യക്ഷയാമം (ഹൊറർ) – 14 49

എന്തോ മെയിൽ അയക്കാനുണ്ടെന്നുപറഞ്ഞ് അമ്മു അയാളോടൊപ്പം പോയി.

ഒറ്റക്ക് തിരികെ മനയിലേക്കുമടങ്ങിയ ഗൗരിയുടെ മനസ്സുമുഴുവനും സീതക്ക് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷയായിരുന്നു.
സച്ചിദാനന്ദനെകണ്ട്, ശേഷം സംഭവിച്ച കാര്യങ്ങളറിയാൻവേണ്ടി ഗൗരി നേരെ പോയത് അപ്പൂപ്പൻക്കാവിലേക്കായിരുന്നു.

മൺപാതയിലൂടെ കരിയിലകളെ തലോടി അവൾ കാവിനുള്ളിലേക്ക് കടന്നു.

ആർദ്രമായ ഇളംങ്കാറ്റ് അവളുടെ മുടിയിഴകളെ തലോടികൊണ്ട് കടന്നുപോയി.

കൂട്ടംതെറ്റിയ അപ്പൂപ്പൻതാടികൾ ആരോരും കൂട്ടിനില്ലാതെ അന്തരീക്ഷത്തിൽ പറന്നു നടക്കുന്നുണ്ടായിരുന്നു.

“ആരാ?..”

ചെറിയ വനത്തിനുള്ളിൽനിന്നുംകേട്ട അശരീരി അവളെ അൽപ്പം ഭയപ്പെടുത്തി.

“മാഷേ,…”

അല്പം ഉച്ചത്തിൽ അവൾ വിളിച്ചു.

വനത്തിനുഉള്ളിൽ നിന്നും
കഴുത്തിൽ തുണിസഞ്ചിയുംതൂക്കി, കവിമുണ്ടും, കറുത്ത ജുബയുമിട്ട് അലങ്കോലമായികിടക്കുന്ന മുടിയിഴകളെ തന്റെ കൈകൾകൊണ്ട് ഒതുക്കിവച്ച് അയാളിറങ്ങിവന്നു.
സച്ചിദാനന്ദൻ.

“എന്താ മാഷേ വീട്ടിലേക്കൊന്നും പോകുന്നില്ല, ഇവിടെതന്നെയാണോ ഊണും ഉറക്കവും.”

” അതെന്താടോ താനങ്ങനെ പറഞ്ഞേ ?..”
കഴുത്തിൽ നിന്നും തുണിസഞ്ചിയെടുത്ത്‌ അടുത്തുള്ള പാറക്കെട്ടിന്റെ മുകളിലിരുന്നുകൊണ്ട് അയാൾചോദിച്ചു.

“ഏയ്‌ ഒന്നുല്ല്യാ,ചുമ്മാ കോലം കണ്ടിട്ട് ചോദിച്ചതാ..”

“എന്താ പതിവില്ലാതെ ഈ വഴിക്ക് ?..”

“ഞാൻ മാഷിനെകാണാൻവേണ്ടിവന്നതാ..”

“എന്നെയോ, എന്തിന്..”
സംശയത്തോടെ അയാൾ ചോദിച്ചു.

“ചോദിക്കുന്നതിൽ ഒന്നും തോന്നരുത്..