“സോറി ചേട്ടാ,, ആദി, ആദിത്യൻ ”
അപ്പോൾ കൂടെയുള്ള അപ്പാവി എന്നെ ഞെട്ടലോടെ നോക്കി.
“നിന്റെയോ?”
“വിവേക് ”
ആ അപ്പാവി മൊഴിഞ്ഞു.
അങ്ങനെ ആ അപ്പാവി ന്റെ മനസ്സിൽ വിവേകായി.
ഞങ്ങളെക്കൊണ്ട് എന്ത് ചെയ്യിക്കാം എന്നുള്ള ചർച്ച സീനിയർസ് ന്റെ ഇടയിൽ കൂലങ്കഷമായി നടക്കുകയാണ്.
“അപ്പൊ മക്കളെ, ചേട്ടന്മാരുടെ ബാഗ് ആണിത്. ഇതേ ആ അഞ്ചാം നിലയിലെ
2nd msc യിൽ കൊണ്ട് വെക്കണം ”
“അയ്യേ, അവന്മാരുടെ ആവശ്യം കേട്ടതോടെ എന്റെയുള്ളിൽ അറിയാതെ ഒരു ചിരി പൊട്ടി ”
“പറ്റൂലെങ്കിലോ??”
എന്നെ ഞെട്ടിച്ചു കൊണ്ട് ഞാൻ ശബ്ദം കേട്ടു.
“യാർടാ ഇവൻ ”
ഞാൻ ഒന്ന് മുഖം വെട്ടിച്ചു സൈഡിലേക്ക് നോക്കി.
ദൈവമേ അപ്പാവി വിവേക്.
“അതെന്താടാ നിനക്ക് പറ്റാത്തത് “.
ഒരു സീനിയർ വിവിയുടെ മുന്നിലേക്ക് വന്നു.
“ഇങ്ങനത്തെ പരിപാടി ഒന്നും ഇവിടെ കാണില്ലാന്നാണല്ലോ അവൻ എന്നോട് പറഞ്ഞത് ”
“ഏത് മറ്റവൻ പറഞ്ഞാലും ചെയ്തേ പറ്റു ഇല്ലേൽ ചെയ്യിക്കും ”
“മറ്റവൻ ഒന്നുമല്ല, ബൽറാം,, സ്ഥലം എസ് ഐ യാ എന്റെ ബ്രദർ ,, മിനിഞ്ഞാന്ന് അവൻ ഇവിടെ വന്നു ക്ലാസ്സൊക്കെ എടുത്തതായിരുന്നല്ലോ
ചേട്ടന്മാർ ഇത്ര പെട്ടന്ന് ഇതൊക്കെ മറന്നോ ”
പണി പാളിയെന്ന് മനസിലായ സീനിയർ ചേട്ടൻ ഒന്ന് രണ്ട് അടി ഒന്ന് പിന്നോട്ട് നീങ്ങി.
ഉഫ് സിനിമകളിൽ മാത്രം കണ്ടിരുന്ന ഒരു മാസ്സ് മൊമെന്റ് എന്റെ കണ്മുന്നിൽ,
ഞാൻ ആകെ ഒന്ന് കോരിതരിച്ചു.
“എന്താ ചേട്ടാ ഇനി ബാഗ് കൊണ്ട് വെക്കണോ ”
വിവേകിനെ നോക്കി നേരെ ഞാൻ എന്റെ കൈത്തണ്ടയിലേക്ക് നോക്കി രോമം ഒക്കെ എഴുന്നേറ്റ് നിൽക്കുന്നു.
സീനിയർ ആകെ നിന്നു വിയർക്കുന്നുണ്ട്,
പാവം മൂപ്പരെ കണ്ടപ്പോൾ എനിക്ക് ചിരിക്കണോ കരയണോ എന്നറിയാൻ പറ്റാത്ത അവസ്ഥ ആയിപ്പോയി.
ഒരു ബഡാ സീനിയർ വെറും ഒരു ജൂനിയർ ന്റെ മുന്നിൽ ഇങ്ങനെ നിന്ന് ചൂളുക എന്ന് വച്ചാൽ.
“എത്ര ലജ്ജാവഹം “.
അവസാനം സീനിയർ തന്റെ തിരുവാ
മൊഴിഞ്ഞു.
“വേണ്ടാ നീ പൊക്കോ ”
വിവേക് – “എന്തോ കേട്ടില്ല ”
“ന്നീ പൊക്കോ ”
എന്നാ ശെരി.
എന്നും പറഞ്ഞു വിവേക് നടക്കാൻ തുടങ്ങി, ഒരുങ്ങി.
“പിന്നെ ഇവനേം ഞാൻ കൊണ്ടോവാ ചേട്ടൻമാർക്ക് പ്രശ്നം ഒന്നും ഉണ്ടാവില്ല എന്ന് കരുതുന്നു ”
വിവേക് എന്റെ തോളിൽ കയ്യിട്ടു.
ഇനി ഇവൻ എന്തിനുള്ള പുറപ്പാട് ആണല്ലോ.
“വാ,”
ഞാൻ അപ്പോളും നടന്ന കാര്യങ്ങളെ ഓർത്തു സ്റ്റക്ക് ആയി നിൽക്കുയാ,
“എന്താടാ നീ വരുന്നില്ലേ ”
“വരുവാ ”
ഞാൻ ഒന്ന് മൂളി.
“എന്നാ വാ ”
അവൻ കുറച്ചു വേഗതയിൽ നടന്നു, കൂടെ കൂട്ടാൻ കാണിച്ച മനസൊന്നും അവൻ കൂടെ നടക്കാൻ കാണിക്കുന്നില്ല.
റോക്കറ്റ് കണക്ക് അവൻ ഓടുവാണ്.
ഒരു വിധത്തിൽ ഒരു ക്ലാസ്സ് ന്റെ മുന്നിൽ അവൻ നിന്ന്,

Baki idamo arithra
Kollaam Nyce bro
Polichadukkeee👌
♥️♥️♥️♥️♥️
വേറെ ആര് കമന്റ് ചെയ്തില്ലേലും ബ്രോ ചെയ്യുന്നുണ്ടല്ലോ,, താങ്ക്സ്..
😍