ഉമ്മയേയും മ്മദും 1[Divz] 55

Views : 1368

ഉമ്മയേയും മ്മദും 1

Author :Divz

 

“എഴുത്ത് ഒരു ശീലമല്ല നേരംപോക്ക് മാത്രമാണ്…ഒരു തുടർക്കഥ ആദ്യത്തെ സാഹസമാണ് എത്ര ശെരിയാകുമെന്ന് അറിയില്ല ..ഇഷ്ടമായാലും  ഇല്ലെങ്കിലും , കുറ്റമായാലും  , നല്ലതായാലും അത് തുറന്ന്  പറയണമെന്ന് ആഗ്രഹമുണ്ട്..ലൈക്കിനും കമെന്റിനും വേണ്ടിയല്ല…എന്നിലെ എന്നെ ഊതിക്കാച്ചിയെടുക്കുന്നതിനു വേണ്ടി മാത്രം.. ”

ഉമ്മയും മ്മദും (ലോക്ക്ഡൗൺ  വേർഷൻ)

-ടാ മ്മദേ , ഇയിന്റെ ലോക്ക് ഒന്ന് മാറ്റിത്താ ..

-ഇതെന്റെ ഫോൺ അല്ലേ ഉമ്മ ?ഇങ്ങൾക്കിപ്പോ
ഇയെന്നത്തിനാ ?

-മാറ്റിത്താ സെയ്താനെ …

യെന്നാത്തിനാ ന്ന് ?

-ലുഡോ കളിക്കാന്.

-ലൂ ….ലുഡോ യാ …ങ്ങളൊന്ന് പോണ്ണ്ടോ.മൻഷ്യനെ ചിരിപ്പിക്കാതെ . പോയി കഞ്ഞീം കറീം ബെക്ക് .

-അതൊക്കെ കഴിഞ്ഞു.

-അയിന് ഉമ്മാക്ക് ലുഡോ ഒക്കെ കളിക്കാൻ അറിയോ ?

-കിഴക്കേലെ സൈനു പഠിപ്പിച്ചെന്നു ..ഇജ്ജ് ഇത് ഒന്ന് മാറ്റിതാടാ.

-ആഹ്, എന്നാൽ നന്നായി പോയി .എന്റെ ഫോണിൽ ലുഡോ ഇല്ല …

-അത് മാവേലിസ്റ്റോറി കിട്ടുമെന്ന് ഓള് പറഞ്ഞുല്ലോ ..ഇയ്യ്‌ ഒന്ന് ബാങ്ങി താ ഹമുക്കേ.

-മാവേലി സോറി അല്ല സപ്ലൈകോ ..ഇങ്ങള് ഇടങ്ങേറാക്കണ്ട് ഒന്ന് പോണുണ്ടോമ്മാ ..

-എന്നാൽ ഇയ്യ് ഇനി ഈ ഫോൺ ഉപയോഗിക്കുന്നെ ഞമ്മക്ക് ഒന്ന് കാണണം
(ഉമ്മ അതും കൊണ്ട് കിണറ്റ് കരയിലേക്ക് ഓടി)

-അയ്യോ ചതിക്കല്ലേ , ലുഡോ അല്ലേ .മ്മ്ക് സമാധാനം ഉണ്ടക്കാം ..ഫോൺ ഇങ്ങു താ.

-യ്യ , അന്റെ അടവൊക്കെ കൈയിലിരിക്കട്ടെ മ്മദേ. ..ഒന്നുകിൽ ലുഡോ അല്ലെങ്കിൽ നിക്ക് ഒരു പുതിയ ഫോൺ ബാങ്ങിതാ ..നുമ്മ ബാങ്ങിച്ചോളാം ലുഡോ ഒക്കെ.

-ഇത് ബല്ലാത്ത എടങ്ങേറായല്ലോ പടച്ചോനെ …
അതേ ഉമ്മാ , ഈ ലുഡോ ഒന്നും കളിക്കാൻ കൊള്ള ത്തില്ലന്നെ ..അതൊക്കെ കളിച്ച ഈ ബയസാൻ കാലത്തു ന്റുമ്മ ബയി തെറ്റി പോകും .

-മോനെ മമ്മദേ , ഉമ്മാക്ക് വിദ്യാഭ്യാസം മാത്രേ കുറവുള്ളൂ കണ്ണൊക്കെ നല്ല വെടിപ്പായി കാണാം . അന്റെ ഉപ്പ മയ്യത്തായിട്ട് ഈ കാലമത്രേം ഉമ്മ ബയിതെറ്റിട്ടില്ല ഇനി തെറ്റാണേൽ തെറ്റട്ടെ .
നാളെ നേരം പുലരുമ്പോ പുതിയ ഫോൺ ബാങ്ങി തന്നില്ലേ അന്നെ ഈ പൊരേൽ ഞമ്മ കേറ്റൂല്ല പറഞ്ഞേക്കാം.

–ഉമ്മാ ……

-പോയ്‌ കിടന്നുറങ്ങ് ഹമുക്കേ.

-പടച്ചോനെ ഇത് ബല്ലാത്ത പണിയായി പോയി .

-ടാ മ്മദേ…

– ന്തുപ്പാ …

-ഇജ്ജ് ഒരു മൊബൈൽ അങ്ങ് വാങ്ങി കൊടുത്തേക്ക് ,ഇല്ലേൽ ഓള് ഞമ്മക്ക് ഇബടെ സ്വൈര്യം തരൂല്ല .പിന്നാ അനക്ക് അന്റെ ഉമ്മെടെ സ്വഭാവം അറിയാല്ലോ ഓള് പറഞ്ഞാ പറഞ്ഞതാ ..

-ബെർതെ അല്ല ഇങ്ങള് നേരത്തെ പോയെ ..ഇപ്പോഴാ അതിന്റെ ഗുട്ടൻസ് നുമ്മക്ക് പുടികിട്ടീത്.ന്നാലും എന്നോടിത് ബേണ്ടായിരുന്നുപ്പ…

-ഓൾ അന്റുമ്മയല്ലേ മ്മദേ ..ഇജ്ജ് ക്ഷേമി…പണ്ട് കിഴക്കേലെ സൈനു പച്ചക്കല്ല് വെച്ച കടുക്കൻ കണ്ടിട്ട് അന്റുമ്മാക്ക് പൂതി കേറി , ഓൾക്കും ബേണം പച്ചകല്ല് ബെച്ച കടുക്കൻ..ഇല്ലാത്ത കായുണ്ടാക്കി ഞമ്മള് ഓൾക്ക് ഒരു കടുക്കൻ ബാങ്ങിച്ച ..പക്ഷേങ്കി പച്ചക്ക് പകരം ചോല കല്ലായിപ്പോയി ..ന്റെ മ്മദേ ഓളെന്നെ അന്ന് ഒലയ്ക്കക്കാ താങ്ങീത് (ഇജ്ജ് ആരോടും പറയല്ല്..ഞമ്മക്കാ മോശംകേട് ) ..ചത്താലും മറക്കൂല്ല ഞമ്മളത്‌ ..

-അപ്പോ രൂപ അയ്യായിരം ഉണ്ടാക്കണംല്ലേ.

-അതന്നെ.ന്തെലും ആട്ടെ ഫോൺ എങ്കിൽ ഫോൺ ..ഇല്ലേ ഓള് മയ്യത്തായി ഇങ്ങോട്ട് ബന്നാൽ എന്നെ ഇവിട ഇട്ട് ഓടിക്കും മ്മദേ ..സമാധാനമാണമ്മദേ ഞമ്മക്ക് ബലുത്.

തുടരും …

Recent Stories

The Author

Divz

6 Comments

Add a Comment
 1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

  😅😅 കൊള്ളാം … ഇടക്ക് എപ്പോഴോ ലോക്ക്ഡൗൻ ടൈമിൽ എല്ലാരും കൂടി ഇരുന്നു ലുഡോ കളിച്ചത് ഓര്മ്മ വന്നു♥️

  1. Thank you…haha …അങ്ങിനെ ഉള്ള കുറെ ഓർമ്മകൾ എല്ലാവർക്കുമുണ്ട്…

 2. സംഭവം കോമെഡി രൂപത്തിൽ ആണ് കാണിച്ചതെങ്കിലും എനിക്കിതിൽ നിന്നും മനസിലായ വേറൊരു കാര്യം ഉണ്ട്……

  പഴഞ്ചനായത് കൊണ്ട് മനപ്പൂർവം നമ്മൾ പലർക്കും പലതും കൊടുക്കാതിരിക്കുന്നുണ്ട്…….അവർ അറിയാത്തതിനെ പറ്റി ചോദിക്കുമ്പോ ദേഷ്യം പിടിച്ചു നമ്മൾ ചിലപ്പോ ചൂടാവാറും ഉണ്ട് ല്ലേ….

  നമ്മളും ഒരിക്കൽ ഇങ്ങനെ ആവും………….എന്നോർക്കുക എപ്പോഴും……

  കോമെടിക്കുള്ളിലും എന്തൊക്കെയോ പറയാതെ പറയുന്നുണ്ട് ബ്രോ ഇതിൽ……….നന്നായിട്ടുണ്ട്….സത്യായിട്ടും ഇഷ്ടായി

  1. Thank You bro.മനസ്സിൽ കണ്ടത് എത്ര കണ്ടു എഴുതാൻ പറ്റിയിട്ടുണ്ടെന്ന് എനിക്ക് അറിയില്ല…എന്നാലും ചുമ്മാ ഒരു ശ്രമം.അത്രേയുള്ളു..പിന്നെ ഈ കൊറോണ കാലത്തു ഞാൻ കണ്ട കാഴ്ചകളിൽ കുറച്ചു ഇമാജിനേഷൻ കൂടി മിക്സ് ചെയ്തു എഴുതി നോക്കിയതാണ്..

 3. 😆😆😆😆

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com