വിവാഹ വാർഷികം [കാർത്തികേയൻ] 111

Views : 6083

വിവാഹ വാർഷികം

Author :കാർത്തികേയൻ

 

നല്ല തങ്കം പോലുള്ള ഭാര്യയുള്ളപ്പോൾ അയാളെന്തിനാ ഈ പരിപാടിക്കുപോയേ?

ഹാ അവളുടെ വിധി അല്ലാതെന്തു പറയാൻ.

അതിന്റെ ബാക്കി പറഞ്ഞത് റീത്താമ്മ ആയിരുന്നു. അല്ലെങ്കിലും ഈ ആണെന്ന വർഗ്ഗത്തെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല. നിറഞ്ഞ ബക്കറ്റ് എടുത്തു മാറ്റി കാലിയായ കുടം തിരുകി കയറ്റികൊണ്ടാണ് അത് പറഞ്ഞത്. സുധ ഇതെല്ലാം കേട്ട് മിണ്ടാതെ നിന്നതെയുള്ളൂ.. അവൾക്ക് ഇത്തരം കാര്യങ്ങളിൽ ഒന്നും താൽപ്പര്യം ഇല്ല. പൈപ്പിൻചോട്ടിൽ സ്ഥിരം ഉള്ളതാ ഈ കലാപരിപാടി. മാസികയിലെ നോവലിലെ കഥാപാത്രങ്ങളെ പറ്റിയാണ് ഈ പരാമർശങ്ങൾ. അത്തരം പൈങ്കിളികഥകൾ അവൾ വായിക്കാറുമില്ല.

അവൾ വെള്ളം പിടിച്ച് വീട്ടിലേക്ക് നടന്നുകഴിഞ്ഞിരുന്നു. റീത്താമ്മയും അവരുടെ ആൺവർഗ്ഗത്തോടുള്ള പുച്ഛം രേഖപ്പെടുത്തിപോയി കഴിഞ്ഞിരുന്നു.

സുധയും തോമസും അവരുടെ 9 വയസ്സുള്ള മകളും അവിടെ താമസ്സമാക്കിയിട്ടു വർഷം 5 കഴിഞ്ഞു. പ്രണയവിവാഹമായിരുന്നു അവരുടേത്.

രണ്ടു മതക്കാർ പ്രേമിച്ചാലുണ്ടാകാവുന്ന കാര്യങ്ങളെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു കുഞ്ഞുണ്ടാവുമ്പോൾ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് കരുതിയെങ്കിലും അത് മാത്രം ഉണ്ടായില്ല. ഇതുവരെയും രണ്ടുപേരുടെയും വീട്ടുകാർ ഒന്ന് തിരിഞ്ഞുനോക്കിയതുപോലും ഇല്ല.

നേരം ഉച്ച കഴിഞ്ഞു. സുധ പതിവിലും അസ്വസ്ഥയാണ്. എന്നും കാണുന്ന മുഖമല്ല ഇന്ന്. അല്ല രണ്ടുമൂന്നു ദിവസമായി ഇങ്ങനെയൊക്കെയാണ്. കാരണം വേറൊന്നുമല്ല, തോമസിന് ജോലിത്തിരക്കാണ്. ഒരു പ്രിന്റിംഗ് പ്രെസ്സിലെ സൂപ്പർവൈസർ ആണ് അയാൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയാൾക്ക് പിടിപ്പത് പണിയുണ്ട്. നേരാംവണ്ണം ഭക്ഷണം കഴിക്കാൻ പോലും അയാൾക്ക് സാധിക്കുന്നില്ല. നല്ല ദേഷ്യവും. ഭാര്യയോടും മകളോടും വെറുതെ ചൂടാവുക. അങ്ങനെ അങ്ങനെ. ഇനി അയാൾക്ക് വേറെ വല്ല മനപ്രയാസം ഉണ്ടോ എന്ന് അവൾക്കറിയില്ല.

സമയം രണ്ടുകഴിഞ്ഞു. കഴിക്കാൻ തോന്നുന്നില്ല. ഒന്ന് മയങ്ങാം എന്നുകരുതി മുറിയിലേക്ക് നടന്നു.

സുധേ..

പ്രതീക്ഷിച്ച പോലെ തന്നെ റീത്താമ്മയാണ്. ഈ സമയത്ത് അവരുടെ ഒരു വിസിറ്റ് പതിവാണ്. വീട്ടിൽ വന്നിരുന്ന് പരദൂഷണം പറയുന്നത് സുധയ്ക്ക് ഇഷ്ടമല്ല. തോമസിനും അങ്ങനെ തന്നെ. പക്ഷേ ഇങ്ങോട്ട് വരരുത് എന്ന് പറയാനൊക്കുമോ.. ഇത് വരെ അവൾ അവരോട് ദുർമുഖം കാണിച്ചിട്ടില്ല. എന്നും എന്തെങ്കിലും ആവശ്യം കാണും അവർക്ക്. ചെറിയൊരു പച്ചക്കറിത്തോട്ടം ഉണ്ട് സുധയ്ക്ക്. അവിടുന്ന് വൈകീട്ടത്തേക്ക് എന്തെങ്കിലും ഒപ്പിക്കാൻ കൂടിയാണ് ഈ വരവ്. അത് സുധ തരുമെന്ന് അറിയുകയും ചെയ്യാം. കാരണം അവരോട് ചെറിയൊരു അനുകമ്പയുണ്ട് സുധയ്ക്ക്. വേറൊന്നുമല്ല റീത്താമ്മയ്ക്ക് ഭർത്താവില്ല. ഉണ്ടായിരുന്നു, പക്ഷേ ഉപേക്ഷിച്ച് പൊയ്ക്കളഞ്ഞു. അതുകൊണ്ട് ലോകത്തുള്ള എല്ലാ പുരുഷന്മാരും റീത്താമ്മയുടെ ഭർത്താവിന്റെ ഗണത്തിൽ പെടുന്നതാണെന്നാണ് റീത്താമ്മയുടെ പക്ഷം.

വർത്തമാനം പറഞ്ഞിരിക്കെ വീട്ടിലെ ഫോൺ ബെല്ലടിച്ചു. ഫോണെടുത്തപ്പോൾ തോമസ്സാണ് അങ്ങേതലയ്ക്കൽ. രണ്ടുവരിയെ പറഞ്ഞുള്ളൂ. സുധയുടെ മുഖം വാടി. മുഖം മങ്ങിയത് റീത്താമ്മ കാണാതിരിക്കാൻ വേണ്ടി സുധ മറ്റൊരു വിഷയം എടുത്തിട്ടു.

റീത്താമ്മ വിട്ടില്ല,

Recent Stories

The Author

കാർത്തികേയൻ

11 Comments

Add a Comment
 1. നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

 2. 🦋 നിതീഷേട്ടൻ 🦋

  A nice one 💗💗💗💗💗💗💗💗💗

 3. Nice bro ❤️😍

  1. കാർത്തികേയൻ

   Thanks bro

 4. കഥാനായകൻ

  ♥️

  1. കാർത്തികേയൻ

   😊❤️😍

 5. Super story🥰

  1. കാർത്തികേയൻ

   😊❤️

 6. Randu vaarthakil paranjaal – Just Beautiful

  1. കാർത്തികേയൻ

   Thank you 🙏😊❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com