⚔️ദേവാസുരൻ⚒️s2 ep 17-18 2728

ദേവാസുരൻ ep 18

‘”” പിന്നെ ചേച്ചി……
2 ദിവസം കഴിഞ്ഞാ പാലക്കാട്‌ പോണ്ടേ….'””

ഇന്ദു ചോദിച്ചു…..

‘”” എവടെ….. അമ്മായിടെ വീട്ടിലോ…..??

‘”” ആന്നെ…..
എല്ലാം റെഡി ആണ്…..'””

‘””” ഇതൊന്നും ഞാൻ അറിഞ്ഞില്ലാലോ…..'”

പാറു ചോദിച്ചു……

‘” അതൊക്കെ ശരിയാക്കാൻ അല്ലയോ ഞാനിവിടെ….
എന്തായാലും 2 ദിവസം കൊണ്ട് പോവാം…
അച്ചുവേച്ചിയും ഉണ്ട്…..'””

ഇന്ദു സന്തോഷത്തോടെ പറഞ്ഞു…. പാറുവിന്റെ മുഖത്ത് നല്ല സന്തോഷം ഉണ്ടായിരുന്നു

പക്ഷെ അതും ഒന്ന് വാടിപ്പോയി……

‘””” എന്ത് പറ്റി ചേച്ചി……??'””

ഇന്ദു ചോദിച്ചു.

.'”” അ…. അത്….
ഇത്ര പെട്ടെന്ന് പോവണ്ടായിരുന്നു…..'””

‘”” അതെന്താ…..??'”

അച്ചു ചോദിച്ചു…..

‘”” ഞാനും കെട്ടിയില്ലേ അച്ചു…..
ഇനി ഒറ്റക്ക് അവടെ കേറി ചെന്നാൽ ഈ വീടിനു കുറച്ചിൽ അല്ലെ….'””

പാറു വിഷമത്തോടെ ചോദിച്ചു…..

‘””  ഓഹ്…. അതാണോ…..
അതോർത്തു എന്റെ മോള്‌ തല പുകക്കണ്ടാ…രുദ്രനെ വരുത്താൻ ഉള്ള പണിയൊക്കെ മുത്തശ്ശൻ ചെയ്തോളും….'””

അച്ചു പറഞ്ഞു….

‘”” എടി….. എന്നാലും….
നിർബന്ധിപ്പിച്ചു കൂടെ നിർത്തല്ലേ ചെയ്യുന്നേ……..
അതിൽ എന്താ ഒരു സുഖം…. പരസ്പര സമ്മതം ഇല്ലാതെ….'””

‘”” മതി മതി…..
പൊന്ന് മോളെ ഇത് വല്ലാത്ത ബോർ ആണ്…. അവന്റെ സമ്മധോം നോക്കിയിരുന്നാലേ…..
നിന്റെ മൂക്കിൽ പല്ല് മുളക്കും…. പക്ഷെ അവനെ കിട്ടില്ല….. തല്ക്കാലം എന്റെ പാറു മോള്‌ ഇവടെ വന്ന് ഇതൊന്ന് നോക്കിക്കേ….
ഈ  കറി എങ്ങാനും നാശമായാ എന്റെ അമ്മായിയമ്മ എന്നെ വെട്ടും…..'””

അച്ചുവിന്റെ നിഷ്‌ക്കളങ്കത കണ്ടല്ലോ അവൾക്ക് ചിരിയാണ് വന്നത്…..
ഓരോ ജോലി ചെയ്യുമ്പോഴും അവളുടെ മനസ്സിൽ ആ നാട് തന്നെ ആയിരുന്നു…. തന്റെ അമ്മ വീട്…..

പക്ഷെ അവടെ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കാണുവാൻ മാത്രം ആർക്കും സാധിച്ചില്ല……

?????????

തുടർന്ന് വായിക്കുക

ആയുധ ശാലയിൽ അവൻ കയറുമ്പോൾ ആ പരശുരാമ ക്ഷേത്രം വിജനമായിരുന്നു…പരമ്പരകളായി കയ്മാറി വന്ന ആയുധ ശേഖരം നിറഞ്ഞ മുറിക്ക് നടുക്കുള്ള മഹാ ശിവ ലിംഗത്തെ ഒരു നിമിഷം നോക്കി നിന്നുപോയി രുദ്രൻ….

ഇതുവരെ തോന്നാത്ത എന്തോ ഒരു പ്രത്യേക ഉണർവ്വ് അന്നവന് വന്നിരുന്നു….
നിദ്ര തൂകിയ ആ ഒരു നാളിലെ തന്റെ ഇണയുടെ സാമിഭ്യം ആ ദേവാസുര മനസ്സിനെ കൂടുതൽ ശുദ്ധമാക്കി മാറ്റിയിരിക്കുന്നു….

മാസങ്ങളായി പടിയിറക്കി വിട്ട ഈശ്വര ഭക്തി അവനുള്ളിൽ തെളിഞ്ഞു വരുവാൻ തുടങ്ങി…..
ആ ഭക്തി തനിക്ക് മുന്നിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവ ലിംഗത്തോട് ഒരു വല്ലാത്ത ആത്മ ബന്ധം പുലർത്തുന്ന പോൽ അവന് തോന്നിപ്പോയി….

അവന്റെ കണ്ണുകൾ നീല നിറത്തിൽ തിളങ്ങി…. ഉരുക്കിന്റെ ബലം നിറഞ്ഞ കൈകളാൽ അവൻ തനിക്ക് മുന്നിൽ ഉള്ള ഭഗവാനെ സ്രാഷ്ട്ടാങ്കം പ്രണമിച്ചു….

താൻ ധരിച്ച ബനിയൻ ഊരി കളഞ്ഞുകൊണ്ട് രുദ്രൻ ആ ശിവ ലിംഗത്തിന്റെ മുന്നിൽ ഉപവിഷ്ട്ടനായി….

മനുഷ്യ പിറവിയിൽ നിന്നും മരണം കൊണ്ട് അത്ഭുത ജന്മമായി തീർന്ന ആ ദേവാസുരന്റെ നാവിൽ നിന്നും ഏറെ നാളുകൾക്ക് ശേഷം മഹാ  ശിവ മന്ത്രം പുറത്തേക്ക് വന്നു….

ക്ഷേത്തിന് ചുറ്റുമുള്ള പൂജാ മണികൾ കാറ്റത്ത് താനേ അടിക്കുവാൻ തുടങ്ങി…. ഒരു ശുദ്ധ സങ്കീതം പോൽ…..

ചുറ്റുമുള്ള എല്ലാം താൻ മറക്കും പോലെ തോന്നി അവന്….
അവന്റെ മനം കൂടുതൽ ശാന്തിയിലേക്ക് സഞ്ചരിച്ചു തുടങ്ങിയിരുന്നു ആ നിമിഷം…. അവന്റെ ദേഹമാസകലം ഒരുതരം നീല നിറത്തിലുള്ള വെളിച്ചത്താൽ പ്രകാശ പൂരിതമായി….. അതവനിൽ മാത്രമല്ല അതാ ശിവ ലിംഗത്തിലേക്ക് പോലും വ്യാപിച്ചിരുന്നു…..

അവന്റെ കണ്ണുകൾ തനിയെ അടഞ്ഞുപോയി…..

ചുറ്റിനും വീശുന്ന കാറ്റിന്റെ ശബ്ദം പോലും കേൾക്കാത്ത അത്ര നിശബ്ദത…..

ഏറെ നേരം അവനാ ശാന്തിയുടെ ഏകാന്തതയിൽ അലിഞ്ഞ് ഇരുന്നുപോയി…

അനുഭവിക്കുന്ന ശാന്തതയിലും ഏകാന്തതയിലും നിശബ്ദതയിലും എല്ലാം ദൈവത്തിന്റെ സാമിഭ്യം അറിഞ്ഞു തുടങ്ങി രുദ്രൻ…..

ഭസ്മത്തിന്റെയും കത്തിയ കർപ്പൂരത്തിന്റെയും സുഖന്ധം അവന്റെ നാസിയിലേക്ക് ഇരച്ചു കയറി…..

അതെ…..
നാളുകളായി അവൻ തേടുന്ന അതെ ശാന്തത….. സമാധാനം……ഏകാകൃത….
എല്ലാം അവനെ തേടി എത്തിയിരിക്കുന്നു….

കർമ്മം മറന്ന് പ്രാന്തനായി അലഞ്ഞ ദേവനിൽ വീണ്ടും ഈശ്വര ചെയ്തന്യത്തിൻ വിത്തുകൾ വിരിഞ്ഞു തുടങ്ങി….. സംഹാരകനായ ആ അസുരന്റെ ചുണ്ടുകളിൽ കുളിരെകും മനോഹരമായ പുഞ്ചിരി തെളിഞ്ഞു വന്നു….. എല്ലാം അവളിൻ സാമിഭ്യം മാത്രം….

അവന്റെ പാർവതി ദേവിയുടെ…..

സമയത്തിന്റെ ഒഴുക്കിനനുസൃതമായി രുദ്രനെ തേടി ചില ശബ്ദങ്ങൾ വന്നെത്തി…

‘” ദേവാസുരാ…….
ദേവാസുരാ…… ദേവാസുരാ………
ദേവാസുരാ……. ദേവാസുരാ…….
ദേവാസുരാ…….'””

അവന്റെ കാതുകളിൽ കേട്ടത് തന്റെ നാമം ഉരുവിട്ട ശബ്ദമാണ് …. ഒരു മന്ത്രണം പോലെ…..

അവന്റെ മനസ്സിൽ മുഴുവൻ ആ ശബ്ദത്തിന്റെ മുഴക്കം മാത്രം പ്രതിധ്വാനിച്ചു കേട്ടുകൊണ്ടേ ഇരുന്നു…. മനസ്സിന്റെ ഏകാകൃതത നഷ്ട്ടമായ രുദ്രൻ തന്റെ നേത്രങ്ങളെ വലിച്ചു തുറന്നു…..

അപ്പോൾ അവൻ കണ്ട കാഴ്ച രുദ്രനെ ശരിക്കും ഞെട്ടിച്ചു കളഞ്ഞിരുന്നു………ശിവ ലിംഗത്തിന്റെ സ്ഥാനത്ത് ഇരിക്കുന്ന ഒരു രൂപം……അതിന് അവന്റെ അതെ മുഖചായ ഉണ്ടായിരുന്നു….
എന്നാൽ അല്പം കൂടെ പ്രായം തോന്നിക്കുന്നുമുണ്ട്….
കാവി മുണ്ട് ധരിച്ച് രുദ്രാക്ഷ മാലകൾ അണിഞ്ഞ ചൈതന്യം തുളുമ്പുന്ന ഒരു രൂപം….

ചുറ്റിനും കൂട്ടി വച്ച ആയുധങ്ങളെ കാണുവാൻ അവന് സാധിച്ചില്ല….
സർവ്വതും വെള്ളയാൽ പ്രകാശിച്ചിരിക്കുന്നു….

ഒരു പുതു ലോകം പോലെ…..

അവൻ തനിക്ക് മുന്നേ ഉള്ള ആ ആജാനബാഹുവായ രൂപത്തെ തന്നെ നോക്കി…. ആ രൂപം അവനെ നോക്കി പതിയെ ചിരിച്ചിരുന്നു……

‘”” ആരാണ് നീ…….'””
.

രുദ്രൻ ആ രൂപത്തെ നോക്കി ചോദിച്ചു… അത് കേട്ടതും ആ രൂപത്തിന്റെ മുഖം വല്ലാതെ വിടർന്നു…..

‘”” ഞാൻ നീയാണ് രുദ്രാ…
നീ ഞാനും……'””

ആ രൂപം അവനെ നോക്കി പറഞ്ഞു…ആ വാക്കുകൾ കേട്ട രുദ്രന് പെട്ടെന്ന് ഒന്നും മനസ്സിലായിരുന്നില്ല…..

‘”” എനിക്ക് മനസ്സിലായില്ല……
അങ്ങ് ആരാണെന്ന് എനിക്ക് മനസ്സിലായില്ല….:””

രുദ്രൻ ചോദ്യം ആവർത്തിച്ചു…..
ആ രൂപം വീണ്ടും അവനെ നോക്കി ചിരിച്ചു….

‘”‘ ഞാൻ നീയാണ് രുദ്രാ…….
നീ തേടുന്നതും എന്നെയാണ്….
നിന്റെ ചോദ്യങ്ങളുടെ ഉത്തരവും എന്നിലാണ്…..'””

സൗമ്യമായ ആ രൂപത്തിന്റെ വാക്കുകൾ കേട്ടതും രുദ്രൻ ശരിക്കും നടുങ്ങിപ്പോയി….
താൻ തേടുന്ന ചോദ്യങ്ങളുടെ ഉത്തരം….
അറിയാതെ അവന്റെ മനം വല്ലാതെ സന്തോഷിച്ചുപോയി…..

‘”” അങ്ങനെ എങ്കിൽ……
എന്റെ കാത്തിരിപ്പ് ഇവിടെ അവസാനിക്കുകയാണ്….
ആരാണ് ഞാൻ…..
പറാ……”

രുദ്രൻ ചോദിച്ചു…..
അവന്റെ വാക്കുകൾക്ക് വല്ലാത്ത മൂർശ  ഉണ്ടായിരുന്നു….
ആ രൂപം വീണ്ടും അവനെ നോക്കി ചിരിച്ചു….

‘”” ഉത്തരം നിന്റെ കണ്മുന്നിൽ ഉണ്ടല്ലോ രുദ്രാ…..
നമ്മെ സപർശിക്കു….
ഉത്തരങ്ങൾ നിന്നിലേക്ക് തനിയെ എത്തുന്നതാണ്…..'””

ആ രൂപം അവനെ നോക്കി പറഞ്ഞു….
രുദ്രന്റെ കണ്ണുകൾ കൂടുതൽ വിടർന്നു….

ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേൽക്കാൻ നോക്കി അവൻ…. പക്ഷെ കാലുകൾ അതിന് അനുവദിച്ചില്ല…. അത് കല്ല് പോലെ അവിടെ ഉറച്ചിരുന്നു….

അവൻ പരമാവധി ശ്രമങ്ങൾ നടത്തിക്കൊണ്ടേ ഇരുന്നു…. എന്നാൽ ഫലം പരാജയം തന്നെ ആയിരുന്നു….
ആ രൂപം അവനെ നോക്കി പതിയെ ചിരിച്ചു….

‘”” ബുദ്ധിമുട്ടണ്ടാ രുദ്രാ……
എന്നിലേക്കുള്ള നിന്റെ ദൂരം ഇനിയും ബാക്കി തന്നെയാണ്…..
കയ്യെത്തും ദൂരത്ത് ഉത്തരം ഉണ്ട്….
പക്ഷെ അത് നേടുവാൻ ഇനിയും പ്രപ്‌തി വന്നിട്ടില്ല നിനക്ക്….'””

ആ രൂപം അവനെ നോക്കി പറഞ്ഞു… ആ വാക്കുകൾ അവന്റെ ആനന്ദത്തെ എല്ലാം നിമിഷങ്ങൾ കൊണ്ട് ചവിട്ടി ഉടച്ചിരുന്നു….

‘”” അ…അതിന്….
അതിന് എന്താണ് ചെയ്യേണ്ടത്…..
എന്താണ് അതിനായുള്ള പോം വഴി….. “”

അവൻ ചോദിച്ചു…..

‘”” ഹ് ഹ് ഹ് ഹ് ഹ് ഹ്…….
രുദ്രാ……
ഭഗവാൻ നിനക്കൊപ്പം തന്നെ ഉണ്ട്…
അതുപോലെ നിനക്കായുള്ള വഴിയും നിന്റെ അടുക്കാൽ ഉണ്ട്….നീ ചെയ്യേണ്ടത് ആ വഴിയിലൂടെ സഞ്ചരിക്കുക എന്നത് മാത്രമാണ്…..
മായയിൽ നിന്നും കണ്ണ് തുറക്കു ദേവാസുരാ…..
നീ ചെയ്ത് തീർക്കേണ്ട മഹാ കർമ്മം നിനക്കായി കാത്തിരിക്കുന്നു…'””

നിമിഷങ്ങൾ കൊണ്ടാണ് ആ രൂപം അവന്റെ മുന്നിൽ നിന്നും അപ്രതീക്ഷിതമായത്…. അതോടൊപ്പം തന്നെ അവൻ സ്വബോധത്തിലേക്ക് കണ്ണുകൾ തുറന്നു…. വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക് വന്ന പോലെ…..

പ്രകാശത്തിന്റെ ആ ലോകം അവന് മുന്നിൽ അപ്രതീക്ഷിതമായി….

ചുറ്റിനും ആ പഴയ ആയുധ ശാല….
മുന്നിൽ ശിവ ലിംഗവും….

കല്ല് പോലെ ഉറച്ചുപോയ ആ കാലുകൾ വീണ്ടും പഴയ പോലെ ആയി…. നന്നായി കിതാച്ചിരുന്നു അവൻ….

നീല നിറത്തിൽ തിളങ്ങിയ ആ കണ്ണുകൾ തനിക്ക് മുന്നേ ഉള്ള ഭാഗവാനിലേക്ക് തിരിഞ്ഞു….

അവൻ കേട്ടതെല്ലാം ഒരു തരത്തിൽ ആ മഹാ ദേവന്റെ വാക്കുകൾ തന്നെ ആയിരുന്നു….

ചലനമറ്റ ഹൃദയമുള്ള ആ അസുരന്റെ കണ്ണുകളിൽ ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് വന്നുപോയി…. ഈശ്വരനെ തൊട്ടറിഞ്ഞ ഒരു ഭക്തന്റെ കണ്ണുനീർ….

??????????

സമയം 11 ഓട് അടുത്തിരുന്നു…. വീട്ടിലെ ആൺ തരികൾ എല്ലാം ഓരോരോ തിരക്കുകളായി പോയി കഴിഞ്ഞിരുന്നു….

ഏറെ നാളുകൾക്ക് ശേഷം വീട്ടിലെ പെൺ പടകൾ എല്ലാം ഒത്തുകൂടി ഹാളിൽ ഇരിപ്പാണ്….

കാരണം വേറൊന്നുമല്ല…..
അച്ചു തന്നെയാണ്…..

രാവിലെ തുടങ്ങിയ വാ ചിലമ്പ് ഇനിയും അവസാനിച്ചിട്ടില്ല….
ഒന്ന് ഒത്ത് കിട്ടിയപ്പോൾ ഓർമ്മകൾ അയവിറക്കുകയാണ് അവൾ…..

‘”” അങ്ങനെ അങ്ങനെ നന്നായി തന്നെയാ എന്റെ അമ്മമാരെ പോയത്…..
ഈ രുദ്രനും ഇന്ദ്രനും എന്ന് വച്ചാ കണ്ട അന്ന് തൊട്ടേ അടിയാ…..
ഉയ്യോ…..
അതും സാധാ അടിയല്ല പൊരിഞ്ഞ അടി….
നന്ദൂട്ടൻ ആണെങ്കിൽ ഇവരുടെ തല്ല് ഒത്തു തീർക്കാനും നടക്കും…..
എന്നാലും അവനും ഇന്ദ്രന്റെ ഗാങ് തന്നെ…
എന്നെ പിന്നെ അറിയാല്ലോ….
രുദ്രന്റെ ഗാങ്ങിലെ പെൺ സിംഹം ആയിരുന്നു….
പെൺ സിംഹം…..
സംഭവം ചെയ്യുന്നത് എല്ലാം ശരിയല്ലാത്ത കാര്യങ്ങൾ തന്നെയാ…. എന്ന് വച്ച് തോറ്റു കൊടുക്കാൻ ഒക്കോ……. “”

അച്ചു എല്ലാരേം നോക്കിയാണ് അത് ചോദിച്ചത്…. അമ്മമാർ എല്ലാം അവളുടെ ചിലമ്പ് കേട്ട് നല്ല ചിരിയിലാണ്…..

‘”” അല്ല അച്ചുവേച്ചി…..
ഇങ്ങനൊക്കെ തല്ല് കൂടി നടന്നിട്ട് എങ്ങനെ പ്രേമം തോന്നി ആ മുതലിനോട്……??'””

ഇന്ദു അവളോട് അത് ചോദിച്ചപ്പോ അച്ചുവിന്റെ മുഖത്ത് ഒരു ചളിപ്പ് വന്നിരുന്നു…. അവളെല്ലാരേം നോക്കി ഒന്ന് ഇളിച്ചു കാണിച്ചു…..

‘”” അതൊരു നാറ്റക്കെസ് കഥയാ….
അല്ലെ അച്ചു…..'””

ലക്ഷ്മിയമ്മ ഒരു ആക്കിയ സ്വരത്തിൽ അവളെ നോക്കി പറഞ്ഞു…. അച്ചുവാണേൽ ചളിപ്പ് എല്ലാം മാറ്റി അമ്മയെ കണ്ണുരുട്ടി നോക്കി….

‘”” നാറ്റക്കേസോ…..
അതെന്താ അങ്ങനെ പറഞ്ഞെ…..??'””

പാറു മനസിലാവാത്ത പോലെ ലക്ഷ്മിയമ്മയെ നോക്കി ചോദിച്ചു…..

‘”” അതുണ്ടല്ലോ പാറു……
ഇവള്…….'””

‘”” നിക്ക് നിക്ക് നിക്ക്…..
എങ്ങോട്ട് ചാടി കേറി പറയുന്നേ……'””

ലക്ഷ്മിയമ്മ പറഞ്ഞു തുടങ്ങിയതും അച്ചു ഇടയിൽ കേറി ചോദിച്ചു…..

‘”” അല്ലാ….. അവർ അറിയണ്ടേ……??'”‘

ലക്ഷ്മിയമ്മ ചോദിച്ചു…..

‘”” അതിനാ ഞാൻ ഇവിടെ വെട്ടിയിട്ട വാഴതണ്ട് പോലെ ഇരിക്കുന്നെ….
അമ്മ പറഞ്ഞ ഒരു ഫീൽ കിട്ടില്ല…..
പിന്നെ……
പിന്നെ എന്നെ കളിയാക്കുന്ന പോലെ പറയു….. എനിക്കറിയാ….'””

അവളുടെ സംസാരം കേട്ടതും ലക്ഷ്മിയമ്മ വാ പൊത്തി ചിരിച്ചു പോയി…..

‘”” ശരി ശരി…..
നീ തന്നെ പറാ….
ഞങ്ങളിതൊക്കെ കേട്ട് ഒരുപാട് ചിരിച്ചത….
അല്ലെ രാധേ…..'””

‘” ആന്നെ….
എന്നാലും എന്റെ മോന് ഏത് നേരത്താണോ അവടെ വരാൻ തോന്നിയെ…..'””

രാധമ്മ മേലോട്ട് നോക്കി പറഞ്ഞു….

‘”” ഞാനില്ല ഈ കളിക്ക്….
നാലാള് കൂടിയാ ഞാൻ എയറിലാണ്…
ഇതെന്ത് കഷ്ട്ടമാ നോക്കണേ……'””

അച്ചു ചുണ്ടും കൂർപ്പിച്ചു പറഞ്ഞു…..

‘”” എന്റെ അച്ചു…. അവരതൊക്കെ പറയും….
നീ എന്താ കാര്യമെന്ന് പറാ….
ഞാനും ഇന്ദുവും ചിരിക്കില്ല…..'””

പാറു പറഞ്ഞു……

‘” ഉറപ്പല്ലേ……??.
എന്നെ അവസാനം തേക്കോ……'””

‘” ഇല്ലടി….. നീ പറാ…….'”

പാറു പറഞ്ഞു…..

‘”” അപ്പോൾ  കഥ തുടങ്ങുന്നത് ഒരു മഴയുള്ള പകലാണ്….  പ്ലസ് ടു പഠിക്കുന്ന സമയം….
ഞാനും എന്റെ കൂട്ടുകാരികളും എല്ലാം  അന്ന് ക്ലാസ്സ് കഴിഞ്ഞ്  തിരിച്ചുപോവായിരുന്നു…..
നീണ്ട് കിടക്കുന്ന  വലിയ റോഡ്…. അവിടെ എന്നെയും  വായിനോക്കി നിൽക്കുന്ന  കുറെ പയ്യന്മാർ….
നിങ്ങൾക്ക് പിന്നെ അറിയാലോ….
ദൈവം സൗന്ദര്യം വാരിക്കോരി തന്നിട്ടുണ്ട്…..
പക്ഷേ അതിന്റെയൊന്നും  അഹങ്കാരം അച്ചുവിന് ഇല്ല …..
അതുകൊണ്ട് മാക്സിമം ജാഡ ഇട്ട് തന്നെ മേപ്പോട്ട് നോക്കി  നടന്നു ഞാൻ….
അപ്പോഴാണ് അത് സംഭവിച്ചത്…..'””

അച്ചു ഒന്ന് പറഞ്ഞു നിർത്തി…..

‘”” എന്താ ചേച്ചി…. വല്ല വണ്ടിയും വന്ന് ഇടിച്ചോ……'””

കഥയിൽ മുഴുകിയിരുന്നതുകൊണ്ട്  ഇന്ദു ഒന്നും ആലോചിക്കാതെ  ചോദിച്ചു….

‘”” ഹാ…….
പാണ്ടി ലോറി ഇടിച്ചാൽ പോലും  ഇതിനേക്കാൾ  ബെറ്റർ ആയിരുന്നു….
പക്ഷേ അതൊന്നും ഉണ്ടായില്ല മോളെ…..
മേപ്പോട്ട് നോക്കി നടന്ന എനിക്ക്  ഭഗവാൻ  നല്ലൊരു പണി തന്നു…..
ഉത്തരവാദിത്വമില്ലാത്ത  ബ്ലഡി കോർപ്പറേഷൻ തെണ്ടികൾ വേസ്റ്റ് വെള്ളം പോകുന്ന അഴുക്കുചാലിന്റെ ഓട തുറന്നുവെച്ചേച്ചും  പോയേക്കുന്നു…..
ഞാനാണെൽ ഉന്നം തെറ്റാതെ  അതിലേക്ക് തന്നെ പദ്ദേ….ന്നൊരു വീഴ്ച ……
പൊങ്ങിക്കിടക്കുന്ന ടാറിന്റെ  നിറമുള്ള ആ അഴുക്ക് ചാലിലേക്ക്  ഞാൻ മുട്ടും കുത്തി വീണു….
കേറ്റിപ്പിടിച്ച് നടന്ന  ബിൽഡപ്പ്  ഒക്കെ അവിടെ അവസാനിച്ചു മക്കളെ……'””

അച്ചുവിന്റെ  കതനകഥ എല്ലാം കേട്ട്  പൊട്ടി വന്ന ചിരി കടിച്ചുപിടിച്ചു വച്ചിരിക്കുകയാണ് പാറുവും ഇന്ദുവും……
അമ്മമാർ പിന്നെ ലൈസൻസ് ഇല്ലാതെ  അതെല്ലാം കേട്ട് ചിരിക്കുന്നു…..

‘”” ദേ ഞാനിത് ഇവിടെ നിർത്തും ട്ടോ……
ഒരു മനുഷ്യൻ ഓടയിൽ വീണാൽ  ചിരിക്കാണോ വേണ്ടേ……'””

അച്ചു അവരെ നോക്കി കോപത്തോടെ ചോദിച്ചു…..

‘”” എന്റെ അച്ചു……
അവര് ചിരിച്ചാൽ ചിരിക്കട്ടെ…..
ദേ എന്നെയും ഇന്ദുവിനെയും നോക്ക്…..
ചിരിച്ചോ ഇല്ലല്ലോ…..
ബാക്കി പറ……'””

പാർവതി പറഞ്ഞു…..

‘”” അതാടി പാറു ഞാനും….
എന്റെ കഥ കേട്ട്  ചിരിക്കാതെ ഇരിക്കുന്ന  ആദ്യത്തെ രണ്ടുപേർ  നിങ്ങളാണ് നിങ്ങൾ…..
ഈ ഉപകാരം ഞാൻ  ഒരിക്കലും മറക്കില്ല…..'”

‘” നിന്ന് കഥാപ്രസംഗം നടത്താതെ ബാക്കി പറയന്റെ ചേച്ചി……'””

ഇന്ദു പറഞ്ഞു…..

‘”” ആഹ്….. ബാക്കി …..
ഞാൻ പറഞ്ഞല്ലോ….  ഓടയിൽ വീണപ്പോൾ എന്റെ മുട്ടോന്നു  ഇടിച്ചിരുന്നു…..
അപ്പോൾ ചെറുതായൊന്ന്  മുറിഞ്ഞു…..
വീണ ചെളിയിൽ നിന്ന്  തനിച്ച് കയറാനും പറ്റിയില്ല….
കൂടെ വന്ന രണ്ട് പോത്തുകൾ ഞാൻ ഇങ്ങനെ കിടക്കുന്നതും നോക്കി  അടുത്തോട്ട് വരണോ  അതോ ഓടണോ എന്ന് അറിയാതെ നിൽക്കുന്നു…..
വായിനോക്കി നിന്നവന്മാർ ആണെങ്കിൽ ഒറ്റൊന്ന് തിരിഞ്ഞുനോക്കുന്നില്ല….
അതെന്താ ഞാൻ നടന്നു പോകുമ്പോൾ ആക്രാന്തത്തോടെ നോക്കിയിട്ട് ഒന്ന് വീണപ്പോൾ  മുഖം തിരിച്ചത്….
സൊസൈറ്റി വെറും ചെറ്റയാണ് പാറു…..
ഹാ…..
ഒരു വിധത്തിൽ  അവരെ പറഞ്ഞിട്ടും കാര്യമില്ല….  ആ ഓടയുടെ അടുത്ത് കൂടെ പോയ മൂക്ക് കരിഞ്ഞു പോകും…… പിന്നെയല്ലേ അതിൽ വീണ് എന്നെ നോക്കുന്നെ…..
നാറിയിട്ടാണെങ്കിൽ നിൽക്കാനും വയ്യ….
ഒറ്റയ്ക്ക് കയറാനും വയ്യ….

അപ്പോഴാണ് ഒരു ആർ എക്സ് 100 ൽ നമ്മുടെ കഥാനായകന്റെ  എൻട്രി….
ആരാണയാൾ എന്ന്  ഒന്ന് നോക്കിയപ്പോഴാണ്  ആ മുഖം ഞാൻ കണ്ടത്……
എന്റെ നന്ദൂട്ടൻ……'””

അവസാനം പറഞ്ഞ  വരി എത്തിയപ്പോൾ അച്ചുവിന്റെ ചുണ്ടിൽ  നാണം വിടർന്നിരുന്നു….

‘”” എന്നെ കണ്ടതും ഭ്രാന്ത് പിടിച്ച പോലെ  നന്ദൂട്ടൻ ബൈക്കിൽ നിന്നും ചാടി ഇറങ്ങി….
അത്രയും വൃത്തികെട്ട മണമുള്ള ആ ഓടയിൽ കിടക്കുന്ന  എന്നെ ഒരു അറപ്പും ഇല്ലാതെ  കോരിയെടുത്തു അവൻ…..
എന്നിട്ട് വെറും കാണികളായി നിൽക്കുന്ന  ആ കുട്ടികളുടെ നടുക്കിലൂടെ  ഷാരൂഖാൻ  നായികയെ എടുത്തുകൊണ്ടു പോകുന്ന പോലെ  കൊണ്ടുപോയി   എന്നെ…..
ശരിക്കും ആ ചീഞ്ഞളിഞ്ഞ നാറ്റത്തിന്റെ ഇടയിൽ കൂടെയാണ് എന്റെ മനസ്സിൽ പ്രേമത്തിന്റെ  വിത്തു മുളച്ചു തുടങ്ങിയത്……
അവൻ എന്നെ  ഒരു പൈപ്പിന്റെ ചുവട്ടിൽ കൊണ്ടുപോയി  കാലൊക്കെ  കഴുകി തന്നു….
കൂട്ടത്തിൽ എന്തൊക്കെയോ പറഞ്ഞിരുന്നു….
പക്ഷേ ഒന്നും ഞാൻ കേട്ടില്ല…..
ഞാൻ അവനെ തന്നെ  നോക്കി ഇങ്ങനെ ഇരുന്നു…..
കണ്ണ് തുറന്നു സ്വപ്നം കാണ ന്ന് പറഞ്ഞാൽ അതായിരുന്നു…..  ചുറ്റും നടക്കുന്ന ഒന്നും ഞാൻ അറിഞ്ഞില്ല….  അവസാനം അവൻ തന്നെ എന്നെ എടുത്തോണ്ട് ക്ലിനിക്കിൽ പോയി കാലിലെ മുറിവിൽ  മരുന്ന് വയ്പ്പിച്ചു….
എന്നിട്ട് നേരെ വീട്ടിലേക്ക് കൊണ്ടുപോകാതെ ഇങ്ങോട്ടാണ് വന്നേ….
അവിടെ ഞാൻ അന്ന് തൊട്ടേ ഒറ്റയ്ക്കാണല്ലോ….. കാലു മുറിവായത് കൊണ്ട്  അവിടെ നിൽക്കണ്ടന്ന് നന്ദൂട്ടൻ പറഞ്ഞു….. സാധാരണ ആരെന്തു പറഞ്ഞാലും  ഞാനൊരു ഉടക്ക് വയ്ക്കാറുള്ളതാ  …..
പക്ഷേ അന്ന് എന്തോ അവൻ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ച് പോയി…..
പിന്നെ മുളച്ചു തുടങ്ങിയ പ്രണയം മൊട്ടിട്ട്  പൂത്ത് തളിർത്ത് ഒരു റോസാപ്പൂവായി മാറി….
ഇന്നിപ്പോ ഇതാ…..
അവൻ എന്റെയും ആയി…….'””

ഒരു വല്ലാത്ത നാണത്തോടെ അച്ചു അത് പറഞ്ഞ് അവസാനിപ്പിച്ചു…..  എല്ലാരും വല്ലാത്ത കൗതുകത്തോടെ തന്നെയാണ് അതെല്ലാം കേട്ടിരുന്നത്…..

‘”” അമ്മ പറഞ്ഞ പോലെ  കുറച്ചു നാറ്റ കേസ് ഒക്കെ തന്നെയാണ്….
എന്നാലും കഥ കൊള്ളാം …..
കേട്ടിട്ട് ഞങ്ങൾക്ക് തന്നെ  കുളിര് കയറിപ്പോയി….. അല്ലേടി ഇന്ദു …..'”

പാറു പറഞ്ഞപ്പോ അവൾ അതെ എന്ന് തലയാട്ടി…..

‘”” ആഹ്..
അതാണ് ഈ അച്ചുവിന്റെ കഥ…..
ചില ഓൾഡ് പീപ്പിൽസ് അതിനെ ഡീഗ്രേഡ് ചെയ്യുന്നുണ്ട്….
പക്ഷെ ഇറ്റ്സ് ഓക്കേ…..
അവർക്ക് നമ്മളെ കുറിച്ച് എന്തറിയാം….'””

അച്ചു എല്ലാവരെയും ആക്കി തന്നെ  അത് പറഞ്ഞു….. അമ്മമാർ  അതൊക്കെ തമാശയായി മാത്രമാണ് എടുത്തത്…

‘”” അല്ല ലച്ചുമ്മേ……
അമ്മക്ക് ഒന്നും പറയാനില്ലേ…..'””

പാറു  ലക്ഷ്മി അമ്മയെ  നോക്കി ചോദിച്ചു….

‘”” ഞാനെന്തു പറയാനാ മോളെ……
നിങ്ങളുടെയൊക്കെ കഥ കേൾക്കാൻ അല്ലേ രസം……”””

ലക്ഷ്മി അമ്മ പറഞ്ഞു……

‘”” അല്ലേലും പറയാനുള്ളത് മാവിൽ കല്ലെറിഞ്ഞതും  ചക്ക ഇട്ടതും ഒക്കെ അല്ലേ…””

അച്ചു അവരെ ചൊടുപ്പിക്കാൻ തന്നെ  പറഞ്ഞു അത്….

‘”” അതെന്താടി അച്ചു  മാവിന് കല്ലെറിയുന്നത്  അത്ര ചെറിയ കാര്യമാണെന്ന് കരുതിയോ…..
നിന്റെ ഈ  ഓടയിൽ വീണ കഥകളെക്കാൾ  നല്ല കഥകൾ എന്റെ അടുത്തുണ്ട്….
അല്ലേലും പാലുകുടി    മാറിയപ്പോഴേക്കും കയ്യിൽ ഫോണും കമ്പ്യൂട്ടറും കിട്ടിയ നിങ്ങൾക്ക് എന്തറിയാം ആ കാലത്തെ പറ്റി……'””

ലക്ഷ്മി അമ്മ ചോദിച്ചു…..

“”” അരേ വാ ലക്ഷ്മി…..
ഇതാണ്……ഇതാണ് ഞങ്ങൾക്കു വേണ്ടത്…..
പറ പറ…..
നല്ല ഉഗ്രൻ  കഥകൾ പോരട്ടെ ……'””

അച്ചു ചാടി കളിച്ചുകൊണ്ട്  ചോദിച്ചു…..
ലക്ഷ്മി അമ്മയ്ക്ക് ശരിക്കും അവളുടെ സംസാരം കേൾക്കുമ്പോൾ ചിരി വന്നിരുന്നു……

‘”” ഈ പെണ്ണിന്റെ കുട്ടിക്കളി എന്ന് മാറോ എന്തോ……
നിന്റെ കല്യാണം കഴിഞ്ഞത് വല്ലോം ഓർമ ഉണ്ടോടി……'””

ലക്ഷ്മിയമ്മ അവളോട് ചോദിച്ചു…..

‘”” അതെന്താ കല്യാണം കഴിഞ്ഞാ കുട്ടി കളി പാടില്ലേ…. ചുമ്മാ വിഷയം മാറ്റാതെ ഓർമ്മകൾ അയവിറക്കു ലച്ചി പെണ്ണെ…..'””

‘”” ഓഹ്…..
ഇനി അതിന്റെ കുറവ് വേണ്ടാ….
മാങ്ങക്ക് കല്ലെറിഞ്ഞു കളിച്ച കാലമൊക്കെ വല്യ പുച്ഛം ആയിരുന്നല്ലോ….
എന്നാ അതന്നെ പറഞ്ഞേക്കാം….'””

ലക്ഷ്‌മിയമ്മ പറഞ്ഞു…..

അത് കേൾക്കാൻ മരുമക്കൾ മാത്രമല്ല ആ വീട്ടിലെ അമ്മമാർ വരെ  കാതോർത്തു നിന്നിരുന്നു …..

‘”” പണ്ട്……
എനിക്കൊരു നാല് വയസ്സ് കാണും…..
നമ്മുടെ വീട്ടുമുറ്റത്ത്  ഒരു മാവ് കണ്ടോ….
അതിന്റെ തൊട്ടടുത്തായി  വേറൊരു മാവ് കൂടി ഉണ്ടായിരുന്നു….  പണ്ട് ഞാൻ കുട്ടിയായിരിക്കുന്ന  സമയത്ത്…….
ഇപ്പോഴുള്ള മാവ് അന്ന് വളർന്നു തുടങ്ങുന്നേയുള്ളൂ……
ഞാനും ഏട്ടന്മാരും  പിന്നെ പിള്ളേരും ഒക്കെയായി ദിവസവും ഈ മുറ്റത്ത്  ഓടിക്കളിക്കും…..
എന്തൊരു സന്തോഷമായിരുന്നു  എന്നോ….
അങ്ങനെയിരിക്കെ  ഒരു ദിവസം മാവിന്റെ  കുറച്ച് അധികം മുകളിലായി  രണ്ടു മാങ്ങ തൂങ്ങിനിൽക്കുന്നതായി കണ്ടു….. അത് കണ്ടപ്പോൾ തന്നെ  എന്റെ നാവിൽ  വെള്ളം വന്നു…..
പണ്ടൊക്കെ എന്നു പറഞ്ഞാൽ  ഒരു സാധനം വേണമെന്ന് തോന്നിയാൽ അത് കിട്ടുന്നവരെ  അടങ്ങില്ല ഞാൻ…..
ഞാൻ എന്റെ ആഗ്രഹം  ശങ്കുവേട്ടനോടും  ചന്ദ്രേട്ടനോടും പറഞ്ഞു….
അവർക്കും പെങ്ങൾ എന്നുവച്ചാൽ ജീവനാണ്….
കുറെ കല്ല് ഒക്കെ എറിഞ്ഞു നോക്കി പാവങ്ങൾ..…. പക്ഷേ എവിടെ….
അതൊന്നും ഏറ്റില്ല…..  കാരണം മാങ്ങയുടെ ഒത്ത നടുക്ക്  ഒരു ചില്ല തടസ്സമായി നിൽപ്പുണ്ട് ….
എറിഞ്ഞാൽ  പെട്ടെന്നൊന്നും സാധനം കിട്ടില്ല….

അവരവസാനം  നിസ്സഹായതയോടെ കൈമലർത്തി കാണിച്ചു അന്ന്…..
ഞാനാണേൽ അത് കണ്ട്  പൂരക്കരച്ചിൽ….
എനിക്കിപ്പോ കിട്ടണമെന്ന്  വാശി കാണിച്ചു തന്നെ  പറഞ്ഞു ഞാൻ……

വേറെ വഴിയൊന്നും കാണാതെ പാവം എന്റെ ചന്ദ്രേട്ടൻ  മാവിൽ കയറാൻ തയ്യാറായി……'””

ലക്ഷ്മി അമ്മ ഒന്നു പറഞ്ഞു നിർത്തി….

‘”” ഏട്ടനോ…..??'””

രാധമ്മ അതിശയത്തോടെ ചോദിച്ചു….

‘” ആന്നെ…..
നീ ഇപ്പോൾ കാണുന്ന പോലെ  ഒന്നുമല്ല അന്ന്…..
മരം കേറാൻ  അന്ന് ഏട്ടനെ കഴിഞ്ഞെ വേറെ ആരുമുള്ളൂ…..  അതുകൊണ്ടുതന്നെ ഏട്ടനാ മാവിൽ കയറി….
മാവിലാണെങ്കിൽ നല്ല പുളിയുറുമ്പിന്റെ ശല്യവും ഉണ്ട്…..
പക്ഷേ ഞാൻ നിർത്താതെ   മോങ്ങല്ലേ….
കടിയൊക്കെ കൊണ്ടിട്ടാണെങ്കിലും പാവം മുകളിലേക്ക് കയറി…..
അപ്പോഴേക്കും അച്ഛനും അവിടേക്ക് ഓടി വന്നിരുന്നു…. മരത്തിൽ കയറിയ  ഏട്ടനെ നോക്കി അച്ഛൻ കുറെ ചീത്ത വിളിച്ചു….  പക്ഷേ പോയ കാര്യം നടത്തിയിട്ടെ ഏട്ടൻ  തിരിച്ച് വന്നള്ളു….
എന്റെ ആഗ്രഹം പോലെ  ആ മാങ്ങ എനിക്ക് കിട്ടി…..
അതുപോലെ ചേട്ടന്മാർക്ക് നല്ല തല്ലും കിട്ടി….

അതും വെറും വടിയല്ല…..  പണ്ടിവിടെ മൂന്ന് ആനകൾ ഒക്കെ ഉണ്ടായിരുന്നു…. അവരെ തല്ലാൻ  പാപ്പാന്മാർ വച്ചിരിക്കുന്ന അതെ  വടി…..
എന്തായാലും അന്ന് നല്ല കൊള്ളല് കൊണ്ടിട്ടുണ്ട് പാവങ്ങൾക്ക്….'””

ലക്ഷ്മി അമ്മ ഒന്നു പറഞ്ഞു നിർത്തി …..

“” ഞങ്ങളുടെ ഭർത്താക്കന്മാർക്ക് തല്ല് വാങ്ങി കൊടുത്തപ്പോൾ  ഏട്ടത്തിക്ക് സന്തോഷമായില്ലേ……””

രാധമ്മ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്….. ലക്ഷ്മി അമ്മയും അത് കേട്ട് ചിരിച്ചുപോയി ……

“” ആങ്ങളമാരായാൽ  പെങ്ങൾക്ക് വേണ്ടി നാല് തല്ലിക്കൊള്ളുന്നത് നല്ലതു തന്നെയാണ്…. ഇങ്ങനെ എത്ര തല്ല്  ഞാനെന്റെ ഏട്ടന്മാർക്കു വാങ്ങി കൊടുത്തിരിക്കുന്നു…..
അതൊക്കെ ഓർക്കുമ്പോൾ വല്ലാത്ത നൊസ്റ്റു തോന്നുന്നു…..””

ലക്ഷ്മി അമ്മ പറഞ്ഞു നിർത്തി…..

‘”” അന്നൊക്കെ എന്ത് രസമാണല്ലേ…..
ഇന്നത്തെ പോലെ ക്യാമറകൾ ഉണ്ടായിരുന്നെങ്കിൽ നിങ്ങളുടെ ആ പഴയ രൂപമൊക്കെ കാണായിരുന്നു……'””

ഇന്ദു പറഞ്ഞു……

‘”” ആരാ പറഞ്ഞേ അന്ന് ക്യാമറ ഇല്ലെന്ന്….
ഇവിടെ പഴയകാലത്തെ  ക്യാമറ ഉണ്ടായിരുന്നു…അച്ഛന്റെ കയ്യിൽ…
ഞങ്ങളുടെ ഒരു ആൽബം തന്നെ ഉണ്ടാക്കി വച്ചിട്ടുണ്ട്……'””

ലക്ഷ്മി അമ്മ പറഞ്ഞു…..

‘”” ആണോ……
എന്നാൽ ഒന്ന് കാണണമല്ലോ….. അതെവിടെയാമ്മേ……??'”

പാറു ചോദിച്ചു…..

64 Comments

  1. ഇത്രേം വൈകിയതിനു സോറി… എഴുതി ആയിട്ടുണ്ട്…. ഇവടെ എഡിറ്റ്‌ ചെയ്ത് ഇടാൻ കുറച്ചു പണിയാ… അതാ ടൈം എടുക്കുന്നത്…. വേഗം വരും എന്തായാലും

Comments are closed.