ഉണ്ണിമാമ: എന്താ ഉദ്ദേശിച്ചത് ?
അച്ഛൻ: അല്ലാ … ബ്രോക്കർ പറഞ്ഞു കാണുമല്ലോ ? ഞങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം കുറച്ചു മോശമാണ്. എന്ന് വച്ച് വെറും കൈയോടെ വിടും എന്നൊന്നും കരുതേണ്ട. എന്നെകൊണ്ട് ആകുന്നത് ഞാൻ ചെയ്യാം, കുറച്ചു സാവകാശം വേണം എന്ന് മാത്രം.
ഉണ്ണിമാമ: ചേട്ടൻ പറഞ്ഞതൊന്നും ഞങ്ങൾക്ക് വേണ്ട, പക്ഷേ ചേട്ടൻ ചോദിച്ചത് മാത്രം തരാനാണ് കുറച്ചു വിഷമം.
അച്ഛൻ: മനസ്സിലായില്ല !!!!
ഉണ്ണിമാമ മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും അമ്മ എഴുന്നേറ്റു അവളുടെ അടുത്ത് ചെന്ന് അവളുടെ കൈ പിടിച്ചു തോള് ചേർത്ത് നിർത്തി പറഞ്ഞു
അമ്മ: നിങ്ങൾ കടം മേടിച്ചോ, വീട് വിട്ടോ പണയം വച്ചോ കിട്ടുന്ന ഒരു പൊന്നും പണ്ടവും ഞങ്ങൾക്ക് വേണ്ട. ഞങ്ങൾക്ക് വേണ്ടത് ഈ മോളെയാണ് എൻ്റെ മോൻറെ പെണ്ണായി. അതീനിമിഷം കൈപിടിച്ചു തന്നാൽ പൂർണ മനസ്സോടെ കൊണ്ടു പോവാൻ ഞങ്ങള് തയ്യാറാ … അല്ലേ മോനെ ?
ഞാൻ: അതേ, തരുവാണെങ്കിൽ ഇപ്പൊ തരണം നാളെ ഉച്ചക്ക് എനിക്ക് പോകാനുള്ളതാ; വരുമ്പോഴേക്കും ഒന്നര ആഴ്ച കഴിയും പിന്നെ അപ്പോഴേ കൊണ്ടുപോകാൻ പറ്റുള്ളൂ ……….
എൻ്റെ മറുപടി കേട്ട് അവൾക്കു നാണം വന്നു …. ബാക്കി എല്ലാവരും ഞങ്ങളെ കളിയാക്കി ചിരിച്ചു. കുഞ്ചു ഞാൻ പറഞ്ഞത് കേട്ട് ഞെട്ടി എൻ്റെ കയ്യിൽ പിച്ചി . പ്രതീക്ഷിക്കാതെ ഒരു പിച്ച് കിട്ടിയപ്പോൾ ഞാൻ ചെറിയ ശബ്‌ദം ഉണ്ടാക്കി കൈ വലിച്ചു, അത് കണ്ടു കുഞ്ഞമ്മ ചോദിച്ചു
കുഞ്ഞമ്മ: എന്തിനാടി അവനെ പിച്ചുന്നതു ?
കുഞ്ചു: അല്ല ഇന്നുതന്നെ കൊണ്ട് പോകുവാ എന്ന് പറഞ്ഞപ്പോ
കുഞ്ഞമ്മ: അതിനെന്താ ?
കുഞ്ചു: മുറി റെഡി ആകിയിട്ടില്ല
കുഞ്ഞമ്മ: എന്ത് ?
കുഞ്ചു: ഏടത്തിക്കു മുകളിൽ കയറാൻ ബുദ്ധിമുട്ടാവും എന്നുള്ളതോണ്ട് താഴത്തെ മുറി റെഡിയാകണം എന്ന് ഏട്ടൻ പറഞ്ഞിരുന്നു. അത് ശരിയാകാതെ കൊണ്ടുപോയാ ഏടത്തി എവിടെയാ കിടക്കാ ?
അനുപമ: അത് ശരി; ഏട്ടനും അനിയത്തിയും കൂടി അതുവരെ ചിന്തിച്ചു കൂട്ടിയോ, കൊള്ളാലോ !!!!
അത് കേട്ട് അവിടെ വീണ്ടും ഒരു കൂട്ടചിരിയുയർന്നു. ഇപ്രാവശ്യം നാണിക്കാൻ എനിക്കും കുഞ്ചുവിനും കൂടെ കൂടേണ്ടി വന്നു. ചിരി ഒന്ന് അടങ്ങിയപ്പോൾ അമ്മ പറഞ്ഞു ….
Super…
Super
കിടുക്കി.
ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?
ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ് heading. കഥയുടെ og name paran tharuvooo…
എൻ്റെ പൊന്നു ?????⚡ ഭായ്; അതിനു മാത്രം ഒന്നും ആയിട്ടില്ല. എൻ്റെ കഥക്ക് ഞാൻ ഇട്ട പേരു പോലും ശരിയാണോ എന്നുറപ്പില്ലാ …..
Hambada kema….. ??mmmmmmm
Super feel good story ?????
Thakarttuvariii
???
പേരും കഥയും ആയി വലിയ ബന്ധം തോന്നുനില്ലല്ലൊ?
തുടങ്ങിയിട്ടല്ലേ ഉള്ളു; അതിലോട്ടു എത്തും എന്നു കരുതുന്നു.
Love story or action or mix
ഒരു ഹൃദയത്തിൻറെ മർമരം
Nannayittundu, adutha part udane kittum eannu pretheekshikkunnu
thanks
ഹൃദയസ്പർശിയായ കഥ, മികച്ച അവതരണം. വൈകാതെ അടുത്ത ഭാഗം തരണേ!
thanks