മാക്സ് ഓടിവന്നു അവന്റെ കാലുകളിലൂടെ സ്പർശിച്ചു സ്നേഹം പ്രകടിപ്പിച്ചു. എന്നാൽ ആദം അത് കാര്യം ആകാതെ അവിടെ നിന്നും നടന്നു ഫ്ലാറ്റിന്റെ പുറത്ത് നിന്നും ലോക്ക് ചെയ്ത് ഇറങ്ങി ലിഫ്റ്റ് വഴി പാർക്കിംഗ് ഏരിയയിലേക്ക് നീങ്ങി. അവിടെ ഉണ്ടായിരുന്ന. കവർ ചെയ്തു വച്ച ഒരു ബൈക്കിന്റെ അടുത്ത് ചെന്നു. ശേഷം ആ കവർ എടുത്തു മാറ്റി അതിൽ കയറി ഹെൽമെറ്റ് വച്ചവേഷം. ബൈക്ക് സ്റ്റാർട്ട് ആക്കി നേരെ മാത്യുവിന്റെ വീട് ലക്ഷ്യം ആക്കി നീങ്ങി.
യാത്രക്കിടക്കിൽ ഒരായിരം ചിന്തകളും വാക്കുകളും അവന്റെ മനസ്സിലൂടെ കടന്നു പോയി. മാത്യുവിന്റെ വാക്കുകളും ഓർമകളും അവനെ വേട്ടയാടി.
“” അത് സാരമില്ലടാ… കഴിഞ്ഞത് കഴിഞ്ഞു… നീന്റെ ഈ ഒറ്റയ്ക്കുള്ള താമസം ഒന്ന് മതിയാക്കി എന്റെ വീട്ടിൽ വന്നു നിക്കാൻ നിന്നോട് എത്ര വട്ടം ഞാൻ പറഞ്ഞു. മമ്മി ഇന്നുകൂടെ പറഞ്ഞെ ഉള്ളു നിന്റെ കാര്യം… എന്നെപോലെ തന്നെയാ മമ്മിക്ക് നിയ്യും…. ഇങ്ങനെ ഒറ്റയ്ക്ക് ഇരുന്നിട്ടാ നിനക്ക് ഇങ്ങനെ ആരുമില്ല എന്നൊക്കെ തോന്നുന്നേ…..””
“എന്നാ ഒകെ…പിന്നെ നിന്നോട് വേറൊരു കാര്യം പറയാൻ മറന്നു. പപ്പയും മമ്മിയും ആയുള്ള പ്രശ്നം ഒക്കെ തീർന്നു…. ”
“എടാ വീട്ടിൽ വന്നു നിക്കാൻ…അവർക്കത് വല്യ സന്തോഷം ആവും…. ”
ആദം ബൈക്കിന്റെ സ്പീഡ് കൂട്ടി. കുതിച്ചു പാഞ്ഞു.
**************************
ഏതാനും ദിവസങ്ങൾക്ക് മുൻപ്
**************************
ഒരു ഹൈവേയിലൂടെ പോലീസ് ജീപ്പ് കുതിച്ചു പായുന്നുണ്ട്.
മുന്നിലായി ഒരു ഡ്രൈവറും. തൊട്ടടുത്ത സീറ്റിൽ മറ്റൊരു പോലീസുകാരനും. പിറകിൽ ആയി ഒരു കുറ്റവാളിയെ കയ്യിൽ വിലങ്ങുവച്ചു ഇരിക്കുന്നത് കാണാം. കണ്ടാൽ ഒരു പത്രോസുകാരന്റെ ലുക്ക് ഉള്ള ഒരു കുറ്റവാളി.
സാറെ……നിങ്ങൾ എന്നെ കഷ്ടപ്പെട്ട് പിടിച്ചു….സമ്മതിച്ചു…നിങ്ങൾക്ക് നല്ല മിടുക്ക് ഉണ്ട്….പക്ഷെ ഇന്ന് കോടതിയിൽ വിധി വരുമ്പോ കാണാം… ദേ ഈ വിലങ്ങിന്റെ ആയുസ്സ് അത്രേയുള്ളൂ സാറെ… ഹാ..ഹാ….അതിന് വേണ്ട നോട്ട് കെട്ടുകൾ എത്തേണ്ട മേശകളിൽ എത്തിക്കഴിഞ്ഞു….
ആ കുറ്റവാളി പോലീസു കാരനോട് ആയി പറഞ്ഞു. അവർ തിരിച്ചു മറുപടി ഒന്നും പറഞ്ഞില്ല.
ഒരു “റേപ്പ്” കേസ് കൊണ്ടൊന്നും നിങ്ങളുടെ നിയമത്തിനു എന്റെ തലയെടുക്കാൻ കഴിയില്ല….ഞാൻ അപ്പേഴേ പറഞ്ഞതല്ലേ സാർമാരോട്… ഈ കേസ് വിട്ടേക്കെന്ന്….ഇനിപ്പോ നിങ്ങൾ ചെയ്തതെല്ലാം വെറും വേസ്റ്റ്….. ഹഹഹ…

Second part idu…. Ending polichu
Wow kidilam story man fantastic narration 😳😳 keep going ithinte baki ille
Adipoli story ithinte baki avide undo
🖐🏻 🖐🏻
. 🥲
🖐🏻 🖐🏻
. 🥲 .
🖐🏻 🖐🏻
🥲