അകക്കണ്ണ് – 1[**SNK**] 195

ഞാൻ: നടന്നത് തന്നെ ………….

കുഞ്ചു: എന്താ നടക്കാതെ, ചേച്ചി വരട്ടേ, ചേച്ചിയേ കാണിക്കാതിരിക്കാൻ പറ്റില്ലാലോ? അപ്പോ ചേച്ചിയെ സോപ്പ് ഇട്ടു ഞാനും കാണും

ഞാൻ: നോക്കാം ………

കുഞ്ചു: എന്തേ, ചേച്ചിക്ക് കാണിച്ചുകൊടുക്കില്ലേ ?

ഞാൻ: അത് കൊടുക്കും, എന്റേതാവുമ്പോൾ …………….

കുഞ്ചു: അതിപ്പോ രണ്ടാഴ്ചത്ത പ്രശ്നം അല്ലേ ഉള്ളു ?

ഞാൻ: കല്യാണത്തിന്റെ കാര്യമല്ല

കുഞ്ചു: പിന്നെ ?

ഞാൻ: മനസ്സ് കൊണ്ട് പൂർണമായും എന്നവൾ എന്റേതാകുന്നോ, അന്ന് അവളതു കാണും, എൻ്റെ സ്വർഗ്ഗം, എൻ്റെ സന്തോഷം, എൻ്റെ മനസ്സ് ………….

 

അങ്ങനെ ഓരോന്ന് സംസാരിച്ചു ഞങ്ങൾ പൂമുഖത്തെത്തി. അവിടെ എല്ലാവരും എന്നെ കാത്തിരിക്കുകയായിരുന്നു .

കുഞ്ഞമ്മ: ദേ നോക്കിയിരുന്ന ആളെത്തി, ഇനിയെങ്കിലും പറ എന്താ ഉണ്ടായേ ?

ഞാൻ: എന്താ സംഭവം ?

കുഞ്ഞമ്മ: എൻ്റെ മോനെ, ഒരു ഫോൺ വന്നു, എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എല്ലാം മൂളി കേട്ടു, പിന്നെ എഴുന്നേറ്റു ബാത്‌റൂമിൽ പോയി ഫ്രഷായി ഞങ്ങളെയും കൂട്ടി ഇങ്ങോട്ടു വന്നു. ഒന്നും പറയുന്നില്ല, ഈ മോന്തേയും കേറ്റി പിടിച്ചിരിക്കുന്നു. ചോദിച്ചപ്പോൾ നീ വരട്ടെ എന്നിട്ടു പറയാം എന്ന്. ഇനി നീ തന്നെ ചോദിക്ക്.

ഞാൻ: എന്താ മാമ പ്രശ്‌നം ?

ഉണ്ണിമാമ: (സങ്കടമുഖഭാവത്തോടെ) എടാ നീ വിഷമിക്കരുത്, എല്ലാം ഒരു പരീക്ഷണമായി കരുതി സമാധാനിക്കാൻ പറ്റണം …………….

ഞാൻ: മാമ, കാര്യം പറയൂ ?

ഉണ്ണിമാമ: (സങ്കടമുഖഭാവത്തോടെ) എടാ ആ ബ്രോക്കർ വിളിച്ചിരുന്നു ………

ഞാൻ: (നിസ്സംഗതയോടെ) ഊഹിച്ചു …….

കുഞ്ഞമ്മ: (ആകംക്ഷയോടെ) ഹേ …., ബ്രോക്കർ വിളിച്ചോ ? എന്നിട്ട് …., എന്നിട്ടു എന്താ പറഞ്ഞേ ?

ഉണ്ണിമാമ: (സങ്കടമുഖഭാവത്തോടെ) അത് …. അത് ……

കുഞ്ഞമ്മ: നിങ്ങളിങ്ങനെ തത്തി കളിക്കാതെ കാര്യം പറയു മനുഷ്യാ ?

ഉണ്ണിമാമ: (ശ്വാസം നല്ലവണ്ണം വലിച്ചു വിട്ട്) അവനു …… അവനു …… പൈസ മുഴുവൻ ക്യാഷ് ആയി വേണം എന്ന് ……….

ഞാൻ: ഹേ ……….. എന്താ ?

ഉണ്ണിമാമ: (ഒരു പുഞ്ചിരിയോടെ ) എടാ പൊന്നു മോനെ, അവനു കമ്മീഷൻ ചെക്ക് വേണ്ട, ക്യാഷ് ആയി മതി എന്ന് ……….

17 Comments

  1. Super…

  2. Super

  3. കിടുക്കി.

  4. ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?

    ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ്‌ heading. കഥയുടെ og name paran tharuvooo…

    1. എൻ്റെ പൊന്നു ?????⚡ ഭായ്; അതിനു മാത്രം ഒന്നും ആയിട്ടില്ല. എൻ്റെ കഥക്ക് ഞാൻ ഇട്ട പേരു പോലും ശരിയാണോ എന്നുറപ്പില്ലാ …..

      1. Hambada kema….. ??mmmmmmm

  5. Super feel good story ?????

  6. Thakarttuvariii

  7. സൂര്യൻ

    പേരും കഥയും ആയി വലിയ ബന്ധം തോന്നുനില്ലല്ലൊ?

    1. തുടങ്ങിയിട്ടല്ലേ ഉള്ളു; അതിലോട്ടു എത്തും എന്നു കരുതുന്നു.

      1. സൂര്യൻ

        Love story or action or mix

        1. ഒരു ഹൃദയത്തിൻറെ മർമരം

  8. Nannayittundu, adutha part udane kittum eannu pretheekshikkunnu

  9. ഹൃദയസ്പർശിയായ കഥ, മികച്ച അവതരണം. വൈകാതെ അടുത്ത ഭാഗം തരണേ!

Comments are closed.