കഥയാണിത് ജീവിതം – 1 [Nick Jerald] 130

Views : 1617

 

നീണ്ട നാളത്തെ സ്ഥിര സന്ദർശനം കൊണ്ട് ഒട്ടു മിക്ക ആളുകളെയും കണ്ട് പരിചയം ആയി. എന്നാലും ഇതുവരെ അതിൽ ഒരു അക്കൗണ്ട് തുടങ്ങി മറ്റുള്ളവരുമായി സംസാരിക്കാൻ ഉള്ള ധൈര്യം ഒന്നും ഞാൻ ഉണ്ടാക്കിയില്ല. വെറുതെ അങ്ങോട്ട് പോയി എന്തിന് അടുത്ത വയ്യാവേലി എടുത്ത് തലയിൽ വെക്കണം എന്ന ഒരു ഇത്.

 

എന്നാലും എൻ്റെ ഒരു കാഴ്ചപ്പാട് വെച്ച് നോക്കിയാൽ അതിൽ വരുന്ന മിക്ക ആളുകളും (സന്ദർശകർ) എന്നെപോലെ തന്നെ എന്നാൽ കുറച്ച് കാര്യങ്ങളിൽ വ്യത്യസ്തം ഉള്ളവർ എന്ന് ഒരു തോന്നൽ. അധികം സൗഹൃദങ്ങൾ ഇല്ലാത്തവർ ഇവിടെ വന്ന് പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുന്നു. മറ്റുള്ളവരോട് സംസാരിച്ച് അവരുടെ അവസ്ഥകൾ ഒരു നിമിഷത്തേക്ക് എങ്കിലും മറന്ന് സന്തോഷത്തോടെ ചിലവിടുന്ന രംഗങ്ങൾ കാണുമ്പോൾ ഞാനും എന്നെങ്കിലും ഒരിക്കൽ ഈ കൂട് വിട്ടു പറന്നു ഉയരും എന്ന് ആശിച്ചു ജീവിച്ചു.

 

പക്ഷേ പെട്ടെന്ന് ഒരു ദിവസം ആയിരുന്നു ഇവളുടെ അരങ്ങേറ്റം. പലരെയും കണ്ട് അവരുടെ സംഭാഷണങ്ങൾ വായിച്ച് വിട്ടുകൊണ്ടിരുന്ന ഞാൻ അവളെ കണ്ട് അവിടെ നിന്നുപോയി. സേറ എന്ന അപര നാമത്തിൽ ജോയിൻ ചെയ്ത അവൾ ഒരു തരത്തിലും ഉള്ള ബുദ്ധിമുട്ടും ഇല്ലാതെ അവിടെ ചിലവഴിക്കുന്നു എന്ന് കണ്ടപ്പോൾ ഒരു സംശയം. അധികം പ്രായം ഇല്ല. വെളുത്ത ശരീരം. ആവശ്യത്തിന് പൊക്കവും . ചുരുക്കി പറഞാൽ ഒരു പെർഫെക്റ്റ് പെണ്ണ്. ഇതിനു മുമ്പും ഞാൻ അവിടെ ഉള്ളപ്പോൾ ഒന്നും കാണാത്ത ഒരു ആൾ പെട്ടെന്ന് തന്നെ ഇങ്ങനെ ആക്റ്റീവ് ആയി കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. ചിന്തിക്കാൻ തലച്ചോറ് ഉള്ളത് കൊണ്ട് കൊറേ നേരം അവളെ പറ്റി ഞാൻ ചിന്തിച്ച് മറിച്ചു.

 

പ്രധാനപെട്ട ഒരു കാര്യം എന്താന്നു വെച്ചാൽ അവളുടെ മുഖം ഇതുവരെ അവിടെ കാണിച്ചിരുന്നില്ല. കഴുത്ത് മുതൽ കീപോട്ട് മാത്രം കാണിച്ചുകൊണ്ട് അവിടെ ഇരിക്കുന്നു. പലരും അവിടെ വന്ന് മുഖം കാണിക്കുമോ എന്നൊക്കെ ചോദിക്കുന്നുണ്ട് എങ്കിലും ഇല്ല എന്ന മറുപടി മാത്രം. അത് കാണുമ്പോൾ വരുന്നവർ അതുപോലെ തന്നെ പോകുകേം ചെയ്യും. അവളുടെ ചുറ്റും ഒരു അതിർവരമ്പ് അവള് തന്നെ വെച്ചപോലെ കാണുമ്പോൾ എവിടെ നിന്നോ ഒരു മനസുഖം. ആ മുഖം വേറെ ആരും മറ്റൊരു രീതിയിൽ നോക്കരുത് എന്ന ഒരു ചിന്ത എൻ്റെ ഉള്ളിൽ അറിയാതെ കയറി വന്നു.

 

ആരോ ഇടക്ക് വന്ന് ഹിന്ദി അറിയുമോ എന്ന ചോദ്യത്തിന് മലയാളവും കുറച്ചു ഇംഗ്ലീഷും മാത്രം അറിയാം എന്ന മറുപടി ഒരു നിമിഷത്തേക്ക് എന്നെ പിടിച്ചുനിർത്തി. ഹൃദയത്തില് പെരുമ്പുറ മുഴങ്ങുന്ന ഒരു അനുഭവം.

 

ഇതുവരെ കണ്ടിട്ടില്ല …കേട്ടിട്ടില്ല.. മിണ്ടിയിട്ടില്ല. പേരോ ഊരോ അറിയില്ല… എവിടെ ആണെന്ന് പോലും അറിയില്ല.. എന്നിട്ടും എന്തിനോ വേണ്ടി അവളെ കാണുമ്പോൾ ഒരു ഉൾവിങ്ങൽ അറിയാതെ തന്നെ പൊങ്ങിവരുന്നു. മലയാളി എന്നത് കൊണ്ട് ആണോ? അതോ അവിടെ വന്ന് പണം സമ്പാദിക്കാൻ മാത്രം ഉള്ള പ്രശ്നങ്ങൾ ഈ ചെറിയ പ്രായത്തിൽ തന്നെ അവൾക്ക് ഉണ്ടായോ? അജ്ഞാതരൂപത്തിൽ വന്ന് ആർക്കും പിടികൊടുക്കാതെ അവിടെ സമയം ചിലവഴിക്കുന്നത് കണ്ട് പല സംശയങ്ങൾ എന്നിൽ ഉടലെടുത്തു.

 

ഏകദേശം ഒന്നേമുക്കാൽ മണിക്കൂറോളം അവിടെ അവൾ ഉണ്ടായിരുന്നു.എൻ്റെ സ്വഭാവം കൊണ്ട് ഞാൻ ഒന്നും മിണ്ടാൻ പോവാതെ അവളെയും നോക്കി അവിടെ ഇരുന്നു. വളരെ തുച്ഛമായ ടിപ്പുകൾ മാത്രം അന്ന് അവൾ ഉണ്ടാക്കി. അവസാനം ഒരു ബൈ എല്ലാവരോടും പറഞ്ഞ് അവൾ അന്ന് പോയി.അവൾ പോയി എന്ന് കണ്ടപ്പോൾ ഒരു സങ്കടവും എന്നാൽ അതിലേറെ സന്തോഷവും.

 

രണ്ടിനും ഒരേ കാരണം… അവൾ പോയി… പക്ഷേ അവളെ ഇനിയും കാണണം എന്ന തോന്നലും എന്നാൽ ഇവിടെ അവളെ കാണല്ലെ എന്നും കൂടെ ആയപ്പോൾ വല്ലാത്ത ഒരു അവസ്ഥ… ആ ദിവസം എങ്ങനെ ഒക്കെയോ ഇതും ചിന്തിച്ച് കഴിച്ചു കൂട്ടി…

 

തുടരും…(തുടരണോ ??)

 

 

എല്ലാവർക്കും എൻ്റെ ഹായ്…ഒരു ചെറുകഥ പോലും എഴുതി പരിചയം ഇല്ലാത്ത ആൾ ആണ് ഈ ഞാൻ. അതുകൊണ്ട് തന്നെ പെട്ടെന്ന് ഉള്ളിൽ തോന്നിയ ഒരു ത്രെഡ് എടുത്ത് വലിച്ച് നീട്ടിയത് ആണ് മുകളിൽ കാണുന്നത്. പോരായ്മകളെ കാണത്തോള്ളു എന്ന് നന്നായി അറിയാം.

 

ആരെയും വ്യക്തിപരമായി വിഷമിപ്പിക്കാൻ ഞാൻ മനസ്സാ വാചാ കർമണാ നോക്കിട്ടില്ല…എന്ത് തെറ്റുകൾ കണ്ടാലും വെട്ടി തുറന്ന് പറയാൻ ഉള്ള സ്വാതന്ത്ര്യം ഞാൻ എല്ലാവർക്കും ഇതിൻ്റെ കൂടെ സീൽ ചെയ്ത് തന്നേക്കുന്നു.ബാക്കി തുടരണോ വേണ്ടയോ എന്നത് പോലും നിങ്ങളുടെ കയ്യിൽ ആണ്. അപ്പോ എല്ലാം പറഞ്ഞ പോലെ… ബായ്..😁

 

 

Recent Stories

The Author

Nick Jerald

2 Comments

  1. നിധീഷ്

    ബാക്കി പോന്നോട്ടെ….

  2. 🦋 നിതീഷേട്ടൻ 🦋

    Nice തുടർക്കഥക്ക് scope ഉണ്ട്, 💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com