💘 സ്വർഗ്ഗം 💘 [ꫝ𝚓𝚎𝚎𝚜𝚑] 165

സന്തോഷം അഴിഞ്ഞാടിയിരുന്ന എന്റെ ലൈഫിലേക്ക് വീണ പൊള്ളൽ മാത്രായിരുന്നു അവൾ. ഈ അവളെന്ന് പറഞ്ഞാൽ., ദേ നിക്കുന്ന ദിവൾ.

 

“പൊന്നുവേ…”

 

“എന്താടി…?”

 

“പുലയനാർക്കോട്ട കഴിഞ്ഞൂട്ടോ…!”

 

“അതിന്…?”

 

“അല്ലാ നീ ഇപ്പൊ പറഞ്ഞ ഡയലോഗ് പുലയനാർക്കോട്ടെയിലെയാ…!”

 

oops…!

 

കുറച്ച് ഓവർ ആയാലേ ആൾക്കാര് ശ്രദ്ധിക്കൂ…!

 

 

😁 😁

 

 

ഉറങ്ങുമ്പോ എങ്ങനെയോ ആയിക്കോട്ടെ, പക്ഷെ എഴുന്നേൽക്കുമ്പോ ചൊടികളിൽ ചെറു ചിരി ഉണ്ടാകണം. എന്നാലന്നത്തെ ദിവസം മൊത്തത്തിൽ ഹാപ്പി ആയിരിക്കും…!

 

എന്നൊക്കെയാ ഇവിടൊരാള് ഉറക്കം കണ്ണിൽ പിടിക്കുമ്പോ തന്നെ ചെവിക്കകത്ത് കേറി ചിലക്കുന്നത്. ഇതിന് എന്തിന്റെ കേടാണോ എന്തോ.

 

“ഞാൻ പറഞ്ഞത് മനസ്സിലായോ പൊന്നാ…!”

 

“അഹ്…!”

 

“ശല്യം ചെയ്യുന്നുണ്ടോടാ ഞാൻ…?”

 

ഉണ്ടെന്ന് പറഞ്ഞാലോ…? അല്ലേൽ വേണ്ടാ., നാളെ അവളെനിക്ക് സ്പെഷ്യൽ ബിരിയാണി ഉണ്ടാക്കി തരാന്ന് പറഞ്ഞതാണ്. വെറുതെ സത്യം പറഞ്ഞ് അത് മിസ്സാക്കണ്ടാ…!

 

“ഏയ്‌…!”

 

അത് കേക്കണ്ട താമസം.,

 

“പിന്നില്ലേ പൊന്നുവേ…”

 

അതങ്ങനെ നീണ്ട് നീണ്ട് പോയി. അത് അവസാനിച്ചത് അവളൊന്ന് ഉറങ്ങുമ്പഴാണ്…!

 

അപ്പൊ ഇന്നത്തെ കോട്ട കഴിഞ്ഞു. ദൈവത്തിന് ഒത്തിരി നന്ദി…!

 

പാറി പറന്ന് കിടന്ന മുടിയെ ചെവിയോരം ഒതുക്കി ചേർത്ത്, നന്നായി അവളെ പുതപ്പിച്ച് ഞാൻ തിരിഞ്ഞ് കിടന്നു.

 

 

എന്നാലുറക്കത്തിൽ പോലുമെന്നേ വിട്ട് പോവൂല്ലടാ കാലാന്ന് വിളിച്ച് പറയുമ്പോലെ, കൈയും കാലും സ്ഥിരം പോലെ എന്റെ ദേഹത്തോട്ട് തന്നെ എടുത്തിട്ടിരുന്നു അവൾ…!

 

“പൊന്നൂ…”

 

ഉറക്കത്തിലും വ്യക്തമായി തന്നെ കേക്കാൻ കഴിഞ്ഞുവാ വിളി…! ഇതിനോടകം പ്രിയപ്പെട്ടതുമായി മാറി അവളെന്നെ വിളിക്കുന്ന ഓരോ ചെല്ല പേരുകളും.

 

 

💘 പുലയനാർക്കോട്ടാ after സ്വർഗ്ഗം 💘

 

 

😁 😁

 

 

നിറഞ്ഞ പുഞ്ചിരിയോടെ അവളെന്നെ തന്നെ നോക്കുവാണ്. എപ്പോഴോ ഞാൻ പോലുമറിയാതെ എന്റെ മുഖത്തും തെളിഞ്ഞിരുന്നു ഫീൽഡ് ഔട്ടായി പോയാ പുഞ്ചിരി…!

 

“നോക്കിക്കോ പൊന്നൂവേ, ഇന്നത്തെ ദിവസം ഫുൾ ഹാപ്പിയായിരിക്കും…!”

 

നെറ്റിയിൽ അമർത്തി ചുംബിച്ചവൾ എഴുന്നേൽക്കുമ്പോ ഞാൻ വീണ്ടും തലവഴി അങ്ങ് മൂടി.

 

“ആാാാ…. ടി പട്ടി കടിക്കല്ലേ… കടിക്കല്ലേ…”

 

“ദുഷ്ടൻ വീണ്ടും കിടന്ന് ഉറങ്ങണത് നോക്കിയേ…!”

 

ചുണ്ട് ഇടം വലം കോട്ടി പിണക്കം നടിച്ചവൾ തിരിഞ്ഞിരിക്കുമ്പോ എന്റെ മനസ്സില് മൊത്തം അവള് നേരത്തെ പറഞ്ഞത് മാത്രമായിരുന്നു…!

1 Comment

Add a Comment
  1. Super ❤️

Leave a Reply

Your email address will not be published. Required fields are marked *