യാമം [Goutham] 19

Views : 1599

 

യാമം

 

(നിനക്ക് ഒന്ന് ഫോൺ വൈക്കാമോ? ഞാൻ നേരത്തേ വരാം….) അൽപ്പം ദേഷ്യത്തോടെ ഞാൻ ഫോൺ cut ചെയ്യ്തു….. (പ്രേമിച്ച് നടന്നപ്പോ ഒരു കുഴപ്പവും ഇല്ലായിരുന്നു കെട്ടി കഴിഞ്ഞപ്പഴല്ലെ ഇതിൻ്റെക്ക സ്വഭാവം മനസ്സിലായത്,  ഇന്നും നേരത്തെ ഇറങ്ങിയാ Hr manager നാളെ എന്നെ പൊരിക്കും, എന്തങ്കിലും ആവട്ടെ…… ബാക്കിയുള്ള work നന്ദനോട് ചെയ്യ്ത് വയ്ക്കാൻ പറയാം) colleagues നോട് Bye പറഞ്ഞ് ഞാൻ നേരത്തേ ഇറങ്ങി….. (മാസാവസാനം, Target achieve ചെയ്യണം, work pressure അതിൻ്റെ കൂടെയാണ് അവളുടെ കുടുംബ ക്ഷേത്രത്തിലെ പൂജ ഓരോ അന്ത വിശ്വാസങ്ങള് ഉഫ്, )          വണ്ടി  ഓട്ടിക്കുകയാണെങ്കിലും എൻ്റെ ശ്രദ്ധ റോഡിൽ ഇല്ലാതെ മനസ്സിൽ ഇക്കാര്യങ്ങളും ആലോച്ചിച്ച് കുറേ ദൂരം പോയി, അപ്പോഴാണ് റോഡിൻ്റെ ഒരു വശത്ത് ഒരു ആൾക്കൂട്ടം കണ്ടത്………     ഞാൻ മനസ്സിൽ വിചാരിച്ചു; (ആഹാ accident ആയിരിക്കും പോയി നോക്കിയാലൊ, അതോ വേണോ……? ഞാൻ വാച്ചിലെക്ക് നോക്കി സമയമൊന്നുമായില്ല)

എന്തായാലും പോയി നോക്കാം എന്ന് തന്നെ തീരുമാനിച്ചു കാറ് ഒരു വശത്തേക്ക് ഒതുക്കി, അപ്പോഴാണ് സംഭവസ്ഥലത്ത് നിന്നും ഒരു ചേട്ടൻ വരുന്നത് കണ്ടത്, ഞാൻ അയാളോട് ചോദിച്ചു (എന്താ ചേട്ടാ Accident ആണോ?) അൽപ്പം ഇടറിയ ശബ്ദത്തോടെ അയാൾ പറഞ്ഞു (Accident ആണെൽ എന്ത് ഭേതം, കണാൻ വയ്യ ആ പയ്യൻ്റെ മുഖമോന്നും ഇല്ല അടിച്ച് പൊളിച്ചിട്ടേക്കേലെ വയറിൽ ഒരു ദ്വാരം, കുടൽ മാലേക്ക പുറത്ത് കിടക്കുവാ….. ഹൊ, ഭീകരം ഏവനൊ  കൊന്നിട്ട് ചവറ് കൂബാരത്തിൻ്റെ ഇടയിൽ ഇട്ടിരിക്കുന്നു, സിനിമയിൽ മാത്രമേ  കണ്ടിട്ടുള്ളു ഇങ്ങനെ, കെന്നവൻ എന്തായാലും മനുഷ്യനല്ല…… അതക്കപ്പോട്ട്, അവിടെ നോക്കി കൊണ്ട് ഇരിക്കുന്നവൻമാർ എന്തിൻ്റെ കുഞ്ഞുങ്ങളാ എന്തോ?, എനിക്ക് കണ്ടിട്ട് ചർദ്ദിക്കാൻ വന്നു അതാ ഞാൻ ഇങ്ങ് പോന്നത്……. പോയി നോക്കല്ലനിയാ ഈ ആഴ്ച്ച മനസമാധാനത്തോടെ ഒന്നും കഴിക്കാൻ പറ്റില്ല) ഇത്രമാത്രം പറഞ്ഞ് അയാൾ പോയി….. അയാൾ പറഞ്ഞ സ്ഥിതിക്ക്, കാണാനുള്ള തൊര കാരണം പോയി നോക്കാം എന്ന് തന്നെ ഞാൻ തീരുമാനിച്ചു, കാറിൽ നിന്നെറങ്ങിയ അതേ സമയം തന്നെ പോലീസും വന്നു… വന്നപാടെ പതിവുപോലെ എല്ലാത്തിനെയും ഓട്ടിച്ചു വിട്ടു…. പിന്ന എനിക്ക് പണ്ടെ പോലീസിനെ കണ്ടുതാത്തതു കൊണ്ട് ഞാൻ എങ്ങിയ പാടെ തന്നെ കാറിൽ കയറി…… ( അപ്പോഴേക്കും ഫോൺ Ring ചെയ്യ്തു)

ദെ, അവള് വിളിക്കുന്നു ശ്ശേ, ശല്യം മനസ്സിൽ വിചാരിച്ചു കൊണ്ട് call cut ചെയ്യ്തു……. അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്,     രണ്ട് മൂന്ന് വട്ടം വിളിച്ചിരിക്കുന്നല്ലോ; phone scilent ആയിരുന്നോ? പിന്നെ എങ്ങന ഇപ്പം Ring കേട്ടത് ഞാൻ മനസ്സിൽ വിചാരിച്ചു…… അൽപ്പം ഉച്ചത്തിൽ ഫോൺ വീണ്ടും Ring ചെയ്യ്തു ഇത്തവണ ഞാൻ ഞെട്ടിപ്പോയി…….

Recent Stories

The Author

Goutham

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com