യക്ഷയാമം (ഹൊറർ) – 24 37

കഴുത്തിലൂടെ കൈകൾചേർത്ത് ലക്ഷ്മി അനിയെ അവളിലേക്ക് അടുപ്പിച്ചു.

അതേനിമിഷം ലക്ഷ്മി സീതയായി മാറിക്കൊണ്ടിരിക്കുകയായിരുന്നുയെന്ന സത്യം മനസിലാക്കത്തെ അനി അവളിൽ ലയിച്ചുകിടന്നു.

“ശങ്കരാ, മോളോട് ഈറനോടെ വന്ന് ഭഗവതിക്ക് തിരിതെളിയിക്കാൻ പറയൂ.”

പതിഞ്ഞുകിടക്കുന്ന പൂണൂലിനെ തടവികൊണ്ട് കൃഷ്ണമൂർത്തിയദ്ദേഹം പറഞ്ഞു.

“അംബികേ…”
ശങ്കരൻ തിരുമേനി നീട്ടിവിളിച്ചതും അംബികചിറ്റ മനസിലായി എന്ന അർത്ഥത്തിൽ അകത്തേക്ക് പോയി.

അംബികചിറ്റയും, അമ്മുവും ഗൗരിയുംകൂടെ മനക്കലെ കുളത്തിലേക്ക് നിലവിളക്കുമായിനടന്നു.

കുളത്തിലേക്കു കാലെടുത്തുവക്കാൻ നിന്നതും വെള്ളം കുമിളകളായി മുകളിലേക്ക് പൊന്തിവന്നു.

“അനർത്ഥം..”
അംബികചിറ്റ ഒറ്റവാക്കിൽ പറഞ്ഞു.

“അമ്മൂ മുത്തശ്ശനെ വിളിക്കൂ..”

അമ്മു കൾപ്പടവുകളെ പിന്നിലാക്കി വളരെ വേഗത്തിൽ ഹോമം നടക്കുന്ന സ്ഥലത്തേക്ക് ഓടിയെത്തി.
ശങ്കരൻ തിരുമേനിയെ കണ്ട് കാര്യം പറഞ്ഞു.

ഉടനെ തിരുമേനിയും സഹായി ഉണ്ണിയും കുളത്തിലേക്ക് തിരിച്ചു.

തിരുമേനി വന്നുനോക്കുകമ്പോൾ കുളത്തിന്റെ മധ്യഭാഗത്തെവെള്ളം ശക്തമായി ചലിച്ചുകൊണ്ടിരിക്കുകയായിരുന്നു.

തളികയിൽ കരുതിയ ഭസ്മം കൈയ്യിലെടുത്ത് പൂണൂലിനോടുചേർത്തുപിടിച്ച് ഭഗവതിയെ മനസിൽ ധ്യാനിച്ചു.

“ഓം രക്താംഗ്യേ നമഃ
ഓം രക്തനയനായേയ് നമഃ ”

ശേഷം ചന്ദനംകൂട്ടി കുളത്തിലെ ജലത്തിലേക്ക് കലർത്തി.
ഉടനെ കുളത്തിലെ ജലം മുഴുവനും. രക്തമായിമാറി. സാഗരത്തിലെ തിരമലപോലെ ജലം കരയിലേക്കടിച്ചുകയറി.
കുളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

“മുത്തശ്ശാ..”
ഗൗരി തിരുമേനിയുടെ ഇടത് കൈയ്യിൽ പിടിയുറപ്പിച്ചു.

“ഏയ്‌ പേടിക്കാനൊന്നുല്ല്യാ, ഭഗവതി കൂടെയുണ്ടെങ്കിൽ എല്ലാം മംഗളമാകും.”