അകക്കണ്ണ് – 1[**SNK**] 195

ഞാൻ അകത്തു കയറിയപ്പോൾ ഒരു കട്ടിലിൽ കാലു രണ്ടും താഴോട്ടിട്ടു തല കുമ്പിട്ടിരിക്കുകയായിരുന്നു അവൾ. വാതിൽ ചാരുന്ന ശബ്‌ദം കേട്ടിട്ടവൾ ആരാണെന്ന ഭാവത്തിൽ തല ഉയർത്തി.

ഞാൻ: (ഒരു ചെറു ശബ്ദത്തിൽ) ഞാനാ …….

അവൾ: (ഒരു ചെറു പുഞ്ചിരിയോടെ) എഴുനേറ്റുനിന്നാൽ കാലു തട്ടി വീണാലോ എന്ന് കരുതിയാണ് ഇരിക്കുന്നത്, വിഷമം വിചാരിക്കരുത് …..

ഞാൻ: എന്ത് വിഷമം

അവൾ: ഇവിടെ ഒരു കസേരയുണ്ട്, അങ്ങോട്ടിരിക്കാം …….

 

ടേബിളിനോട് ചേർന്നിരുന്ന ഒരു കസേര എടുത്തു നീക്കി അവളുടെ അടുത്തേക്കിരുന്നു. കസേര നീക്കുന്ന ശബ്ദം കേട്ടിട്ടാണെന്നു തോന്നുന്നു ഒരു ചെറു പുഞ്ചിരി ഒളിഞ്ഞു നോക്കി.

 

ഞാൻ: തനിക്ക് എന്തെങ്കിലും ചോദിക്കാനുണ്ടോ ?

അവൾ: എൻ്റെ കാര്യങ്ങൾ ഒക്കെ അറിഞ്ഞു കാണും എന്നു വിചാരിക്കുന്നു ?

ഞാൻ: അറിയാം, ബ്രോക്കർ എല്ലാം പറഞ്ഞു

അവൾ: എന്നിട്ടു ഞാൻ മതി എന്ന് തോന്നുന്നുണ്ടോ ?

ഞാൻ: തനിക്കെന്താ കുറവ് ? കാഴ്ച ഇല്ലാത്തതോ ? അതു കുറച്ചു കാലത്തേക്കുള്ള പ്രശ്നമല്ലേ. ഒരു ഡോണർ വന്നാൽ തീരാവുന്നതല്ലേയുള്ളു ?

അവൾ: അതൊരു കുറവല്ലേ ?

ഞാൻ: കണ്ണ് കൊണ്ടല്ലലോ സ്നേഹിക്കുന്നത്, മനസ്സ് കൊണ്ടല്ലേ ? ആ സ്നേഹം അനുഭവിച്ചറിയാനുള്ള കാഴ്ച ഉണ്ടായാൽ മതി, അകക്കണ്ണിന്റെ കായ്ച. അതിനൊരു കുഴപ്പവുമില്ലലോ ?

അവൾ: എനിക്കൊന്നും ചെയ്തു തരാൻ കഴിയില്ലലോ ?

ഞാൻ: വീട്ടു ജോലിക്കു വേണമെങ്കിൽ വേലക്കാരെ വെക്കാം. പക്ഷേ കാശു കൊടുത്താൽ സ്നേഹം കിട്ടില്ലലോ ? എനിക്ക് വേണ്ടത് എന്നെ മനസ്സറിഞ്ഞു സ്നേഹിക്കാൻ തയ്യാറുള്ള ഒരാളെയാണ്. പിന്നെ തൻ്റെ ജീവിതപങ്കാളിയെ കുറിച്ച് ഓരോരുത്തർക്കും ഓരോ സങ്കൽപ്പങ്ങൾ കാണും, തൻ്റെ ജീവിതപങ്കാളിയുടെ സങ്കൽപം ഞാനുമായി ഒത്തു പോകുന്നുണ്ടോ എന്ന് പറയേണ്ടത് താനാണ്. നേരിട്ട് തൽകാലം കാണാൻ പറ്റാത്തത് കൊണ്ട് തനിക്കു വിശ്വാസമുള്ളവരോട് എന്നെ പറ്റി ചോദിക്കു; എന്നിട്ടു തീരുമാനിച്ചാൽ മതി.

അവൾ: അവരു പറഞ്ഞു തന്നു ….

ഞാൻ: ആര് ?

അവൾ: അനുപമ

ഞാൻ: അതെങ്ങനെ എന്നെ ഇപ്പോഴല്ലേ നേരിൽ കാണുന്നേ, അപ്പോഴേക്കും പറഞ്ഞു തന്നോ ? അത് മതിയോ ?

അവൾ: അനുവിന് ചേട്ടനെ മുന്നേ അറിയാം, ഇന്നലെ ഫോട്ടോ കാണിച്ചപ്പോൾ തന്നെ അവൾക്കു മനസ്സിലായി

ഞാൻ: എങ്ങനെ ?

17 Comments

  1. Super…

  2. Super

  3. കിടുക്കി.

  4. ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?

    ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ്‌ heading. കഥയുടെ og name paran tharuvooo…

    1. എൻ്റെ പൊന്നു ?????⚡ ഭായ്; അതിനു മാത്രം ഒന്നും ആയിട്ടില്ല. എൻ്റെ കഥക്ക് ഞാൻ ഇട്ട പേരു പോലും ശരിയാണോ എന്നുറപ്പില്ലാ …..

      1. Hambada kema….. ??mmmmmmm

  5. Super feel good story ?????

  6. Thakarttuvariii

  7. സൂര്യൻ

    പേരും കഥയും ആയി വലിയ ബന്ധം തോന്നുനില്ലല്ലൊ?

    1. തുടങ്ങിയിട്ടല്ലേ ഉള്ളു; അതിലോട്ടു എത്തും എന്നു കരുതുന്നു.

      1. സൂര്യൻ

        Love story or action or mix

        1. ഒരു ഹൃദയത്തിൻറെ മർമരം

  8. Nannayittundu, adutha part udane kittum eannu pretheekshikkunnu

  9. ഹൃദയസ്പർശിയായ കഥ, മികച്ച അവതരണം. വൈകാതെ അടുത്ത ഭാഗം തരണേ!

Comments are closed.