നീ”” പോകുന്നിലെ…… -ഫിലിപ്പ്
ഫാദർ അവനോടായി ചോദിച്ചു…
അവൻ മറുപടി ഒന്നും പറഞ്ഞില്ല. പകരം ആ നടുവിൽ ഉള്ള കല്ലറയിലേ പേരിലേക്ക് നോക്കികൊണ്ട് അവന്റെ കണ്ണ് കൂടുതൽ നിറഞ്ഞു.
അവരുടെ സമയം ആയെന്ന് വിചാരിച്ചാൽ മതി…ഒന്നും നമ്മുടെ കയ്യിലല്ല എല്ലാം കർത്താവിന്റെ കയ്യിലല്ലേ…നീ നന്നായി പ്രാർത്ഥിച്ചു മടങ്ങാൻ നോക്ക്…. -ഫിലിപ്പ്
ഫാദർ…..എനിക്കെന്താ എല്ലാവരെയും നഷ്ടമാവുന്നത്…. എന്റെ തെറ്റുകൊണ്ടാണോ…അതോ ദൈവത്തിന്റെ കണക്ക് കുട്ടലുകളിൽ ഞാൻ പെടാത്തേതോ….?
ആ ചെറുപ്പക്കാരൻ ഫാദറിനോട് ചോദിച്ചു.
അങ്ങനെ പറയരുത് പിതാവ് ഒന്നും കാണാതെ തീരുമാനങ്ങൾ എടുക്കുകയില്ല… അവന്റെ കണക്കുട്ടലുകൾ തിട്ടപ്പെടുത്താൻ നമ്മുക്കാവില്ല….എന്നാലും ഇത് ചെയ്തവർ അവർ ആരാണെങ്കിലും ദൈവം അവരെ വെറുതെ വിടുകയില്ല…. -ഫിലിപ്പ്
അവൻ മറുപടി ഒന്നും പറഞ്ഞില്ല. പകരം അവൻ അവരുടെ കല്ലറയ്ക്കു മീതെ വെളുത്ത പൂക്കൾ എടുത്തു വച്ചു….
നിന്റെ മനസ്സ് ആകെ വല്ലാതിരിക്കാണ്…. നീ ഒന്ന് കുമ്പസാരിച്ചു പോ…. -ഫിലിപ്പ്
ഫാദർ അവനോടായി പറഞ്ഞു
.അവൻ ഫാദറിന്റെ കണ്ണുകളിലേക്ക് നോക്കി.
ദൈവത്തിന്റെ കണക്ക് പുസ്തകത്തിൽ അവർ ഇല്ലെങ്കിലും.. എന്റെ കണക്ക് പൂക്‌തകം ഞാൻ പൂർത്തിയാക്കും…….. കുമ്പസാരം അത് കഴിഞ്ഞാവാം ഫാദർ……
അവൻ അതും പറഞ്ഞുകൊണ്ട് നടന്നുനീങ്ങി.
*************************************
തലേദിവസം
[ ഫ്ലാഷ്ബാക്ക് ]*************************************
കേരള // മോസ്കോപാറ
കേരളത്തിലെ “മോസ്കോപാറ” എന്ന വലിയ മോഡേൺ സിറ്റി
സമയം // 12:30 pm
നല്ല മൂടികെട്ടിയ തണുപ്പുള്ള അന്തരീക്ഷം
ഒരു ബൈക്ക് ചീറിപ്പാഞ്ഞു വരുന്നുണ്ട്. ഒരു ബ്ലാക്ക് ഹെൽമെറ്റ് ആയിരുന്നു അതിന്. നല്ല വിലയുള്ള laxury ബൈക്ക് ആയിരുന്നു അത്.
ആ ബൈക്ക് കുറച്ച് നേരം അതെ സ്പീഡിൽ പോയികൊണ്ടേ ഇരുന്നു.
അല്പം സമയത്തിന് ശേഷം ആ ബൈക്ക് ഒരു ബിൽഡിങ് ന്റെ മുന്നിലായി വന്നു നിർത്തി. അതിൽ ഒരു ഫ്ലാറ്റിന്റെ അകം മാത്രം വെളിച്ചം ഉള്ളതായി കാണാം.
ബൈക്ക് കാരൻ അവിടേക്ക് നോക്കികൊണ്ട് ഫോണിൽ കാൾ ചെയ്തു.
📳റിങ് റിങ് റിങ് 📳
ഫോൺ എടുക്കുന്നില്ല. ബൈക്ക് കാരൻ കുറേ നേരം ഹോൺ അടിച്ചുകൊണ്ടേ ഇരുന്നു.
പെട്ടെന്ന് ഫ്ലാറ്റിന്റെ ഒരു ജനലിലൂടെ ഒരു പൂച്ച വന്നു താഴേക്ക് നോക്കി. കഴുത്തിൽ ആടുന്ന ലോക്കറ്റും ആയിട്ടുള്ള ഒരുപൂച്ച.

Second part idu…. Ending polichu
Wow kidilam story man fantastic narration 😳😳 keep going ithinte baki ille
Adipoli story ithinte baki avide undo
🖐🏻 🖐🏻
. 🥲
🖐🏻 🖐🏻
. 🥲 .
🖐🏻 🖐🏻
🥲