അയാൾ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
നിന്റെ പേരകുട്ടിയുടെ പ്രായം അല്ലേടാ അവൾക്ക് കാണു. എന്നിട്ട് ആ കുഞ്ഞിനെ റേപ്പ് ചെയ്ത് കൊന്നിട്ട് … ആ കേസും ആയി സകല കോടതിയും കയറിയിറങ്ങിയ ആ അമ്മേയെ വണ്ടി കയറ്റി കൊന്നിട്ട്….ഇവിടെയിരുന്നു ചേരക്യുന്നോടാ നായെ……
ആ പോലീസുകാരൻ ആ കുറ്റവാളിയോട് ആയി പറഞ്ഞു.
ഹ്ഹഹ്ഹ…സാറെന്ത് വേണേലും പറഞ്ഞോ…. I don’t give *$*#*#…. ആ പെണ്ണ് കൊറേ കരഞ്ഞു സാറെ…ജീവൻ ബാക്കി വെക്കാൻ വേണ്ടി… പക്ഷെ… പക്ഷെ അവളെ വെറുതെ വിട്ടാൽ എനിക്ക് പണിയാകും…അതാ.. കൊന്ന് കളഞ്ഞത്… ഇതുപോലെ എത്രയെണ്ണത്തിനെ കണ്ടിട്ടുള്ളതാ ഞാൻ… നിന്നെക്കൊണ്ടൊക്കെ എന്നെ പൂട്ടാൻ പറ്റുമെങ്കിൽ പൂട്ടെടാ…ഹഹ.. നിങ്ങളുടെ ഒക്കെ മോന്ത കാണുമ്പോഴാ എനിക്ക് ചിരി വരുന്നേ….
ഒരു കാര്യം മറന്നു എവിടെ എന്നെ അകത്താക്കിയ നിന്റെയൊക്കെ സാറ്…അങ്ങേർക്ക് അറിയാം ഞാൻ കോടതിയിൽ നിന്നും ഊരിപോരും എന്ന്.. പാവം അത് കാണാൻ വയ്യാത്തോണ്ട് ആവും വരാത്തത്….
അയാൾ വീണ്ടും പുലമ്പികൊണ്ടേ ഇരുന്നു.
പെട്ടെന്ന് ആ പോലീസു കാരന്റെ ഫോണിലേക്ക് ഒരു കാൾ വന്നു.
📳ട്രിങ് ട്രിങ് ട്രിങ് ട്രിങ്📳
പോലീസുകാരൻ ആ ഫോൺ എടുത്തു ചെവിയിൽ വച്ചു.
ഹലോ ഞങ്ങൾ വന്നുകൊണ്ടരിക്കാണ്….
📳…….
ഒരു 10 മിനിറ്റ്….. ഉടനെ എത്തും……
📳…….
ശെരി…….
അയാൾ ഫോൺ വച്ചു.
ഡോ വണ്ടി നിറുത്ത്……
കോൺസ്റ്റബിൾ ഡ്രൈവറോട് ആയി പറഞ്ഞു.
ഡ്രൈവർ വണ്ടി നിറുത്തി.
ശേഷം അയാൾ വണ്ടിയിൽ നിന്നും ഇറങ്ങി. ബാക്കിലെ ഡോർ തുറന്നു അകത്തു കയറി.
ആ കുറ്റവാളിയുടെ നേരെ നോക്കി.
പെട്ടെന്ന്
ആ കുറ്റവാളിയുടെ മൂക്കിൽ ക്ലോരോഫോം ഒപ്പിയ കർചീഫ് കൊണ്ട് ആ പോലീസുകാരൻ പൊത്തിപിടിച്ചു.കൈ ലോക്കിൽ ആയതിനാൽ അയാൾക്ക് എതിർക്കാൻ കഴിഞ്ഞില്ല. പതിയെ അയാളുടെ ബോധം ഇല്ലാതെയായി മയങ്ങി വീണു.
വണ്ടിയെടുക്ക്…..
അയാൾ ഡ്രൈവറോട് പറഞ്ഞു.
ആ ജീപ്പ് വീണ്ടും കുതിച്ചു പാഞ്ഞു.
——–(ഏറെ നേരെത്തിന് ശേഷം )——–
തന്റെ മുഖത്തു ആരോ വെള്ളം തളിക്കാനും തല്ലാനും തുടങ്ങി. ആ കുറ്റവാളി പതിയെ കണ്ണുകൾ തുറന്നു.
എങ്ങും ഇരുട്ട് ദൂരെ ഗ്ലാസിലൂടെ സിറ്റി കാണാം. തന്നെ ഒരു ചെയറിൽ ബന്ധിയാക്കിയിരിക്കുന്നു എന്ന് അയാൾക്ക് മനസ്സിലായി.
പെട്ടെന്ന് അയാളുടെ ഇടത് ഭാഗത്ത് നിൽക്കുന്ന ആളെ കുറ്റവാളി തലയുയർത്തി നോക്കി. ജീൻസും വെറും ഇന്നർ ബനിയനും ധരിച്ച നല്ല ഹൈറ്റും അതിനൊത്ത വെയ്റ്റും ഉള്ള ഒരു വ്യക്തി.

Second part idu…. Ending polichu
Wow kidilam story man fantastic narration 😳😳 keep going ithinte baki ille
Adipoli story ithinte baki avide undo
🖐🏻 🖐🏻
. 🥲
🖐🏻 🖐🏻
. 🥲 .
🖐🏻 🖐🏻
🥲