അമ്മ: എൻ്റെ മോള് പറഞ്ഞ പോലെ, മുറി റെഡി ആകാത്തത് കൊണ്ട് അവൻ വരുന്നതിനനുസരിച്ചു രണ്ടായ്ച്ച കഴിഞ്ഞുള്ള ഒരു മുഹൂർത്തം നോക്കിക്കോട്ടെ ?
അച്ഛൻ: അല്ല ഇത്ര പെട്ടെന്ന് വേണോ ?
അമ്മ: വേണം; ഞാൻ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു പാട് നാളായി . ഇനിയും നീട്ടി കൊണ്ട് പോകാൻ വയ്യ. എന്താവശ്യത്തിനും ഞങ്ങളുണ്ടാകും; എനിക്കെന്റെ മോളേ ഇനി കാണാണ്ടിരിക്കാൻ പറ്റില്ല. ഇതൊരു അപേക്ഷയായി കാണണം.
അച്ഛൻ: അയ്യോ …. അതൊന്നും വേണ്ടാ; നിങ്ങളുടെ ഇഷ്ട്ടം പോലെയാകട്ടെ. ഏറ്റവും അടുത്ത മുഹൂർത്തം തന്നെ നോക്കാം. ഈ പുഞ്ചിരി എൻ്റെ മോളുടെ മുഖത്തെന്നും ഉണ്ടായാൽ മാത്രം മതി.
അമ്മ: ആ ഉറപ്പു ഞാൻ തരുന്നു; ഈ കണ്ണ് നിറയാൻ ഇടവരില്ല, പൊന്നു പോലെ നോക്കിക്കോളാം .
അച്ഛൻ: വളരെ സന്തോഷം !!!!!
അമ്മാവൻ: അപ്പോ അങ്ങനെയാവട്ടെ, രണ്ടാഴ്ചക്കുള്ളിലെ നല്ല ഒരു മുഹൂർത്തം നോക്കി ഇന്ന് വൈകിട്ട് തന്നെ അറിയിക്കാം; അല്ലേ രാജാ ?
അച്ഛൻ: അങ്ങനെ ആയിക്കോട്ടെ ……
ഉണ്ണിമാമ: എന്നാ നമുക്കിറങ്ങിയാലോ ? വേറേ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി …..
അച്ഛൻ: ശരി
കുഞ്ചു: അതേ ഒരു മിനുട്ടു
കുഞ്ഞമ്മ: എന്തെടി ?
കുഞ്ചു: ഏട്ടനും നിങ്ങളെല്ലാവരും ഏട്ടത്തിയോട് സംസാരിച്ചു, ഏട്ടന്റെ ഒരേ ഒരു പെങ്ങളല്ലേ ഞാൻ; ഞാൻ ഒരു ചോദ്യം ചോദിച്ചോട്ടെ ?
അമ്മ: എന്താ മോൾക്ക് ചോദിക്കാൻ ഉള്ളത് ?
ഞങ്ങളെല്ലാവരും ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി. അത് കണ്ടു അവൾക്കു കുഞ്ഞു പരിഭവം വരാൻ തുടങ്ങി. അത് മനസ്സിലാക്കിയ അമ്മ, ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു
അമ്മ: പറയടാ മോളു, എന്താ മോൾക്ക് ചോദിക്കാൻ ഉള്ളത് ?
കുഞ്ചു: (ചെറു പരിഭവത്തോടെ) അത് …. അതിന്നലത്തെ സന്തോഷത്തിൽ ഈ അങ്കിളിനോട് ചോദിക്കാൻ മറന്നു, എനിക്കാരും പറഞ്ഞും തന്നില്ല, ഇവിടാരും വിളിച്ചും കേട്ടില്ല ……………;
ഏടത്തിയുടെ പേരെന്താ ?
****************************
തുടരും …..
****************************
അഭിപ്രായങ്ങളും നിർദേശങ്ങളും പറയാൻ മറക്കരുത്. ഹൃദയം ഒന്ന് ചുവപ്പിക്കാനും.
Super…
Super
കിടുക്കി.
ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?
ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ് heading. കഥയുടെ og name paran tharuvooo…
എൻ്റെ പൊന്നു ?????⚡ ഭായ്; അതിനു മാത്രം ഒന്നും ആയിട്ടില്ല. എൻ്റെ കഥക്ക് ഞാൻ ഇട്ട പേരു പോലും ശരിയാണോ എന്നുറപ്പില്ലാ …..
Hambada kema….. ??mmmmmmm
Super feel good story ?????
Thakarttuvariii
???
പേരും കഥയും ആയി വലിയ ബന്ധം തോന്നുനില്ലല്ലൊ?
തുടങ്ങിയിട്ടല്ലേ ഉള്ളു; അതിലോട്ടു എത്തും എന്നു കരുതുന്നു.
Love story or action or mix
ഒരു ഹൃദയത്തിൻറെ മർമരം
Nannayittundu, adutha part udane kittum eannu pretheekshikkunnu
thanks
ഹൃദയസ്പർശിയായ കഥ, മികച്ച അവതരണം. വൈകാതെ അടുത്ത ഭാഗം തരണേ!
thanks