ഒരു മണിക്കൂറിലധികം എടുത്തു അവിടെയെത്താൻ, രമേശൻ കൂടെയുണ്ടായിരുന്നത് കൊണ്ട് വഴി തെറ്റിയില്ലെങ്കിലും തിങ്കളാഴ്ചയിലെ മോർണിംഗ് ട്രാഫിക് ചിലയിടങ്ങളിൽ ഞങ്ങളെ കുടുക്കി.
നഗരത്തിരക്കിൽ നിന്നും മാറിയിട്ടാണെങ്കിലും മെയിൻ റോഡിനോട് ചേർന്നു ഒരു നോർമൽ ഇരു നില വീട്. അത്യാവശ്യം വലിപ്പമുള്ള മുറ്റം. പോർച്ചിൽ ഒരു ബുള്ളറ്റ് ക്ലാസിക് 350, പിന്നെ മുറ്റത്തിൽ രണ്ട് മാരുതി സ്വിഫ്റ്റ് കാറുകൾ.
തുറന്നിട്ട ഗേറ്റിലൂടെ ഞങ്ങളുടെ വാഹനം അകത്തു കടന്നു. ഞങ്ങളെ പ്രതീക്ഷിച്ചെന്നപോലെ പൂമുഖത്തിരുന്ന പ്ര്യായമുള്ള രണ്ടു പേർ വാഹനം വരുന്നതും കണ്ടു മുറ്റത്തേക്കിറങ്ങി. വണ്ടിയിൽ നിന്നും ഇറങ്ങിയ രമേശനെ കണ്ടു പുഞ്ചിരിച്ചു കൈ കൊടുത്തു. ഞങ്ങൾ എല്ലാവരും രമേശന്റെ അടുത്തെത്തി. അവളുടെ അച്ഛനും അമ്മാവനും ആയിരുന്നു അത്. രമേശൻ ഞങ്ങളെ പരിചയപ്പെടുത്തി, അവർ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
ഞങ്ങൾ അവരുടെ പുറകെ വീട്ടിനകത്തേക്ക് കയറി അവിടെ സോഫയിലിരുന്നു പരസ്‌പരം പരിചയപെട്ടു.
സ്ഥിരം ക്ളീഷേ പരിചയപ്പെടൽ സീൻ ഒഴിവാക്കി കൊണ്ട് അവരുടെ ഒരു ചെറു വിവരണം. അച്ഛൻ രാജശേഖർ 58 വയസ്സ്, അമ്മ മാളവിക 55 വയസ്സ്, പിന്നെ അനിയത്തി അനുപമ 26 വയസ്സ്. പിന്നെയുണ്ടായിരുന്നത് അവളുടെ രണ്ടു അമ്മായിമാരും മൂത്ത അമ്മാവനും. ചെറിയമ്മാവന് വർക്കിംഗ് ഡേ ആയതിനാൽ വരാൻ കഴിഞ്ഞില്ല.
അമ്മയും അമ്മായിമാരും കൂടി ചായയും പലഹാരങ്ങളും ഞങ്ങൾക്ക് മുമ്പിൽ നിരത്തി.
അങ്ങനെ എൻ്റെ ജോലിയുടെയും പഠിപ്പിന്റെയും, പിന്നെ ഞങ്ങളുടെ കുടംബത്തിന്റെയും ചെറു വിവരണങ്ങൾക്കു ശേഷം മുഖ്യ കർമത്തിലേക്കു കടന്നു.
പെണ്ണ് കാണൽ.
അച്ചന്റെ നിർദ്ദേശ പ്രകാരം മാളുഅമ്മയും അനുപമയും ചേർന്നു അവളെ കൈപിടിച്ച് കൊണ്ട് വന്നു.
ഒരിളം പച്ച സാരിയിൽ അവൾ അതി മനോഹാരിയായിരുന്നു. കണ്ണു കാണില്ലെങ്കിലും ആ കണ്ണുകൾ എൻ്റെ നേർക്കായിരുന്നു. എൻ്റെ അമ്മ അവളെ കൈ പിടിച്ചു അമ്മയുടെ അടുത്തിരുത്തി വിശേഷങ്ങൾ ചോദിച്ചു. ഒരു മുത്ത് പൊഴിയുന്ന ശബ്ദത്തിൽ ചെറു പുഞ്ചിരിയോടെ അവൾ എല്ലാത്തിനും ഉത്തരം നൽകി. അവളുടെ കണ്ണിലെ കൃഷ്ണമണികൾ ഓടി കളിച്ചു. ഒരു വേള അവ എന്നെ തേടുവാണോ എന്ന് തോന്നി. ആ കൈ പിടിച്ചു നെഞ്ചോട് ചേർത്ത് ഞാൻ ഇവിടെയുണ്ട് എന്ന് പറയണമെന്ന് തോന്നി.
ആ നേരമത്രെയും എൻ്റെ കണ്ണുകൾ ആ മുഖത്തായിരുന്നു. അടുത്തിരുന്ന കുഞ്ചു എൻ്റെ കയ്യിൽ തോണ്ടിയപ്പോഴാണ് ഞാനാണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം എന്ന് മനസ്സിലായത്. അധികം ചമ്മി കഷ്ടപെടുത്താതെ അവളുടെ അച്ഛൻ എന്നെ രക്ഷിച്ചു. പക്ഷേ ആ ഡയലോഗ് സാധാരണ മാത്രം.
” അവരു പരസ്പരം സംസാരിക്കട്ടെ “.
അങ്ങനെ അവളുടെ കൈ പിടിച്ചു അനുപമ അടുത്തുള്ള ഒരു മുറിയിലേക്കിരുത്തി, പിറകെ ചെന്ന എന്നെ അകത്താക്കി വാതിൽ ചാരി.
Super…
Super
കിടുക്കി.
ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?
ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ് heading. കഥയുടെ og name paran tharuvooo…
എൻ്റെ പൊന്നു ?????⚡ ഭായ്; അതിനു മാത്രം ഒന്നും ആയിട്ടില്ല. എൻ്റെ കഥക്ക് ഞാൻ ഇട്ട പേരു പോലും ശരിയാണോ എന്നുറപ്പില്ലാ …..
Hambada kema….. ??mmmmmmm
Super feel good story ?????
Thakarttuvariii
???
പേരും കഥയും ആയി വലിയ ബന്ധം തോന്നുനില്ലല്ലൊ?
തുടങ്ങിയിട്ടല്ലേ ഉള്ളു; അതിലോട്ടു എത്തും എന്നു കരുതുന്നു.
Love story or action or mix
ഒരു ഹൃദയത്തിൻറെ മർമരം
Nannayittundu, adutha part udane kittum eannu pretheekshikkunnu
thanks
ഹൃദയസ്പർശിയായ കഥ, മികച്ച അവതരണം. വൈകാതെ അടുത്ത ഭാഗം തരണേ!
thanks