“ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ
പരമാത്മനേ പരകര്‍മ്മ………….”
“ഇല്ലാ, എന്റെ ലക്ഷ്യം പൂർത്തികരിക്കാതെ മടക്കമില്ല, ഏതുശക്തി തടഞ്ഞാലും ഞാൻ അതുചെയ്യും.”
സീതയുടെ ഉടലിനുമുകളിൽ ശിരസ് താനെ വന്നുചേർന്നു.
തിരുമേനിജപിക്കുന്ന മന്ത്രത്തിന്റെ ശക്തി കൂടിവരുന്നത് അവൾ അറിയുണ്ടായിരുന്നു.
ഏതുനിമിഷവും താൻ ബന്ധിക്കപ്പെടും എന്ന ബോധ്യം വന്നതോടെ അനിയുടെ നേരെ അവൾ തിരിഞ്ഞു.
തിരിഞ്ഞോടിയ അനി ചെന്നുനിന്നത് ഒരു കരിമ്പനയുടെ ചുവട്ടിലായിരുന്നു.
കാട്ടുവള്ളികളിൽ കുടുങ്ങിയ കൈകളെ അയാൾ കുടഞ്ഞു.
നിമിഷനേരം കൊണ്ട് സീത അനിയുടെ തൊട്ടടുത്ത് വന്നുനിന്നു.
പതിയെ അയാളുടെ തോളിൽ കൈവച്ചു.
“നമുക്ക് ഒരിമിച്ചു പോകാം.”
മൂർച്ചയുള്ള അവളുടെ നഖങ്ങൾ അനിയുടെ കഴുത്തിലേക്ക് ആഴ്ന്നിറങ്ങി.
മരണവേദനകൊണ്ട് അയാൾ കൈകാലുകൾ നിലത്തിട്ടടിച്ചു.
കൊക്കിൽ രക്തത്തിന്റെ കറകളുള്ള ശവംതീനികഴുകന്മാർ അനിയുടെ ചുറ്റും വട്ടംചുറ്റിനിന്നു.
തുടരും…