അകക്കണ്ണ് – 1[**SNK**] 195

അകക്കണ്ണ്

a heart’s whisper  by **SNK**

 

ഉണർന്നിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. സൂര്യകിരണങ്ങൾ കിഴക്കു നിന്നും വിരിയാൻ തുടങ്ങുന്നതേയുള്ളൂ. അമ്മപക്ഷികൾ തീറ്റതേടിയിറങ്ങിക്കഴിഞ്ഞു. തുറന്നിട്ടിരിക്കുന്ന ജനാലയിൽ കൂടി ഒഴുകിയെത്തുന്ന കാറ്റിന് ചെമ്പകഗന്ധമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി എൻ്റെ പുലരികൾക്കെന്നും ഈ ഗന്ധമാണ്. അതിനുവേണ്ടി തന്നെയാണ് വീടുപണി തുടങ്ങുന്നതിനു മുമ്പ് തന്നെ പറമ്പിൽ ചെമ്പകതൈകൾ നട്ടു വളർത്തിയത്. അത് എൻ്റെ പ്രണയത്തിന്റെ ഗന്ധമായിരുന്നു, എൻ്റെ കലാലയ ജീവിതത്തിന്റെ ഗന്ധം. പക്ഷേ അവളതു നഷ്ടപെടുത്തിയിട്ടൊരുപാടായി. കുറച്ചു മണിക്കൂറുകൾക്കപ്പുറം എനിക്കും അത് നഷ്ടപ്പെടും. കാരണം ഇന്നെൻറെ വിവാഹമാണ്.

ഞാൻ രഞ്ജിത് മേനോൻ, വീട്ടമ്മയായ രഞ്ജിനിയുടെയും ബിസിനെസ്സുകാരനായ അജിത്തിന്റെയും ഒറ്റ മകൻ. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്, വയസ്സ് മുപ്പത്തിരണ്ടായെങ്കിലും കന്യകൻ. ഗൂഗിൾ ഇന്ത്യയുടെ ഒരു സീനിയർ പൊസിഷനിൽ ആയിട്ടും, ഇന്ത്യയിലെ നാല് മെട്രോ നഗരങ്ങളിൽ ഉള്ള ഓഫീസുകളിൽ മാറി മാറി ജോലി നോക്കിയിട്ടും ഞാൻ ഇന്നും വിർജിൻ ആണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ് എന്നറിയാം, പക്ഷേ സത്യത്തിന്റെ മുഖം പലപ്പോഴും വികൃതമാണ്.

രണ്ട് വർഷം മുമ്പ് ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ വീട്ടിലെ സന്തോഷവും എൻ്റെ അച്ഛനേയും ദൈവം തിരിച്ചെടുത്തപ്പോൾ നഷ്ടപ്പെട്ടതാണ് എന്റമ്മയുടെ മുഖത്തെ പുഞ്ചിരി. എൻ്റെ ജോലിയുടെ കൂടെ അച്ഛൻ നടത്തിക്കൊണ്ടിരുന്ന ബിസിനെസ്സിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നപ്പോൾ എൻ്റെ യാത്രകളുടെ എണ്ണവും ദൈർഖ്യവും കൂടി. അതമ്മയുടെ ഏകാന്തതയുടെ കാഠിന്യം വർദ്ധിപ്പിച്ചു, ഡിപ്രെഷൻ സ്റ്റേജിലേക്ക് കടക്കും എന്ന് തോന്നിച്ചപ്പോൾ കുടുംബത്തിൽ എൻ്റെ വിവാഹക്കാര്യം വീണ്ടും ചർച്ചാവിഷയമായി. ഒരിക്കൽ നനഞ്ഞ പൂച്ച വീണ്ടും വെള്ളം കണ്ടാൽ പേടിക്കും എന്നുള്ള പോലെയായിരുന്നു എൻ്റെ അവസ്ഥ. അത് കൊണ്ടു തന്നെ ഞാനൽപം മടിച്ചു. പക്ഷേ അമ്മയുടെ അവസ്ഥ നല്ല ബോധ്യമുള്ളതു കൊണ്ട് ഒരു തീരുമാനം എടുക്കാൻ കഴിയാതെ ഞാൻ വിഷമിച്ചു. അപ്പോഴാണ് ഒരു മാസം മുമ്പ് ഈ വിവാഹാലോചന ഉണ്ടായതു, അല്ല ഉണ്ടാക്കിയത്;

അവൾ മേഖ …..

************************************************

രണ്ടാഴ്ച  മുമ്പ് ……………..

ചൂടിന്റെ കാഠിന്യം ഒരു പരുതിയിലധികം എത്തിനോക്കാത്ത ഞങ്ങളുടെ പൂമുഖത്തു ഇന്നന്ന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു കല ആസ്വദിക്കുകയായിരുന്നു ഞാൻ; പത്രവായന. എൻ്റെ അച്ഛൻ പകർന്നു തന്ന ശീലങ്ങളിലൊന്ന്. സൺ‌ഡേ സപ്പ്ളിമെന്റിൽ K.R മീരയുടെ 2020 ഇൽ ഇറങ്ങിയ ഖബർ എന്ന പുസ്‌തകത്തിന്റെ റിവ്യൂ വായിച്ചുകൊണ്ടിരുന്നപ്പോഴാണ് ഗേറ്റും തള്ളി തുറന്നുകൊണ്ടു അവളുടെ വരവ്. ആരെന്നല്ലേ Kavitha Unnikrishnan, ഞങ്ങളുടെ കുഞ്ചു, എൻ്റെ കുഞ്ഞനുജത്തി. ഞങ്ങളുടെ അയൽവാസിയും എന്റമ്മയുടെ ഏക സഹോദരിയും എൻ്റെ ബേസ്ഡ് ഫ്രണ്ട് ആയ രാധിക കുഞ്ഞമ്മയുടെയും ഉണ്ണിമാമെന്റെയും ഏക സന്തതി. വിവാഹം കഴിഞ്ഞു ഒരു പാട് നാളത്തെ ചികിസ്തയുടെയും പ്രാർത്ഥനയുടെയും ഫലമായി കിട്ടിയ പൊന്നോമന. എന്നേക്കാൾ പതിനാറു വയസ്സിനിളയവൾ. പത്താം ക്ലാസ്സിലാണ്. എന്നും എൻ്റെ കയ്യിൽ തൂങ്ങി നടന്ന് നടന്നു എന്നെപോലെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആവണം എന്ന് എന്നോ ശപഥം എടുത്തവൾ. എൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരി.

17 Comments

  1. Super…

  2. Super

  3. കിടുക്കി.

  4. ഒരു hint തരാം പേര് പറഞ്ഞു തരണേ….. ?

    ഒരു ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള ഒരു കഥ ആഹ്ണ്. ഒറ്റ പേജ് മാത്രേ ഉള്ളു. പിണക്കം എന്നാണ് സെക്കന്റ്‌ heading. കഥയുടെ og name paran tharuvooo…

    1. എൻ്റെ പൊന്നു ?????⚡ ഭായ്; അതിനു മാത്രം ഒന്നും ആയിട്ടില്ല. എൻ്റെ കഥക്ക് ഞാൻ ഇട്ട പേരു പോലും ശരിയാണോ എന്നുറപ്പില്ലാ …..

      1. Hambada kema….. ??mmmmmmm

  5. Super feel good story ?????

  6. Thakarttuvariii

  7. സൂര്യൻ

    പേരും കഥയും ആയി വലിയ ബന്ധം തോന്നുനില്ലല്ലൊ?

    1. തുടങ്ങിയിട്ടല്ലേ ഉള്ളു; അതിലോട്ടു എത്തും എന്നു കരുതുന്നു.

      1. സൂര്യൻ

        Love story or action or mix

        1. ഒരു ഹൃദയത്തിൻറെ മർമരം

  8. Nannayittundu, adutha part udane kittum eannu pretheekshikkunnu

  9. ഹൃദയസ്പർശിയായ കഥ, മികച്ച അവതരണം. വൈകാതെ അടുത്ത ഭാഗം തരണേ!

Comments are closed.