⚔️ദേവാസുരൻ⚒️s2 ep 17-18 2730

Views : 59584

പാറു നിഷ്‌ക്കളങ്കമായി പറഞ്ഞു…..

‘”” ഹ ഹ ഹ ഹ ഹ ഹ..,.,.,.,.,
നീയല്ലാതെ അവളുടെ കളിക്ക് നിൽക്കൊ പെണ്ണെ……
എന്തായാലും നല്ല ചേലുണ്ട്…..
ഓർമ പുതുക്കാൻ അവടെ വിളിക്കുന്നുണ്ട് കക്ഷി….. നീ വേഗം പോയി കുളിച്ചു വാ…..'””

ശോഭമ്മ അതും പറഞ്ഞു പുറത്തേക്ക് നടന്നു….. പാറു പോകും മുമ്പ് ഒരു നിമിഷം ആ പെട്ടിയിലേക്ക് നോക്കി….. അവൾക്ക് അതവിടെ ഇട്ട് പോകുവാൻ തോന്നിയില്ല….. ശോഭമ്മയെ കണ്ടപ്പോൾ അതിനുള്ളിലേക്ക് ഇട്ട ആ ഡ്രോയിങ് ബുക്ക് കയ്യിലെക്കെടുത്തു പാറു….. അപ്പോഴാണ് ഒരു ഡയറി അവളുടെ കണ്ണിൽ പെട്ടത്…..
പാറു അതെടുത്തു നോക്കി….. അതിന്റെ ചട്ടയിൽ 2020 എന്ന നമ്പർ ഉണ്ടായിരുന്നു….
വെറുതെ ഒരു നോക്ക് നോക്കുവാനായി ആദ്യത്തെ പേജ് തുറന്നപ്പോൾ കണ്ടത് ഇതാണ്….

– ദേവൂവിന്റെയും രുദ്രന്റെയും കഥ –

ഒരു ഡയറിയുടെ ആദ്യ പേജിൽ ഇങ്ങനെയൊരു വാക്ക് കണ്ടപ്പോൾ അവൾക്ക് ശരിക്കും അതിശയം തോന്നിപ്പോയി…… അവളൊന്നും നോക്കാതെ ആ രണ്ട് ബുക്കും എടുത്ത് പുറത്തേക്ക് നടന്നു

നേരെ മുകളിലെ തന്റെ മുറിയിലേക്കാണ് അവൾ നടന്നത്….. കയ്യിലുള്ള പുസ്തകങ്ങൾ രുദ്രൻ കാണാത്ത ഒരിടത്തേക്ക് മാറ്റി വച്ച് അവൾ കുളിക്കുവാൻ കയറി…..
അപ്പോഴെല്ലാം അവളുടെ മനസ്സിൽ ആ പുസ്തകത്തിൽ കണ്ട വരികൾ തന്നെ ആയിരുന്നു…..
അവസാനം കണ്ടെത്തിയ ആ ഡയറി അവളോട് എന്തോ പറയുവാൻ കൊതിക്കുന്ന പോലെ…..
എല്ലാം നികൂടതകൾ മാത്രം……

💀💀💀💀💀💀💀💀💀💀💀💀

തന്റെ മുറിയിലേക്ക് കയറി ചെല്ലുമ്പോൾ രുദ്രന്റെ മനസ്സാകെ ചോദ്യങ്ങളാൽ നിറഞ്ഞിരുന്നു….

ഉള്ളാകെ ആ മഹേശ്വരൻ തനിക്ക് കാണിച്ചു തന്ന ദൃശ്യങ്ങൾ മാത്രമാണ്…..

ഓരോന്ന് ആലോചിച്ച് അവൻ തന്റെ ബെഡിൽ ഇരുന്നുപോയി….. അപ്പോളവൻ മുന്നിൽ കണ്ടത് ആ ടേബിളിൻ മേൽ ഇരിക്കുന്ന തന്റെ കുഞ്ഞ് വിവാഹ ഫോട്ടോയേ ആണ്…..

അത് കാണുവാൻ താൽപ്പര്യം ഇല്ലാത്തതിനാൽ തന്നെ രുദ്രനത് തിരിച്ചു വച്ചു….. ശേഷം വീണ്ടും ആലോചനയിൽ മുഴുകി…..

‘എന്നിലേക്കുള്ള നിന്റെ ദൂരം ഇനിയും ബാക്കി തന്നെയാണ്…..
കയ്യെത്തും ദൂരത്ത് ഉത്തരം ഉണ്ട്….’

അവന്റെ കാതുകളിൽ ആ രൂപം അവനോട് പറഞ്ഞ വാക്കുകൾ മുഴങ്ങി കേട്ടു….. ഉത്തരം….തനിക്ക് മുന്നിൽ തന്നെയുണ്ട്…..

ആലോചിട്ട് ഒരു എത്തും പിടിയും ലഭിച്ചിരുന്നില്ല അവന്…. ആ റൂമിൽ തൂക്കിയിരുന്ന ദേവുവിന്റെ വലിയ ചിത്രത്തിന് മേൽ അവന്റെ കണ്ണുകൾ പതിഞ്ഞു…..

രുദ്രൻ പതിയെ എഴുന്നേറ്റ് അതിനടുത്തേക്ക് നടന്നു……

‘”” ഉത്തരം എന്റെ കണ്മുന്നിൽ ഉണ്ട്….
അതെന്താണ് ദേവു…….
എവിടെയാണ് എന്റെ കാഴ്ച മറയുന്നത്…..എന്താണ് ആ വഴി……
ആലോചിക്കുംതോറും ഭ്രാന്ത്‌ പിടിക്കുന്നു….
എന്നിലെ എന്നെ അറിയിവാനുള്ള ആ വാതിൽ ഏതാണ്…..
നീയൊന്ന് കാണിച്ചു താ പെണ്ണേ…..'””

രുദ്രൻ ആ ചിത്രത്തെ നോക്കി വെറുതെ പുലമ്പി….. ദേവു അവനെ നോക്കി പുഞ്ചിരി തൂകി നിൽക്കുകയാണ്….. എന്നത്തേയും പോലെ…..

പെട്ടെന്നാണ് അകത്തെ ബാത്‌റൂമിലെ ഡോർ തുറക്കുന്ന ശബ്ദം രുദ്രന്റെ കാതിൽ വീണത്…. അവന്റെ ശ്രദ്ധ അവിടേക്ക് തിരിഞ്ഞു….

ഒപ്പം തന്നെ കുളിക്കുവാനായി അകത്തേക്ക് ചെന്ന പാർവതി പുറത്തേക്ക് വന്നത് ഒരേ സമയം ആയിരുന്നു…. ഒരു ടവൽ മാത്രം ചുറ്റി പുറത്ത് വന്ന അവളെ കണ്ടതും ഒരു വല്ലാത്ത പകപ്പോടെ നിന്നുപോയി രുദ്രൻ…..

അവനെ ആ സമയം അവളും പ്രധീക്ഷിച്ചതല്ല….. പാർവതി ഒരു നിമിഷം ഞെട്ടലോടെ അവനെ നോക്കി…. അതിനിടയിൽ തന്റെ മാറോട് ചേർത്ത് ചുറ്റിയ ടവൽ അഴിഞ്ഞു പോയത് അവളറിഞ്ഞിരുന്നില്ല…..

ദേവന്മാരെ പോലും മയക്കുന്ന അപ്സര സൗദര്യം അവന് മുന്നിൽ പൂർണ്ണ നഗ്നമായി തെളിഞ്ഞു വന്നു….. വെറും നിമിഷങ്ങൾക്ക്….
അവളെന്നെ സ്ത്രീയെ ആദ്യമായി കണ്ടവൻ രുദ്രനായി തീർന്നു….. വെണ്ണപോൽ മൃതുലമായ ആ ശരീരം നഗ്നതയോടെ കണ്ടപ്പോൾ കണ്ണെടുക്കുവാൻ പോലും സാധിച്ചിരുന്നില്ല അവന്…..

സെക്കന്റ്കൾ കൊണ്ട് അവന്റെ നെറ്റിയിലൂടെ വിയർപ്പ് കണങ്ങൾ പ്രത്യക്ഷമായി തുടങ്ങി……. തൊണ്ടയിലെ വെള്ളം പോലും വറ്റി പോയിരുന്നു…. ഒരു വല്ലാത്ത പകപ്പോടെ തന്നെ രുദ്രൻ മുന്നോട്ട് നോക്കി നിന്നു…. അവളിൽ നിന്നും കണ്ണ് മാറ്റുവാൻ പോലും ആ ബലശാലിക്ക് സാധിച്ചില്ല…..

പകപ്പോടെ നിന്ന അവൾ അവന്റെ മാറ്റം തിരിച്ചറിഞ്ഞിരുന്നു….. തന്റെ ശരീരത്തിലേക്ക് ഒന്ന് നോക്കിയതും പാർവതി നടുങ്ങിപ്പോയി…. അവൾ വേഗത്തിൽ തന്റെ ടവൽ എടുത്ത് നഗ്നതയെ ചുറ്റി മറച്ചു…..

അപ്പോഴാണ്  അവനും ബോധം വന്നത്..
രുദ്രൻ വേഗം പുറകോട്ട് തിരിഞ്ഞു നിന്നു….
കണ്ട കാഴ്ച ഒരു ചിത്രം പോലെ ആ മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു…. അവളെ ആദ്യമായി കാണുന്ന പുരുഷൻ…. അവൻ ആദ്യമായി കണ്ടറിഞ്ഞ സ്ത്രീ…..

രുദ്രപാർവതി……

‘”” നിനക്ക് ഈ ഡോർ അടച്ച് കുളിക്കാൻ കേറിക്കൂടെ…..
ശേ……..
ബോധം എന്നൊരു സാധനം ഇല്ലെടി നിനക്ക്…. “”

രുദ്രൻ അവളെ നോക്കാതെയാണ് അത് പറഞ്ഞത്…… ഇടിമുഴക്കം പോലെ ശക്തമായ അവന്റെ വാക്കുകൾ കേട്ടപ്പോൾ അവളൊന്ന് വിറച്ചിരുന്നു…..

‘”” അ…. അത്….
ഞാൻ…. പെട്ടെന്ന്……
ഏട്ടൻ വന്നത് കണ്ടില്ല…. അതാ……'””

അവൾ വാക്കുകൾക്കായി പരതി……
രുദ്രനാണെങ്കിൽ അപ്പോഴത്തെ മനസ്സികാവസ്ഥയിൽ മനസ്സിന്റെ പിടി വിട്ടിരിക്കുകയായിരുന്നു…..

കൂടാതെ തന്റെ നഗ്നത മറ്റൊരുവൻ കണ്ടെന്ന സത്യവും പാർവതിയെ ആകെ മാറ്റി കഴിഞ്ഞിരുന്നു….

‘”” എന്ത് കണ്ടില്ല എന്ന്…..
ഇതൊക്കെ പ്രത്യേകിച്ചിട്ട് കണ്ടിട്ട് വേണോടി….
അതെങ്ങനെ….
നാണോം മാനോം വേണ്ടേ…. നശൂലം……'””

പെട്ടെന്നുള്ള അവന്റെ സംസാരം എല്ലാം കേട്ടപ്പോൾ അവൾക്ക് വല്ലാതെ വേദനിച്ചിരുന്നു….. അവളുടെ കണ്ണുകൾ ചെറുതായി കലങ്ങി…..

‘”” എന്തിനാ ഏട്ടാ ഇങ്ങനൊക്കെ പറയുന്നേ….
അറിയാതെ അല്ലെ…'””

അവളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു..

‘”” നിന്ന് കൊണക്കാതെ വല്ലതും എടുത്ത് ഉടുക്കടി….. നീ എന്ന് ഈ മുറിയിൽ കേറിയോ അന്നെന്റെ സമാധാനം പോയി….'””

‘”” ഞാൻ എന്ത് ചെയ്തിട്ടാ ഏട്ടാ…..
പ്.. പെട്ടെന്ന്…. ഞാൻ ശ്രദ്ധിച്ചില്ല….'””

അവൾ പറഞ്ഞു…..

”” ആര് കണ്ടു ശ്രദ്ധിക്കാതെ ആണെന്ന്…..
ഇത്ര നാളും വല്യ വെറുപ്പും കാണിച്ചു നടന്നവൾ അല്ലെ….
ഇപ്പൊ പെട്ടെന്ന് മാറിയ ഈ സ്വഭാവം എന്തെന്നൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി ഒക്കെ എനിക്കുണ്ടടി……'””

രുദ്രൻ പറഞ്ഞു….

‘”” ഏട്ടൻ എന്താ പറഞ്ഞു വരുന്നത്……'”

‘”” നിനക്ക് മനസ്സിലായില്ലേ…..
ഈ സ്വത്തും പണവും ഒക്കെ കണ്ടുള്ള കളി തന്നെയാ ഇത്….. ആദ്യം എന്റെ അമ്മയെ നിന്റെ വഴിയിലേക്ക് തിരിച്ചു…. പിന്നെ കുടുംബത്തെയും….. ഇപ്പൊ ഞാനാണല്ലോ നിന്റെ ലക്ഷ്യം…..'””

രുദ്രന്റെ പെട്ടെന്നുള്ള മാറ്റം കണ്ടപ്പോൾ അവൾക്ക് വിഷമത്തെക്കാൾ ഏറെ ദേഷ്യം വന്നിരുന്നു….. അവൾ തന്നെ നോക്കുക പോലും ചെയ്യാതെ നിൽക്കുന്ന രുദ്രനെ കോപത്തോടെ നോക്കി…..

‘” അ…. അപ്പൊ…… എന്നെ അങ്ങനെ ആണോ നിങ്ങൾ കരുതി വച്ചിരിക്കുന്നത്…..'”

‘”” വല്യ നാടകം ഒന്നും കളിക്കണ്ടാ നീ…..'”.

‘”” ഞാനാണോ നാടകം കളിക്കുന്നത്…..
നിങ്ങളെ മയക്കിയിട്ട് എനിക്ക് പ്രത്യേകിച്ച് നേട്ടം ഒന്നുമില്ല……
പിന്നെ ഈ സ്വത്ത്……
അതിൽ ഒരു കണ്ണും ഇല്ല…..
അത്രക്ക് പറ്റാതെ ആണെങ്കിൽ വിവാഹത്തിൽ നിന്ന് തന്നെ ഏട്ടന് ഒഴിയാമായിരുന്നല്ലോ…..
അത് ചെയ്തോ നിങ്ങൾ…..
ഇല്ലല്ലോ…..'””

അവളുടെ വാക്കുകൾക്ക് മുന്നിൽ രുദ്രന് ഉത്തരം ഉണ്ടായിരുന്നില്ല…..

‘”” പിന്നെ ഞാൻ കതവ് അടക്കാതെ ഇങ്ങനെ ഇറങ്ങി വന്നത്….. അത് അറിയാതെ തന്നെയാ….. ഏട്ടനതിനു എന്ത് വിചാരിച്ചാലും എനിക്കൊന്നും ഇല്ല…..
ഇത് നമ്മുടെ മുറി തന്നെയാ…..
എന്റെ കഴുത്തിൽ ഈ താലി കിടക്കുന്ന വരെ…. ഇപ്പൊ എന്നെ കണ്ടത് റോട്ടിലൂടെ പോണ കണ്ട ആളുകൾ അല്ല….. എന്റെ ഭർത്താവാ……
എത്ര നിഷേധിച്ചാലും നിങ്ങൾക്കത് മാറ്റാൻ കഴിയില്ല….. ഇത്ര നാളും ഏട്ടനെന്നെ സ്നേഹിക്കും എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു….. പക്ഷെ അതിന്നത്തോടെ അവസാനിക്കാ…..
ഇന്നലെ പറഞ്ഞില്ലേ…..
അവസരം നോക്കി ഒഴിഞ്ഞു പോവാൻ…..
അതെന്തായാലും ഞാൻ പൊക്കോളാ….
എന്നെകൊണ്ട് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇനി വരില്ല…..
ഏട്ടൻ പലതും മറക്കുന്നവൻ ആണ്…..
നിങ്ങള് പല ആളുകളെയും കൊല്ലുന്നത് ഞാനെന്റെ ഈ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്…. അതാ വെറുത്തതും….. പക്ഷെ ആ വെറുപ്പ് എനിക്ക് കുറഞ്ഞുകൊണ്ടേ വന്നിരുന്നു….
അത് ഏട്ടൻ അങ്ങനെ തെറ്റുകൾ കാരണം ഇല്ലാതെ ചെയ്യില്ല എന്ന ബോധം വന്നത് കൊണ്ട് മാത്രമാ…..
അതാ മാറാനും നോക്കിയേ….. അല്ലാതെ എനിക്ക് നിങ്ങളുടെ സ്വത്തോ പണമോ ഒന്നും വേണ്ടാ……
ഇനിയിപ്പോ എന്താ ബാക്കിയുള്ളത്….. ഈ താലി അല്ലെ……'””

പാർവതിയുടെ ഇടറിയ വാക്കുകൾക്ക് കേട്ടപ്പോൾ അവനറിയാതെഅവളിലേക്ക് ശ്രദ്ധ തിരിച്ചുപോയി……

‘”” കെട്ടിയ നിങ്ങൾക്ക് തന്നെ ഇത് അഴിച്ചെടുക്കാം…..
ഞാൻ എതിര് നിൽക്കില്ല……
എടുത്തോ…..
ജനിച്ച അന്ന് മുതൽ എനിക്ക് ഒന്നും സ്വന്തമായി കിട്ടീട്ടില്ല….. ആകെ കിട്ടിയതെന്ന് തോന്നിയത് ഈ താലിയാ……
അതും എടുത്തോ…..
കാശിനു വേണ്ടി എന്തും ചെയ്യുന്ന ഒരാളായി ഏട്ടന് തോന്നിയെങ്കിൽ പിന്നെ ഒരു ഭാര്യ ആയി ഇരിക്കുന്നതിൽ അർഥം ഇല്ലല്ലോ….'””

അവളതെല്ലാം പറഞ്ഞത്  അവന്റെ കണ്ണുകളിലേക്ക് നോക്കി തന്നെ ആയിരുന്നു….

അവളിലെ കണ്ണിലെ അഗ്നിയെ താങ്ങുവാനുള്ള ശേഷി പോലും അവനില്ലാതെ ആയി…. അവനിൽ നിറഞ്ഞാടുന്ന അസുരൻ പോലും അവളെന്നെ ശക്തിക്ക് മുന്നിൽ ഒന്നുമല്ലാതെ മാറിയിരുന്നു….. രുദ്രൻ പുറത്തേക്ക് വേഗത്തിൽ നടന്നു…..

അവന്റെ പോക്ക് വേദനയോടെയാണ് അവൾ നോക്കി നിന്നത്….. പിടിച്ചുവച്ച കണ്ണുനീർ എല്ലാം ഒരു പുഴ പോലെ ഒഴുകി വന്നു….
എന്നാലും ഒരിക്കൽ ആഗ്രഹിച്ചതിനെ വെറുക്കുവാൻ മാത്രം അവൾ ആഗ്രഹിച്ചില്ല…..
പ്രാണൻ വിട്ടകലുന്ന വേദന അറിയുന്ന ആ നിമിഷവും അവൾ അറിയാത്ത ആ സത്യം ഈ വേദന അവളിൽ നിന്നും അകന്നവനും ഉണ്ടെന്നത് തന്നെയാണ്…..

💀💀💀💀💀💀💀💀
-അറിയപ്പെടാത്ത ഒരിടം –

ഇരുൾ നിറഞ്ഞ ഭൂമിയിൽ സൂര്യൻ എങ്ങോ മാഞ്ഞിരുന്നു….. നാളുകളുടെ കാത്തിരിപ്പിന് ശേഷം ആ ദിനം വന്നെത്തി….
കറുത്ത വാവ്…..
പൈശാചിക ശക്തികൾ താണ്ഡവമാടുന്ന നാൾ……

പാതി തകർന്ന പിശാചിന്റെ കോട്ടക്ക് നടുക്ക് ഒരു മഹാ തീ കുണ്ഡം അഗ്നി ജ്വാലയിൽ ഉയർന്നു പ്രകാശിച്ചു…..

അതിലാ ദ്വീപ് തന്നെ ആളി കത്തുന്ന പ്രകാശം നിറഞ്ഞിരുന്നു….. അതിന് പക്കലായി ഒരു സ്ത്രീ ഇരുന്ന് യാഗം ആനുഷ്ടിക്കുന്നു…

ആളി കത്തുന്ന അഗ്നിയിൻ താപം പോലും അവളിൽ ഒരു തരി പോറൽ പോലും ഏൽപ്പിച്ചില്ല…..

അവളിൽ നിന്നും ഉത്ഭവിക്കുന്ന പൈശാചിക മന്ത്രങ്ങൾ ആ പ്രകൃതിയെ തന്നെ ഭയന്ന് വിറപ്പിച്ചിരുന്നു…..

ചുറ്റിനും കൊടും കാറ്റ് ആഞ്ഞു വീശി…. പതിവിലും അമിതമായി സമുദ്ര ജലം കൂടുതൽ വന്യമായി തീർന്നു….

ആളികത്തുന്നു അഗ്നിക്ക് മുന്നിൽ ഇരിക്കുന്നവളുടെ കണ്ണുകൾ പതിയെ തുറന്നുവന്നു…..

ആ കൃഷ്ണമണികൾ ചോര പോലെ ചുവന്നതായിരുന്നു……

The last evil of earth….
ഇവ മെടുസ.

അതെ……
അവൾ കാത്തിരുന്ന സമയം ആകതമായിരിക്കുന്നു….. യുഗങ്ങൾക്ക് മുമ്പ് അവളെ വിട്ട് പിരിഞ്ഞ ശക്തികൾ യുഗങ്ങളായുള്ള തപസ്സിനാൽ അവളെ തേടി എത്തിയിരിക്കുന്നു……

“” ഹം…… ഹ്രം……..വാ…..
വിനാശ…. കാല…… ചക്ര…..
സർവ്വ വിനാശ……. നമേ…. ഭജേ……

ഹം…… ഹ്രം……..വാ…..
വിനാശ…. കാല…… ചക്ര…..
സർവ്വ വിനാശ……. നമേ…. ഭജേ……

ഹം…… ഹ്രം……..വാ…..
വിനാശ…. കാല…… ചക്ര…..
സർവ്വ വിനാശ……. നമേ…. ഭജേ……'””

വീണ്ടും വീണ്ടും അവളുടെ നാവിൽ ആ മന്ത്രം ഉരുവിട്ടുകൊണ്ടേ ഇരുന്നു…… ഓരോ നിമിഷം കൂടുമ്പോഴും കാറ്റിന്റെ വേഗത അമിതമായി തുടങ്ങി…. ഒപ്പം ആ തീ നാളത്തിന്റെ വലിപ്പവും കൂടി കൂടി വന്നു…..

ആകാശത്തോളം വലിപ്പത്തിൽ ആ തീ നാളം ഉയർന്നു പൊന്തി…… ഇവയുടെ കണ്ണുകൾ ആ കാഴ്‌ച കണ്ട് കൂടുതൽ ആനന്തത്തിൽ ആണ്ടു…..

അപ്പോഴും അവളുടെ നാവിലെ മന്ത്രങ്ങൾ അവസാനിച്ചിരുന്നില്ല…..

‘””ഹം…… ഹ്രം……..വാ…..
വിനാശ…. കാല…… ചക്ര…..
സർവ്വ വിനാശ……. നമേ…. ഭജേ……

ഹം…… ഹ്രം……..വാ…..
വിനാശ…. കാല…… ചക്ര…..
സർവ്വ വിനാശ……. നമേ…. ഭജേ……

ഹം…… ഹ്രം……..വാ…..
വിനാശ…. കാല…… ചക്ര…..
സർവ്വ വിനാശ……. നമേ…. ഭജേ……'””

ആ തീ നാളം ഒരു നാഗത്തിന്റെ പ്രതിരൂപമായി മാറിക്കഴിഞ്ഞിരുന്നു….. പെട്ടെന്ന് ഇവയുടെ നാവിലെ മന്ത്രങ്ങൾ നിശബ്ദമായി തീർന്നു..

ആ വലിയ നാഗ രൂപത്തെ നോക്കി നിന്നു അവൾ…….ആളി കത്തുന്ന അഗ്നിയുടെ രൂപമുള്ള ആ നാഗം അവളെ നോക്കി ശബ്ദം ഉണ്ടാക്കി….. ഒരു അടിമയെ പോലെ……
പതിയെ പതിയെ അതിന്റെ തീ നാളം അണഞ്ഞുകൊണ്ട് ആ പാമ്പിന്റെ രൂപം ചെറുതായി വന്നു….. അവസാനം അതൊരു വെള്ള ഭാഗമായി മാറിയിരുന്നു….. ഇവ അതിനെ നോക്കി പുഞ്ചിരിച്ചു

‘”” നാഗാസുരാ…….
100 ആണ്ടുകൾക്ക് ശേഷം നിന്നെ പുനർജനിപ്പിച്ചതിന്റെ ഉദ്ദേശ്യം ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ……
നമ്മുടെ വഴിയിൽ തടസ്സമായി നിൽക്കുന്ന ഒരു മനുഷ്യ പിറവി ഉണ്ട്……
അവളുടെ ജീവൻ എനിക്ക് വേണം….. അതിനായി ഈ സൃഷ്ട്ടി കണ്ടതിൽ വച്ച് ഏറ്റവും മാരകമായ വിഷം തന്നെ ഞാൻ നിന്റെ പല്ലുകളിൽ നിക്ഷേപിച്ചിട്ടുണ്ട്……
പോയി കൊണ്ടുവാ അവളെ…..
നമ്മുടെ ദൈവത്തിന് ബലിയായി കൊണ്ടുവാ അവളുടെ ജീവൻ……..
ഹ് ഹ് ഹ് ഹ് ഹ് ഹ് ഹ് ഹ് ഹ്……….'””

ഹെലയുടെ അട്ടഹാസം ആ ഭൂമിയെ തന്നെ വിറപ്പിച്ചു……
ഒപ്പം ആ നാഗവും കാറ്റ് പോലെ മറഞ്ഞുപോയി….. പാർവതിയുടെ അവസാന നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു ഈ സമയം മുതൽ …….

വിനാശ കാല ചക്രത്തിന്റെ  ഖടികാര സൂചി അടുത്ത വിനാഴികയിലേക്ക്  കാലെടുത്തു വച്ചിരുന്നു.

നേരവും ദിവസവും കടന്നുപോയി.

വിനാശം കുറിക്കുവാനായി ഒരു പുതു അവതാരത്തിൻ പിറവി കൂടി സംഭവിച്ചു കഴിഞ്ഞിരിക്കുന്നു……
ദേവാസുരൻ നേരിട്ടത്തിൽ വച്ച് ഏറ്റവും ഉന്നതയായ ദുഷ്ട്ട ശക്തി……

ഇവ മെടുസ……

വേട്ട തുടർന്നുകൊണ്ടേ ഇരിക്കുന്നു…..
ഒരുഭാഗത്ത് ഇരയെ തേടുന്ന സിംഹം ആണെങ്കിൽ മറു ഭാഗത്ത് കാണുന്നതിന് എല്ലാം ഇല്ലാതെ ആക്കുന്ന വേട്ടക്കാരൻ….

ഇനി വേട്ട അവർ തമ്മിലാണ്…… ചോരയുടെ മണമുള്ള രണ്ട് യോദ്ധാക്കൾ തമ്മിൽ…….

തുടരും…..

Recent Stories

64 Comments

  1. ഇത്രേം വൈകിയതിനു സോറി… എഴുതി ആയിട്ടുണ്ട്…. ഇവടെ എഡിറ്റ്‌ ചെയ്ത് ഇടാൻ കുറച്ചു പണിയാ… അതാ ടൈം എടുക്കുന്നത്…. വേഗം വരും എന്തായാലും

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com