അകക്കണ്ണ് – 1[**SNK**] 195

കുഞ്ഞമ്മ: (ഒന്നും മനസ്സിലാവാതെ) എന്നു വച്ചാ ?………….

ഉണ്ണിമാമ: (പൊട്ടി ചിരിച്) എടി മണ്ടി ശിരോമണി; അവർക്കു ഈ ബന്ധത്തിന് താല്പര്യം ഉണ്ട് എന്ന്. നാളെ രാവിലെ പത്തു മണിക്ക് ശേഷം പെണ്ണ് കാണാൻ ചെല്ലാൻ …………

കുഞ്ഞമ്മ: (ആശ്വാസത്തോടെ) ഹോ ……. എൻ്റെ മനുഷ്യ എൻ്റെ നല്ല ജീവൻ അങ്ങട്ടു പോയി …. നിങ്ങൾക്ക് ഇത് നേരെ ചൊവ്വേ പറഞ്ഞാൽ പോരേ ?

ഉണ്ണിമാമ: എടി പെണ്ണുമ്പിള്ളേ, ഒരു രസം ഓക്കേ വേണ്ടേ ? നീ അങ്ങോട്ട് നോക്കിക്കേ ……….. പേടിച്ചു വിളറിയിരുന്ന മുഖം ഇപ്പോ ആയിരം പൂർണചന്ദ്രനെ പോലെ തിളങ്ങുന്നില്ലേ ?

 

ഞാൻ ഒരു കള്ളച്ചിരിയോടെ മാറിയിരിക്കാൻ നോക്കി, പക്ഷേ കുഞ്ചു വിട്ടില്ല, കയ്യിൽ തൂങ്ങി പിടിച്ചു വലിച്ചു ആ തിണ്ണയിലിരുത്തി. എല്ലാവരും എന്നെ കളിയാക്കി കൊന്നില്ല എന്നെ ഉള്ളു. പക്ഷേ നാളെ എന്താവും എന്ന ചിന്ത എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. പിന്നെ നാളെ പോകുന്ന കാര്യമായി ചർച്ച. ആരോക്കെ പോകണം, വർക്കിംഗ് ഡേ ആണ്, അങ്ങനെ ഓരോ ഡിസ്കഷൻ …………

അവസാനം എൻ്റെ മോൻറെ കല്യാണത്തേക്കാൾ വലുതല്ല ഒന്നും എന്ന അമ്മയുടെ പ്രഖ്യാപനത്തിൽ എല്ലാ അവധിയും തീരുമാനിക്കപ്പെട്ടു. കുഞ്ചുവിന്റെ സ്‌കൂളിനും, കുഞ്ഞമ്മയുടെയും ഉണ്ണിമാമെന്റെയും ഓഫീസിനും, ദേവുചേച്ചിയുടെ ഉച്ചയൂണിനും അവധി. കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ വർക്ക് ഫ്രം ഹോം ആയതിനാൽ എനിക്ക് പ്രശ്നമായില്ല.

അങ്ങനെ ബാക്കി കാര്യങ്ങളും തീരുമാനിച്ചു സഭ പിരിച്ചു വിട്ടു …..

 

 

പിറ്റേന്ന് രാവിലെ എട്ടുമണിക്ക് തന്നെ ബ്രോക്കർ രമേശൻ വീട്ടിലെത്തി. ഞങ്ങളെല്ലാം ഒരുങ്ങി ബ്രേക്‌ഫാസ്റ് കഴിക്കുകയായിരുന്നു; രമേശനെയും ഇരുത്തി ഭക്ഷണം കൊടുത്തു. എല്ലാവരും തയ്യാറായി എട്ടരയോട് കൂടി രണ്ടു വണ്ടികളിലായി പുറപ്പെട്ടു, ഏകദേശം ഒരു മണിക്കൂറിനടുത്തു യാത്രയുണ്ടെന്നാണ് രമേശൻ പറഞ്ഞത്.

മുമ്പിൽ പോകുന്ന മാരുതി ബലെനോയിൽ വാസുവേട്ടനും രമേശനും ഒപ്പം ഉണ്ണിമാമയും കുഞ്ഞമ്മയും കയറിയപ്പോൾ അവരെ പിന്തുടരുന്ന എൻെറ പുതിയ മഹിന്ദ്ര ഥാർ ഇൽ എന്നോടൊപ്പം അമ്മയും കുഞ്ചുവും പിന്നെ ദേവുചേച്ചിയും കൂടി. വീട്ടിൽ അച്ഛന്റെ ഇ ക്ലാസ് ബെൻസ് ഉണ്ടെങ്കിലും മകന്റെ സമ്പാദ്യത്തിൽ വാങ്ങിയ ബലേനോടായിരുന്നു അച്ഛന് പ്രിയം. മകന്റെ വണ്ടിയിൽ പോകുമ്പോൾ തലയൊന്നുയരും എന്നാണ് അച്ഛൻ പറയാറ്. പിന്നേ ലോങ്ങ് ഡ്രൈവുകൾ ഇഷ്ട്ടമുള്ള എനിക്ക് മഹീന്ദ്രയുടെ ലേറ്റസ്റ്റ് മോഡൽ ഥാർ സന്തത സഹചാരിയായി.

17 Comments

  1. Super…

  2. Super

  3. കിടുക്കി.

  4. ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?

    ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ്‌ heading. കഥയുടെ og name paran tharuvooo…

    1. എൻ്റെ പൊന്നു ?????⚡ ഭായ്; അതിനു മാത്രം ഒന്നും ആയിട്ടില്ല. എൻ്റെ കഥക്ക് ഞാൻ ഇട്ട പേരു പോലും ശരിയാണോ എന്നുറപ്പില്ലാ …..

      1. Hambada kema….. ??mmmmmmm

  5. Super feel good story ?????

  6. Thakarttuvariii

  7. സൂര്യൻ

    പേരും കഥയും ആയി വലിയ ബന്ധം തോന്നുനില്ലല്ലൊ?

    1. തുടങ്ങിയിട്ടല്ലേ ഉള്ളു; അതിലോട്ടു എത്തും എന്നു കരുതുന്നു.

      1. സൂര്യൻ

        Love story or action or mix

        1. ഒരു ഹൃദയത്തിൻറെ മർമരം

  8. Nannayittundu, adutha part udane kittum eannu pretheekshikkunnu

  9. ഹൃദയസ്പർശിയായ കഥ, മികച്ച അവതരണം. വൈകാതെ അടുത്ത ഭാഗം തരണേ!

Comments are closed.