അനാർക്കലി 2❤️. [ARITHRA] 116

അനാർക്കലി 2❤️.

പെട്ടെന്ന് ഞെട്ടിയുണർന്നപ്പോൾ കറ പിടിച്ച പല്ല് കാണിച് ട്രെയിനിലെ ചായക്കാരൻ എന്നെ നോക്കി ചിരിച്ചു.

“വേണ്ട ”

അവന്റ ആ ചിരി അതോടെ മങ്ങി.

ശരിക്കും ഞാൻ അവനോട് നന്ദി പറയണം, അവന്റെ ആ കാഫീ വിളി ഇല്ലായിരുന്നെങ്കിൽ……

ആദിയുടെ കണ്ണുകളിൽ നിന്ന് ആർക്കോ വേണ്ടിയെന്നപ്പോലെ ഒന്ന് രണ്ട് തുള്ളി ഒലിച്ചിറങ്ങി, കാറ്റു തന്നെ അതിനെ എങ്ങോട്ടോ കൊണ്ടുപ്പോയി.

“എന്തിനായിരുന്നു ആദി നീ?”

ഒരുപാട് തവണ ആവർത്തിച്ച ചോദ്യം വീണ്ടും മുളപ്പൊട്ടി തുടങ്ങി.

വേണ്ട.

ഉത്തരമില്ലാത്ത ചോദ്യങ്ങൾ അങ്ങനെ തന്നെ തുടർന്നോട്ടെ….

👣👣

സമയം നോക്കി, ഏകദേശം പാലക്കാട്‌ എത്താൻ ആയിട്ടുണ്ട്

അതിന്റെ മാറ്റങ്ങൾ പുറത്ത് കാണാൻ തുടങ്ങിയിട്ടുണ്ട്.

സ്വർണം തൂകിയ വയലേലകൾ, നോക്കെത്താ ഉയരത്തിൽ മലകൾ.
അതിനെ തൊട്ടും തലോടിയും മറയുന്ന ഉഷ്ണകാറ്റ്.

കുറച്ചുക്കൂടി നേരത്തെ യാത്രക്ക് ശേഷം ഞാൻ കണ്ടു

മഞ്ഞനിറത്തിനുള്ളിൽ കറുപ്പ്കൊണ്ടെഴുതിയ ഒരു വാക്ക്

“പാലക്കാട്‌ ”

സ്വർഗം.

👣👣👣

ആദി വീണ്ടും വീണ്ടും ഫോൺ വിളിച്ചോണ്ട് തന്നെ ഇരുന്നു.

“ഈ പുന്നാര മോൻ എന്താണ് ഫോൺ എടുക്കാതെ ”

വിശന്നിട്ടാണെൽ കണ്ണ്കാണാൻ മേല.

അവൻ വന്നിരുന്നേൽ ഒന്ന് വേഗം പോയി വല്ലതും കഴിക്കാമായിരുന്നു.

ഇനി കാത്തിരുന്നിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ടാകണം,

ആദി അടുത്ത വന്നാൽ ഓട്ടോക്ക് കൈ കാണിച്ചു.

“ഏട്ടാ ഒരു തീത്തിറപാറ ”

അയാൾ തന്റെ ഇടം കൈക്കൊണ്ട് മീറ്റർ തിരിച്ചു.

പതിനഞ്ചു മിനിറ്റ് കൊണ്ട് സ്ഥലം.
കുറച്ചു പൈസ അധികം കൊടുത്തപ്പോൾ ഓട്ടോ അണ്ണനും ഹാപ്പി.

വീട്ടിലേക്ക് നോക്കിയപ്പോ മൊത്തം ഇരുട്ടാണ്.

ഇനി ഇവൻ എവിടെ പോയി കിടക്കുന്നോ എന്തോ?

ഇനി ലവനെ തന്റെ ക്ലാസ്സ്‌ ന്റെ കൊണം കൊണ്ട് ആരേലും പിടിച്ചുകൊണ്ടുപോയോ എന്തോ?

എന്തായാലും മുട്ടി നോക്കാം.

“ഡേയ് വിവേകേ വാതിൽ തൊറ ”

ഒന്ന് രണ്ട് തവണ വിളി ആവർത്തിച്ചു നോ റെസ്പോൺസ്.

ദേഷ്യം വന്നപ്പോൾ വാതിലിൽ ആഞ്ഞൊരു തട്ട് കൂടെ തട്ടി.

അപ്പോളേക്കും വാതിൽ തുറന്നു വന്നു.

“അപ്പൊ വാതിലും അടച്ചിട്ടില്ല ഇവനെ ഞാൻ ഇന്ന് ”

അകത്തും കുറ്റാ കൂരിരുട്ട്.

അകത്തേക്ക് ഒന്ന് രണ്ട് കാൽ എടുത്തു വച്ചതും,
ചട പടെ ന്നൊരു വീഴ്ച ആയിരുന്നു.

എന്റേതല്ലാത്ത രണ്ടു മൂന്നു അമ്മേ വിളി കൂടി കേട്ടു.

“എഴുന്നേൽക്കെടാ നാറി ”

എന്റെ താഴത്ത് നിന്ന് ഒരു ശബ്ദം കേട്ട് ഒരു വിധത്തിൽ തപ്പി പിടഞ്ഞു എഴുന്നേറ്റു, ലൈറ്റ് ഇട്ടു.

ഒരുത്തൻ താൻ വച്ച വാളിൽ തെന്നി എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ട്.

“ഒന്ന് പൊക്കെടാ നാറി ”

അവൻ നിലവിളിച്ചു.

ഞാൻ ഒരു കൈകൊടുത്തു ഭാഗ്യത്തിന് കയ്യിൽ വാൾ ആയില്ല.

4 Comments

Add a Comment
  1. Kollaam Nyce bro

  2. നിധീഷ്

    ♥️♥️♥️♥️♥️

    1. വേറെ ആര് കമന്റ്‌ ചെയ്തില്ലേലും ബ്രോ ചെയ്യുന്നുണ്ടല്ലോ,, താങ്ക്സ്..

Leave a Reply

Your email address will not be published. Required fields are marked *