അരിശംമൂത്തഞാൻ അവിടെ ചെന്ന് എന്തെങ്കിലും അവിവേകം കാണിക്കുമോ എന്ന പേടി എന്നിൽ ഉദിച്ചുയർന്നു.
പതിയെ ഞാൻ അൽത്തറയുടെ പിന്നിലേക്ക് മറഞ്ഞു.”
“അപ്പൊ മാഷ് ചോദിച്ചില്ലേ..
ഇടയിൽ കയറി ഗൗരി ചോദിച്ചു.
“ഉവ്വ്… പിന്നീട്. അതേപ്പറ്റി ചോദിച്ചപ്പോൾ അവൾക്കൊന്നും ഓർമ്മയില്ലത്രേ.
ചിലപ്പോൾ എനിക്ക് തോന്നാറുണ്ട് അവർ രണ്ടുപേരുംകൂടെ എന്നെ വിഡ്ഢിയാക്കുകയാണോയെന്ന്.
ഞാൻ നേരെ അനിയുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു
“അനി, നീയീ ചെയ്യുന്നത് തെറ്റണ്.
സീത, അവൾ എന്റെ പെണ്ണാണ്. ഇനിയവളെ ബുദ്ധിമുട്ടിക്കുകയാണെങ്കിൽ നീ നന്നേ കഷ്ടപ്പെടും.”
ഉടനെ അവൻ പറഞ്ഞ മറുപടികേട്ട് എന്റെ കൈകാലുകൾ തളർന്നു,
തൊണ്ടയിലെ ജലാംശം വറ്റി. വിയർപ്പുതുള്ളികൾ നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങി. അനിയുടെ മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് കഴിയാതെ വന്നു.”
“അയാളെന്താ പറഞ്ഞേ..”
ആകാംക്ഷയോടെ ഗൗരി ചോദിച്ചു
“അവളുടെ ശരീരവും, മനസും കഴിഞ്ഞ അമാവാസിയിലെ രാത്രിയിൽ ഗന്ധർവ്വക്ഷേത്രത്തിൽവച്ച് അവൻ കവർന്നെടുത്തു ന്ന്.”
“ച്ചേ… ബാസ്റ്റഡ്.”
ഗൗരി മുഖം തിരിച്ചുകൊണ്ട് വിളിച്ചു.
“പിന്നെ അവളെ കണ്ടില്ലേ…,”
“ഉവ്വ് . ഇതേകുറിച്ചും ഞാനവളോട് ചോദിച്ചു. വീണ്ടും പഴയ മറുപടി
അപ്പോഴവൾക്കതോന്നും ഓർമ്മയില്ല്യത്രേ..”
“മ്..”
“സീതയുടെ വീട്ടിൽ ഞാൻ ഈ വിവരം പറഞ്ഞു.
കുറച്ചുദിവസായി സീതയുടെ സ്വാഭാവത്തിൽ ചിലമാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അമ്മ പറഞ്ഞിരുന്നു
ഒരു ദിവസം ആരോടും പറയാതെ രാത്രിയിൽ എങ്ങോട്ടോ ഇറങ്ങിപ്പോയെന്ന്.