രമേശൻ: അല്ല, അതെങ്ങനെ ശരിയാകും ?
കുഞ്ചു: അത് അങ്കിളേ, അവരു ഫസ്റ്റ് മാര്യേജ് ഇന്റെ ഫോട്ടോസൊ വിഡിയോസോ ഒന്നും ചോദിക്കില്ലലോ. അങ്കിളിനു പറയാൻ ഒരു കഥ പോരേ, അത് ഞാൻ പറഞ്ഞു തരാം. ഒരു നാല് വര്ഷം മുമ്പ് ചേട്ടന്റെ കല്യാണം കഴിഞ്ഞു പെണ്ണിനേയും കൂട്ടി ചെക്കന്റെ വീട്ടിൽ വന്നു. അന്ന് വൈകുന്നേരം റിസെപ്ഷന് വേണ്ടി തയ്യാറാവുന്ന ഇടക്ക് ഒരു കത്തും എഴുതി വച്ച് പെണ്ണ് കാമുകന്റെ കൂടെ ഒളിച്ചോടി പോയി . എങ്ങനെ കഥ ഓക്കേ അല്ലെ ?
ഞാൻ: നീ ആള് കൊള്ളാലോ കാന്താരി ….
കുഞ്ചു: എൻ്റെ ഏട്ടന് വേണ്ടി എന്തും ചെയ്യും …… പിന്നെയല്ലേ ഇത്രയും സിനിമകളും ഷോർട് ഫിലിമും ഇറങ്ങുന്ന കാലത്തു ഒരു കഥ ഉണ്ടാക്കാൻ പാട് ….
ഉണ്ണിമാമ: എന്താ രമേശാ, ഇത് പോരേ ?
രമേശൻ: അല്ല അപ്പൊ ആ കുട്ടി തിരിച്ചു വന്നാൽ എന്ത് ചെയ്യും ?
കുഞ്ഞമ്മ: അതിനു അങ്ങനെ ഒരു കുട്ടി ഇല്ലലോ?
രമേശൻ: അല്ല അവരു ചോദിച്ചാൽ എന്ത് പറയും ?
ഞാൻ: അതിനു കഥയുടെ ബാക്കി ഞാൻ പറഞ്ഞു തരാം; പെണ്ണിനെ കാണാതായപ്പോൾ പെണ്ണെഴുതി വച്ച കത്തും വച്ച് ഞങ്ങൾ പോലീസിൽ പരാതി കൊടുത്തു. അങ്ങനെ ഒരാഴ്ചക്ക് ശേഷം പെണ്ണിനേയും കാമുകനേയും കണ്ടു പിടിച്ചപ്പോൾ കാമുകന്റെ കൂടെ ജീവിക്കണം എന്ന് പെണ്ണ് പറഞ്ഞു. അതിൻ പ്രകാരം രണ്ടു വീട്ടുകാരുമായി സംസാരിച്ചു ഞാനുമായി നടന്ന കല്യാണം ഒഴിഞ്ഞു കൊണ്ടുള്ള എല്ലാ പേപ്പറും ഒപ്പിട്ടു കൊടുത്തു പോയി. ഇപ്പോ ലീഗലി ഞാനുമായി ഒരു ബന്ധവും ഇല്ല. ഇത് പോരെ ?
രമേശൻ: ഇത്രയൊക്കെ വേണോ, ഇതിന്റെ വല്ല ആവിശ്യമുണ്ടോ ?
ഉണ്ണിമാമ: രമേശാ, നൂറു കള്ളം പറഞ്ഞും ഒരു കല്യാണം നടത്താം എന്നല്ലേ ?
രമേശൻ: ഇത്രയും പൈസ കമ്മീഷൻ തന്നു, ഇതിനുമാത്രം കള്ളം പറഞ്ഞു എന്തിനാ ഇങ്ങനെ ഒരു കല്യാണം ?
അമ്മ: രമേഷന്റെ പേടി മനസ്സിലായി, ഇത് കൊണ്ട് നിങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല. ഈ കള്ളങ്ങൾ പറയുന്നത് അവർക്കിതിൽ ഒരു വിഷമവും വരാതിരിക്കാനാ. അല്ലാതെ പറ്റിച്ചു ഞങ്ങൾക്കൊന്നും കിട്ടാനില്ല. എല്ലാം കഴിഞ്ഞു നല്ലൊരു അവസരം വരുമ്പോൾ കാര്യങ്ങൾ ഞങ്ങൾ തന്നെ അവരെ പറഞ്ഞു മനസ്സിലാക്കികൊള്ളം. അതൊന്നും ഓർത്തു താൻ ടെൻഷൻ ആവണ്ട. പിന്നെ തൻ്റെ മനസ്സിൽ ഒരു സംശയം ഉണ്ടാകും, എന്ത് കൊണ്ട് ഈ കുട്ടി തന്നെ വേണം എന്നത്. അതിനു ഒറ്റ ഉത്തരമേ ഉള്ളു ഇത്രയും കാലത്തിനിടക്ക് ഒരു പെൺകുട്ടിയുടെ ഫോട്ടോ പോലും എൻ്റെ കുട്ടി കാണാൻ കൂട്ടാക്കിയിട്ടില്ല. ആദ്യമായി അവൻ്റെ കണ്ണുടക്കിയത് ആ മോളെ കണ്ടിട്ടാ. ആ സന്തോഷത്തിനു മുന്നിൽ വലുതല്ല വേറെയൊന്നും .
ഉണ്ണിമാമ: രമേശന്റെ സംശയങ്ങൾ ഒക്കെ മാറിയോ ?
രമേശൻ: അതൊക്കെ ഓക്കേ സാറേ, അവരിപ്പോ കല്യാണം നടത്താൻ സമ്മതിച്ചില്ലെങ്കിലോ ?
ഉണ്ണിമാമ: അതൊക്കെ ഞങ്ങൾക്ക് വിട്ടേക്ക്, താനിപ്പോത്തന്നെ പോയി അവരെ കണ്ടു നാളെ രാവിലെ ഒരു പെണ്ണുകാണൽ ചടങ്ങു നടത്താൻ ഉള്ള ഏർപ്പാട് നോക്ക്. കല്യാണ നടത്തിപ്പിന്റെ കാര്യം നാളെ ഞങ്ങൾ അവിടെ വച്ച് സംസാരിച്ചോളാം. അപ്പൊ താനൊന്നു കൂടെ മൂളിയാൽ മതി. മനസ്സിലായോ ?
Super…
Super
കിടുക്കി.
ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?
ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ് heading. കഥയുടെ og name paran tharuvooo…
എൻ്റെ പൊന്നു ?????⚡ ഭായ്; അതിനു മാത്രം ഒന്നും ആയിട്ടില്ല. എൻ്റെ കഥക്ക് ഞാൻ ഇട്ട പേരു പോലും ശരിയാണോ എന്നുറപ്പില്ലാ …..
Hambada kema….. ??mmmmmmm
Super feel good story ?????
Thakarttuvariii
???
പേരും കഥയും ആയി വലിയ ബന്ധം തോന്നുനില്ലല്ലൊ?
തുടങ്ങിയിട്ടല്ലേ ഉള്ളു; അതിലോട്ടു എത്തും എന്നു കരുതുന്നു.
Love story or action or mix
ഒരു ഹൃദയത്തിൻറെ മർമരം
Nannayittundu, adutha part udane kittum eannu pretheekshikkunnu
thanks
ഹൃദയസ്പർശിയായ കഥ, മികച്ച അവതരണം. വൈകാതെ അടുത്ത ഭാഗം തരണേ!
thanks