യക്ഷയാമം (ഹൊറർ) – 8 59

ഗൗരി ഫോണെടുക്കാൻ അപ്പൂപ്പൻക്കാവിലേക്ക് തിരിച്ചുനടന്നു.

കാവിലെത്തിയതും ഗൗരി ഫോണുവച്ചിരുന്ന കല്ലിന്റെ അടുത്തേക്കുചെന്നു.
പക്ഷെ അപ്പോൾ അതിന്റെമുകളിൽ കാഞ്ഞിരവൃക്ഷത്തോടുചാരി ഒരാളിരുന്ന് എന്തോ പുസ്തകം വായിക്കുകയായിരുന്നു.

തെക്കൻകാറ്റ് ഒരൊഴുക്കിലങ്ങനെ ഒഴുകിവന്നു.

മുൻപിലേക്കുപാറിയ മുടിയിഴകളെ ഗൗരി വലതുകൈകൊണ്ട് എടുത്ത് ചെവിയോട് ചേർത്തുവച്ചു.

“ഹെലോ, ഏട്ടാ,”
ഇടറിയ ശബ്ദത്തിൽ ഗൗരി അയാളെ വിളിച്ചു.

അവളുടെ വിളികേട്ട് അയാൾ പതിയെ തിരിഞ്ഞുനോക്കി.
അയാളുടെ മുഖംകണ്ട ഗൗരി അദ്‌ഭുദത്തോടെ നോക്കിനിന്നു.

“ഇത്,….. ഇതുഞാൻ ട്രൈനിൽവച്ചു കണ്ടയാളല്ലേ?, അതെ, അതുതന്നെ”

“മാഷേ, അറിയോ? ന്താ ഇവിടെ ?..”

“ഹാ, താനോ? ഇപ്പൊ എങ്ങനെയുണ്ട് ?..”

“മ്, കുഴപ്പല്ല്യ, ഞാനെന്റെ ഫോണെടുക്കാൻ വന്നതാ.”
കാറ്റിൽ പാറിനിന്ന അവളുടെ ഷാൾ പിടിച്ചെടുക്കുന്നതിനിടയിൽ പറഞ്ഞു.

“ഇതാണോ ?..”
അയാൾ ഫോണെടുത്ത് ഗൗരിക്കുനേരെ നീട്ടി.

“ഓഹ്..താങ്ക്സ് മാഷേ..
അന്ന്,വിശദമായി പരിചയപ്പെടാൻ കഴിഞ്ഞില്ല്യാ. അപ്പോഴേക്കും മാഷ് ഇറങ്ങി.