സുൽത്വാൻ – Update [ജിബ്രീൽ] 62

Views : 1145

സുഹൃത്തുക്കളെ ….. ഞാൻ ആദ്യമായി എഴുതിയ കഥക്ക് നിങ്ങൾ തന്നെ സപ്പോർട്ടിനും സ്നേഹത്തിനും ആദ്യമേ നന്ദി പറയുന്നു ……

പത്താം ക്ലാസിൽ പഠിക്കുമ്പോളുള്ള മലയാളം പരീക്ഷക്കാണ് ഞാൻ അവസാനമായി മലയാളം എഴുതുന്നത്

വായിച്ചു മാത്രം പരിചയമുള്ള ഞാനൊരു കഥ എഴുതുമ്പോൾ എത്രത്തോളം നന്നാവും എന്ന് എനിക്കറിയില്ലായിരുന്നു. അതും കഥകൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ആളുകൾ കഥ എഴുതുന്ന ഈ സൈറ്റിൽ .പക്ഷേ എൻറെ പ്രതീക്ഷകളെ ഒക്കെ തെറ്റിച്ച് ഞാൻ വിചാരിച്ചതിനേക്കാൾ കൂടുതൽ ആളുകൾ എൻറെ കഥ ഇഷ്ടപ്പെട്ടു. അതിന് ഒരുവട്ടം കൂടി നിങ്ങളോട് നന്ദി പറഞ്ഞുകൊണ്ട് കാര്യത്തിലേക്ക് കടക്കാം

ഈ കഥയുടെ എട്ടാം ഭാഗം ഞാൻ ഡിസംബർ രണ്ടിനോ മൂന്നിനോ ആയി സബ്മിറ്റ് ചെയ്തിട്ടുണ്ട് പക്ഷേ ഏകദേശം ഒരു മാസത്തോളം ഈ സൈറ്റിൽ ഓതർ ഓപ്ഷനിൽ ഉള്ളവരുടെ അല്ലാതെ മറ്റൊരു കഥയും വന്നിരുന്നില്ല.ഞാൻ അയച്ച ഒരുപാട് മെയിലുകൾക്ക് മറുപടി കിട്ടാതെ ആയതുകൊണ്ട് ഞാൻ ഈ കഥ എഴുതിയിട്ട് കാര്യമില്ല എന്ന് എനിക്ക് തോന്നിയിരുന്നു. അതുകൊണ്ടുതന്നെ ആ ദിവസങ്ങളിൽ ഒന്നും അവധി ആയിട്ട് പോലും ഞാൻ എഴുതിയില്ല

പിന്നെ പെട്ടെന്ന് ഒരു ദിവസം ഡിസംബർ 30 നാണ് കഥ പബ്ലിഷ് ആകുന്നത്

ഇനി ഞാൻ പറയാൻ പോകുന്നത് നിങ്ങൾക്ക് എത്രത്തോളം മനസ്സിലാകും എന്ന് എനിക്കറിയില്ല

ഞാൻ ഇപ്പോൾ എഴുതാൻ ഇരിക്കുമ്പോൾ എനിക്ക് പഴയപോലെ എഴുതാൻ സാധിക്കുന്നില്ല. ഇതിനെക്കുറിച്ച് വിവരമുള്ള ഒരാളോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് നിനക്ക് ഓദേഴ്സ് ബ്ലോക്ക് ആണെന്നാണ്. അതാണോ അല്ലേ എന്നൊന്നും എനിക്കറിയില്ല,പക്ഷേ വല്ലാതെ മടുപ്പ് തോന്നുന്നു കഥ എഴുതാൻ തുടങ്ങുമ്പോൾ,

ഈ കഥയുടെ ആദ്യവും എങ്ങനെ പോകണം എന്നും അവസാനവും ഞാൻ മനസ്സിൽ കണ്ടിട്ടുണ്ട് പക്ഷേ അതിലേക്കുള്ള കണക്ഷന്സും ക്യാരക്ടേഴ്സിന്റെ ഡെവലപ്പ് ചെയ്യുന്നതുമെല്ലാം ഞാൻ എഴുതാൻ ഇരിക്കുമ്പോഴാണ്.അതിനിപ്പോ സാധിക്കുന്നില്ല

ഈ കഥ ഞാൻ മുഴുവനായി എഴുതിയിട്ട് സബ്മിറ്റ് ചെയ്യുന്നതായിരിക്കും നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്

അതിന് എത്ര സമയം എടുക്കും എന്ന് എനിക്കറിയില്ല…..കാത്തിരിക്കണം എന്ന് പറയാനുള്ള ആത്മവിശ്വാസം പോലും എനിക്ക് കിട്ടുന്നില്ല കഥ നിർത്തില്ലാ എന്നുള്ള ഉറപ്പു മാത്രമേ എനിക്ക് തരാൻ കഴിയൂ

Nb :ഇതിനി എന്നാണ് നിങ്ങൾ കാണാൻ പോകുന്നത് എനിക്കറിയില്ല .ഞാനിത് സബ്മിറ്റ് ചെയ്യുന്നത് Feb 10 നാണ്  

Recent Stories

The Author

ജിബ്രീൽ

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com