ഞു കയ്യിൽ ഹോർലിക്‌സും പിടിച്ചു കുഞ്ചു എൻ്റെ അടുത്തിരുന്നു
കുഞ്ചു: എന്നാലും എൻ്റെ ഏട്ടന്റെ ഒരു കാര്യം
Super…
Super
കിടുക്കി.
ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?
ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ് heading. കഥയുടെ og name paran tharuvooo…
എൻ്റെ പൊന്നു ?????⚡ ഭായ്; അതിനു മാത്രം ഒന്നും ആയിട്ടില്ല. എൻ്റെ കഥക്ക് ഞാൻ ഇട്ട പേരു പോലും ശരിയാണോ എന്നുറപ്പില്ലാ …..
Hambada kema….. ??mmmmmmm
Super feel good story ?????
Thakarttuvariii
???
പേരും കഥയും ആയി വലിയ ബന്ധം തോന്നുനില്ലല്ലൊ?
തുടങ്ങിയിട്ടല്ലേ ഉള്ളു; അതിലോട്ടു എത്തും എന്നു കരുതുന്നു.
Love story or action or mix
ഒരു ഹൃദയത്തിൻറെ മർമരം
Nannayittundu, adutha part udane kittum eannu pretheekshikkunnu
thanks
ഹൃദയസ്പർശിയായ കഥ, മികച്ച അവതരണം. വൈകാതെ അടുത്ത ഭാഗം തരണേ!
thanks