അകക്കണ്ണ് – 1[**SNK**] 195

രമേശൻ: ചേച്ചി ????????????

അമ്മ: രണ്ടാഴ്ചയുടെ ഉള്ളിൽ കല്യാണം നടക്കണം

കുഞ്ചു: അത് വേണം, അല്ലെങ്കിൽ പരീക്ഷ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ എനിക്ക് കല്യാണം അടിച്ചുപൊളിക്കാൻ പറ്റില്ല !!!!

 

അത് വരെ മിണ്ടാതെയിരുന്ന കുഞ്ചുവിന്റെ പെട്ടന്നുള്ള പരിഭവം പറച്ചിൽ കേട്ട് എല്ലാവരും ചിരിച്ചു.

 

കേട്ടതൊന്നും മനസ്സിലാവാതെ കിളി പോയ അവസ്ഥയിലായിരുന്നു രമേശൻ. എന്ത് പറയണം എന്നറിയാതെ ഇരിക്കുകയായിരുന്നു, കൂടാതെ പത്തു ലക്ഷം കമ്മീഷൻ എന്ന് കേട്ടത് കൂടി അയാൾക്ക്‌ വിശ്വസിക്കാൻ പറ്റിയില്ല. എല്ലാം ചേർത്ത് വായിച്ചു ഒന്നും മനസ്സിലാവാത്ത പോലെ. ചെക്കനെ നോക്കുമ്പോൾ നല്ല അടിപൊളി ഒരു ചെക്കൻ; അത്യാവശ്യം ഉയരവും അതിനൊത്ത വണ്ണവും, ഉറച്ച ശരീരവും നല്ല രീതിയിൽ പെരുമാറുന്നതുമായ സുമുഖനായ ഒരു ചെറുപ്പക്കാരൻ. പിന്നെ ഗൂഗിൾ പോലെ വലിയ കമ്പനിയിലെ ജോലിയും. കല്യാണ ബ്രോക്കർമാരുടെ ഭാഷയിൽ പറഞ്ഞാൽ നല്ല A ക്ലാസ്സ് പയ്യൻ. കുടുംബം നോക്കുകയാണെങ്കിൽ ഒറ്റ മകൻ, കണ്ടടുത്തോളം എല്ലാ സുഖസൗകര്യങ്ങളോടും കൂടിയ അത്യാവിശ്യം വലിയ ഇരുനില വീട്, പോർച്ചിൽ രണ്ടു മൂന്ന് വണ്ടികൾ, ഗേറ്റിൽ നിന്നും നോക്കിയപ്പോൾ കണ്ട അത്യാവശ്യം വലിയ പറമ്പ്. കണ്ടിട്ട് ബാധ്യതകൾ ഒന്നും ഇല്ല, പിന്നെ പത്തു ലക്ഷം കമ്മീഷൻ തരാം എന്ന് പറയുമ്പോൾ അത്യാവശ്യം സാമ്പത്തികവും ഉണ്ട്. അതായത് ചെക്കന് ഒരു കുറവുമില്ല എന്നർത്ഥം. പെണ്ണിന്റെ കാര്യം നോക്കിയാലോ, ഒന്നാമതേ രണ്ടാംകെട്ടു, പിന്നെ കണ്ണും കാണില്ല. എന്ന് ഡോണർ വന്നു എന്ന് ഓപ്പറേഷൻ കഴിഞ്ഞു കാഴ്ച കിട്ടും എന്നറിയില്ല. എട്ടു നിലയിൽ പൊട്ടി നിക്കുന്ന അച്ഛന്റെ ബിസിനസ്സ്, പിന്നെ വലിയ കടം ഒന്നും ഇല്ല എന്നതാണ് ഒരു ആശ്വാസം. താഴെ ഉള്ള അനിയത്തിയുടെ വരുമാനത്തിൽ ആണ് ഇപ്പൊ കുടുംബം പോകുന്നത് എന്ന് വേണമെങ്കിൽ പറയാം. അവൾക്കു നല്ല ഒരു ആലോചന തൻ്റെ കയ്യിൽ ഉള്ളതുകൊണ്ട് ആ കല്യാണ ബാധ്യത ഇല്ല എന്ന് വെക്കാം. എന്നാലും ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസം ഉണ്ട്. ഇനി തനിക്കറിയാത്ത വല്ല പ്രശ്നവും ചെറുക്കന്റെ വീട്ടുകാർക്കുണ്ടോ? ഇത് നടത്തി കൊടുത്താൽ നാളെ വല്ല പുലിവാലും വരോ ?

അങ്ങനെ സംശയങ്ങളുടെ ഒരു കലവറ തന്നെ ആയിരുന്നു രമേശന്റെ മനസ്സ്. എന്തായാലും ഒന്ന് കൂടി ഒന്ന് നിരുത്സാഹപ്പെടുത്തി നോക്കാം എന്ന് മനസ്സിൽ കരുതി രമേശൻ. അപ്പോൾ ……….

ഉണ്ണിമാമ: എന്താ രമേശൻ ഒന്നും പറയാത്തത് ?

രമേശൻ: അല്ല സാറേ, ഞാൻ ഇതിന്റെ ഡീറ്റെയിൽസ് ആലോചിക്കുകയായിരുന്നു

ഉണ്ണിമാമ: എന്നിട്ട് ?

രമേശൻ: അല്ല അവർക്കു രണ്ടാംകെട്ടുകാരനെ മതി എന്നാണ് പറഞ്ഞത്

ഞാൻ: എന്നാ എൻ്റെ രണ്ടാംകെട്ടാണ് എന്ന് പറഞ്ഞാ മതി, വെറുതെ സിമ്പതിയുടെ പുറത്താണെന്നുള്ള വിഷമം ആ കുട്ടിക്ക് വേണ്ട ………

17 Comments

  1. Super…

  2. Super

  3. കിടുക്കി.

  4. ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?

    ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ്‌ heading. കഥയുടെ og name paran tharuvooo…

    1. എൻ്റെ പൊന്നു ?????⚡ ഭായ്; അതിനു മാത്രം ഒന്നും ആയിട്ടില്ല. എൻ്റെ കഥക്ക് ഞാൻ ഇട്ട പേരു പോലും ശരിയാണോ എന്നുറപ്പില്ലാ …..

      1. Hambada kema….. ??mmmmmmm

  5. Super feel good story ?????

  6. Thakarttuvariii

  7. സൂര്യൻ

    പേരും കഥയും ആയി വലിയ ബന്ധം തോന്നുനില്ലല്ലൊ?

    1. തുടങ്ങിയിട്ടല്ലേ ഉള്ളു; അതിലോട്ടു എത്തും എന്നു കരുതുന്നു.

      1. സൂര്യൻ

        Love story or action or mix

        1. ഒരു ഹൃദയത്തിൻറെ മർമരം

  8. Nannayittundu, adutha part udane kittum eannu pretheekshikkunnu

  9. ഹൃദയസ്പർശിയായ കഥ, മികച്ച അവതരണം. വൈകാതെ അടുത്ത ഭാഗം തരണേ!

Comments are closed.