കഥയാണിത് ജീവിതം – 1 [Nick Jerald] 120

Views : 1351

കഥയാണിത് ജീവിതം – 1

Author :Nick Jerald

അവളെ ആദ്യമായി കാണുന്നത് ഒരു അശ്ലീല സൈറ്റിൽ ആണ്.  മറ്റുള്ളവരുടെ മുന്നിൽ അവർ കൊടുക്കുന്ന ടിപ്പുകൾ വാങ്ങിച്ച് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ആളുകൾ ഉള്ള ഒരു വെബ്സൈറ്റ്. ഇത്പോലെ കുറെ പേർ അവിടെ ഉണ്ടെങ്കിലും എന്തുകൊണ്ടോ എനിക്ക് അവളിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ഉൾകൊള്ളാൻ കഴിയുന്നില്ല. കാണാൻ അൽപം മെന ഉള്ള കൂട്ടത്തിൽ ആണെങ്കിലും അധികം കാഴ്ചക്കാർ ഒന്നും അവളുടെ കീഴിൽ ഉണ്ടായിരുന്നില്ല. അവളെ എന്തോ ഒന്ന് അതിനു വേണ്ടി പ്രേരിപ്പിക്കുന്ന പോലെ ഒരു തോന്നൽ എവിടെ നിന്നോ എൻ്റെ ഉള്ളിൽ വന്ന് കയറി.

 

യൗവ്വന ചാപല്യങ്ങൾക്ക് അടിമപ്പെട്ടു ജീവിക്കുന്ന ഞാൻ എന്തിന് ഇവളെ കണ്ട് വേവലാതി എടുക്കണം എന്ന് ചിന്തിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.

 

ഡിഗ്രീ പൂർത്തിയാക്കി 2 വർഷം കഴിഞ്ഞിട്ടും ഒരു ജോലി ഇല്ലാതെ വീട്ടിൽ ഇരിക്കുന്ന ഞാൻ നേരം പോകാൻ ഇതൊക്കെ ആയിരുന്നു തിരഞ്ഞെടുത്ത മാർഗങ്ങൾ. തികച്ചും ഒരു അന്തർമുഖനായി ജീവിച്ചതുകൊണ്ട് സൗഹൃദങ്ങൾ ഒക്കെ വളരെ കുറവായിരുന്നു. കൂടെ പഠിച്ച പലരും പല വഴിയിലേക്ക് തിരിഞ്ഞു ജീവിതം കെട്ടി പൊക്കുമ്പോൾ ഒരു കഴിവും ഇല്ലാത്ത അവസ്ഥയിൽ ഒറ്റപ്പെട്ട പോലെ ആയെന്നുള്ള ഒരു ഫീൽ. കാണാതെ പഠിച്ച് പോയി എഴുതി പാസ്സ് ആയി എന്ന് അല്ലാതെ ഒരു ഉപകാരവും ഇല്ലാത്ത രീതിയിൽ ആയി എൻ്റെ വിദ്യാഭ്യാസം.

 

എന്തിനും ഏതിനും മാതാപിതാക്കൾ കൂടെ ഉണ്ടെങ്കിലും അവരെ ഇനിയും ബുദ്ധിമുട്ടിക്കാതെ ജീവിക്കണം എന്ന ചിന്തയും കൂടെ തലയിൽ കേറിയപ്പോൾ ഡിപ്രഷനിലേക്ക് എടുത്ത് ചാടുന്നോ എന്ന രീതി ആയി. ആരോടും മിണ്ടാതെ മുറിയിൽ തന്നെ കഴിച്ചുകൂടാൻ തുടങ്ങി. സോഷ്യൽ പ്ലാറ്റ്ഫോം എല്ലാം തന്നെ ഈ ഒരു കാലയളവിൽ ഉപയോഗിച്ച് മടുത്തു.

 

ഒരു ഓർത്തോഡോക്സ് കുടുംബം ആയതു കൊണ്ട് വളരെ ചിട്ടയിലും അനുസരണത്തിലും വളർത്തിയതിനാൽ ആവാം തെറ്റായ കൂട്ടുകെട്ടിൽ ഒന്നും ചെന്ന് പെട്ടിട്ടില്ലായിരുന്നു.

 

എന്നെ അലട്ടുന്ന പ്രശ്നങ്ങൾ ആരോടും പറയാതെ ഒറ്റക്ക് ചുമന്നു അത് ചിന്തിച്ച് പെരുപ്പിച്ച് കൂട്ടി വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ കൂടെ പോകുമ്പോൾ ആയിരുന്നു

തികച്ചും അപ്രതീക്ഷിതമായി ആ വെബ്സൈറ്റ് – ലേക്ക് ഉള്ള എൻ്റെ പ്രയാണം. ആദ്യം ഒക്കെ മോശം ആയി തോന്നിയെങ്കിലും പിന്നീട് പോകേപോകെ അവിടെ എൻ്റെ സമയം കളയാൻ ഞാൻ തീരുമാനിച്ചു.

Recent Stories

The Author

Nick Jerald

2 Comments

Add a Comment
  1. നിധീഷ്

    ബാക്കി പോന്നോട്ടെ….

  2. 🦋 നിതീഷേട്ടൻ 🦋

    Nice തുടർക്കഥക്ക് scope ഉണ്ട്, 💓

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com