അവൾ: മൂന്ന് മാസം മുമ്പ് അവൾ ഒരു training attend ചെയ്യാൻ ചേട്ടൻറെ ഓഫീസിൽ വന്നിരുന്നു. അന്ന് രണ്ടു ദിവസം ചേട്ടനാണ് അവൾക്കു ക്ലാസ് എടുത്തത്.
ഞാൻ: എന്നിട്ടു ?
അവൾ: അവൾ എല്ലാം പറഞ്ഞു; ട്രൈനിങ്ങിനു ശേഷമുണ്ടായ പാർട്ടിയിൽ പലരും നിർബന്ധിച്ചിട്ടും ചേട്ടൻ കള്ളു കുടിക്കാതിരുന്നതും, ഒരു ലേഡി സ്റ്റാഫിനോട് മോശമായി പെരുമാറാൻ തുടങ്ങിയ ആളെ സെക്യൂരിറ്റിയെ കൊണ്ട് പുറത്താക്കിയതും, ചേട്ടനോട് കൊഞ്ചി കൊഴിയാൻ വന്ന പെൺകുട്ടിയെ മൈൻഡ് ചെയ്യാതെ മാറിപോയതും, ഭക്ഷണം കഴിച്ചു പാർട്ടി കഴിയാൻ നിക്കാതെ തന്നെ പോയതും എല്ലാം …..
ഞാൻ: അപ്പൊ അവൾ അവിടെ വന്നു എന്നെ വായനോക്കുകയായിരുന്നോ ?
അവൾ: ആവളല്ല, അവളുടെ കൂട്ടുകാരി ….
ഞാൻ: കൂട്ടുകാരിയോ ?
അവൾ: ഹ്മ്മ്മ്, ട്രൈനിങ്ങിനു അവളുടെ കൂടെ ഉണ്ടായിരുന്ന ഒന്ന് രണ്ടു colleagues; തിരിച്ചു വരുമ്പോൾ മുഴുവനും ഏട്ടനായിരുന്നത്രേ സംസാര വിഷയം.
ഞാൻ: അത് ശരി, ഇനി അവളോ അവളുടെ കൂട്ടുകാരിയോ പറയാതെ എന്തെങ്കിലും എന്നെ കുറിച്ചറിയാൻ ഉണ്ടോ?
അവൾ: അത് …. ; അത് ഏട്ടന്റെ സങ്കല്പത്തിനനുസരിച്ചുള്ള ഒരാളാണോ ഞാൻ ?
ഞാൻ: (പതുക്കെ) എൻ്റെ സങ്കൽപം തന്നെ താനായിരുന്നു …………..
അവൾ: എന്താ പറഞ്ഞേ ?
ഞാൻ: അല്ലാ …., അതല്ലെങ്കിൽ തൻ്റെ മുമ്പിലിങ്ങനെ വന്നു നിക്കില്ലലോ എന്ന് പറഞ്ഞതാ ….
അവൾ: ഹ്മ്മ്മ് …..
അപ്പോഴേക്കും ചാരിയ വാതിൽ തുറന്നു അനുപമ ഉള്ളിലേക്ക് വന്നു
അനുപമ: കഴിഞ്ഞില്ലേ ?
ഞാൻ: ഹ്മ്മ് …. , ഇറങ്ങട്ടെ ?
അവൾ: ഹ്മ്മ് ….
കസേരയിൽ നിന്നും എഴുനേറ്റ് ഞാൻ ഡോറിന്റെ അരികിലേക്ക് നീങ്ങി. അനുപമ വേഗം വന്നു ചേച്ചിയെ പിടിച്ചു എഴുന്നേൽപ്പിച്ചു. പുറത്തേക്കിറങ്ങുന്നതിനു മുമ്പ് ഒന്ന് തിരിഞ്ഞു ഞാൻ പറഞ്ഞു ….
ഞാൻ: അനു; തൻ്റെ ചേച്ചിയെ എനിക്കിഷ്ടമായി. കൂട്ടുകാരികൾ പറഞ്ഞതല്ലാതെ വേറെ എന്തെങ്കിലും എന്നെ കുറിച്ച് പറയാൻ ഉണ്ടെങ്കിൽ അതും പറഞ്ഞു ചേച്ചിയുടെ ഇഷ്ടം ചോദിച്ചു പറയു ….. അപ്പൊ ശരി …….
എന്നും പറഞ്ഞു ഒന്ന് ചെറുതായി തലയാട്ടി ഞാൻ പുറത്തേക്കിറങ്ങി നേരത്തെയിരുന്ന സീറ്റിൽ പോയി ഇരുന്നു. ഞാൻ പുറത്തിറങ്ങുന്നത് കണ്ടു അവളുടെ അമ്മ അകത്തേക്ക് പോയി. അത് വരെ പരസ്പരം സംസാരിച്ചു കൊണ്ടിരുന്നവർ എന്നെ കണ്ടതും നിശബ്ദരായി. അമ്മ എൻ്റെ മുഖത്ത് നോക്കി പുരികം പൊക്കി എന്തായി എന്ന് ചോദിച്ചു, ഞാൻ തലയാട്ടി ഓക്കേ എന്ന് പറഞ്ഞു. അത് കണ്ടു അമ്മ ഉണ്ണിമാമയെ നോക്കി ചിരിച്ചു കാണിച്ചു. അപ്പോ ….
ഉണ്ണിമാമ: അപ്പൊ ചേട്ടാ, ഞങ്ങൾക്കെല്ലാം മോളെ ഇഷ്ടമായി; മോളുടെ അഭിപ്രായം കൂടി അറിഞ്ഞാൽ ബാക്കി കാര്യങ്ങൾ തീരുമാനിക്കാം.
അതുകേട്ടു അവളുടെ അച്ഛൻ ഒന്ന് പുഞ്ചിരിച്ചു അകത്തു പോയി അവരോടു സംസാരിച്ചു തിരിച്ചു വന്നു. കൂടെ അനുപമയുടെ കൈ പിടിച്ചു അവളും അമ്മയോടൊപ്പം വന്നു.
അച്ഛൻ: ഞങ്ങൾക്കും സമ്മതം; ബാക്കി കാര്യങ്ങൾ എങ്ങനെയാണ് ?
Super…
Super
കിടുക്കി.
ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?
ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ് heading. കഥയുടെ og name paran tharuvooo…
എൻ്റെ പൊന്നു ?????⚡ ഭായ്; അതിനു മാത്രം ഒന്നും ആയിട്ടില്ല. എൻ്റെ കഥക്ക് ഞാൻ ഇട്ട പേരു പോലും ശരിയാണോ എന്നുറപ്പില്ലാ …..
Hambada kema….. ??mmmmmmm
Super feel good story ?????
Thakarttuvariii
???
പേരും കഥയും ആയി വലിയ ബന്ധം തോന്നുനില്ലല്ലൊ?
തുടങ്ങിയിട്ടല്ലേ ഉള്ളു; അതിലോട്ടു എത്തും എന്നു കരുതുന്നു.
Love story or action or mix
ഒരു ഹൃദയത്തിൻറെ മർമരം
Nannayittundu, adutha part udane kittum eannu pretheekshikkunnu
thanks
ഹൃദയസ്പർശിയായ കഥ, മികച്ച അവതരണം. വൈകാതെ അടുത്ത ഭാഗം തരണേ!
thanks