യക്ഷയാമം (ഹൊറർ) – 14 49

അർധരാത്രി പൂർണനഗ്നയായി വീട്ടിൽ വന്നുകയറിയ അവളെ കണ്ട് അമ്മ ആകെ ഭയപ്പെട്ടു.
നെറുകയിൽ മഞ്ഞളും കുങ്കുമവും വാരിപ്പൊത്തിയിട്ടുണ്ടായിരുന്നു. അഴിഞ്ഞുവീണ കേശഭാരത്തിൽ നിന്നും രക്തം പോലുള്ള എന്തോ ദ്രാവകം നിലത്ത് ഇറ്റിവീണ് വികൃതരൂപമെടുത്തു. ആ രാത്രിതന്നെ അമ്മയെന്നവിളിച്ച് വിവരം പറഞ്ഞു.
ഞാൻ വന്നുകയറുമ്പോൾ മുറിയിൽ പുതപ്പുകൊണ്ട് അവളുടെ നഗ്നത മറച്ച് ഇരിക്കുകയായിരുന്നു.
എന്നെ കണ്ടതും അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞുവീണു.

ശരീരമാസകലം മഞ്ഞളിന്റെ രൂക്ഷഗന്ധമായിരുന്നു.

അമ്മ ഒരുമൂലയിലിരുന്നു ഇടറിയ ശബ്ദത്തിൽ മകൾ പിഴച്ചുപോയിയെന്ന് പറയുന്നത് ഞാൻ കേട്ടു.

തളർന്നുപോയ എനിക്ക് ആത്മബലം തന്നത് ഭഗവാൻ കൈലാസനാഥനായിയുന്നു. അതുകൊണ്ടുതന്നെ ധൈര്യപൂർവ്വം ഞാനവളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

“അയാളെന്നെ വിളിച്ചു ഞാൻ പോയി, പിന്നെ അവിടെ എന്തുസംഭവിച്ചു എന്നെനിക്കറിയില്ല്യ മാഷേ…”യെന്ന് പറഞ്ഞ് അവളെന്നെ കെട്ടിപിടിച്ചുകൊണ്ട് തേങ്ങികരഞ്ഞു.

ആദ്യയിട്ടാണോ ഇങ്ങനെ ഇറങ്ങിപോകുന്നേയെന്ന് ഞാനവളോട് ചോദിച്ചു.”

“എന്നിട്ട് അവളെന്തു പറഞ്ഞു.”
ഗൗരി അയാളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

“ചിലകാര്യങ്ങൾ അവൾക്കോർത്തെടുക്കാൻ പറ്റുന്നില്ല. അഞ്ചോ ആറോ തവണ പോയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരം അവളിൽനിന്നും വൈകാതെ ഞാനറിഞ്ഞു.”

“ദേവീ, എങ്ങോട്ടാ അവൾ പാതിരാത്രിയിൽ ഇറങ്ങിപോകുന്നത്.
6 തവണപോയിട്ടും വീട്ടിൽ ആരും അറിഞ്ഞില്ലേ…?”

ഗൗരിയുടെ സംശയങ്ങൾ ഉയർന്നു.

“വീട്ടുകാർ അറിയാതെ അവൾ എഴുന്നേൽക്കും, ഈറനോടെ ഇറങ്ങിപോകും, അതുപോലെ തിരിച്ചുവരും.
ഇതിന്റെ പിന്നിൽ അനിയുടെ കൈകളാണെന്ന് ഞാൻ ഉറപ്പിച്ചു.
പിറ്റേന്നു തന്നെ അനിയെ ഞാൻ ചെന്നുകണ്ടു.”

സച്ചിദാനന്ദൻ പറഞ്ഞുനിറുത്തിയതും ഘോരമായ ഇടിയോടുകൂടെ കാർമേഘങ്ങൾ ഇരുണ്ടുകൂടി.
ശക്തമായകാറ്റ് നിലത്തുവീണ കരിയിലകളെ ചുറ്റിയെടുത്ത് പറന്നുയർന്നു
ചുറ്റിലും ഇരുട്ടുകുത്താൻ തുടങ്ങി..

തുടരും…