അതുപറഞ്ഞപ്പോഴുണ്ടായ ഗൗരിയുടെ കണ്ണുകളിലെ തിളക്കം തിരുമേനിയെ വല്ലാതെ അസ്വസ്ഥനാക്കി.
ഒന്നും പറയാതെ തിരുമേനി അല്പനേരം കിഴക്കേ ജാലകപ്പൊളിയിലൂടെ പുറത്തേക്ക് നോക്കിനിന്നു.
“മുത്തശ്ശാ, ആരാ അത് ?”
പിന്നിലൂടെ വന്ന് തിരുമേനിയുടെ വലതുകൈയ്യിൽ പിടിച്ചുകൊണ്ട് ഗൗരി ചോദിച്ചു.
“എല്ലാം വൈകാതെ മനസിലാകും.
ഈ രക്ഷ അശുദ്ധിവരുത്താതെ സൂക്ഷിക്കണം. മനസിലായോ…”
“ഇല്ല മുത്തശ്ശാ, ഞാൻ സൂക്ഷിക്കുന്നുണ്ട്.
ഇത്രനേരയിട്ടും മുത്തശ്ശൻ ഉറങ്ങിയില്ലേ ?..”
സംശയത്തോടെ ഗൗരി ചോദിച്ചു.
“ഇല്ല. മനക്കലിൽ പുതിയ ഒരാളുടെ സാനിധ്യം അറിയുന്നുണ്ട്
പക്ഷെ കണ്ടെത്താൻ കഴിയുന്നില്ല. ഏതോ ശക്തിയുടെ മറപറ്റി നിൽക്കുന്നു ഇപ്പോഴും.”
ഗൗരി തന്റെ വലതുകൈയ്യിലുള്ള പുസ്തകം പിന്നിലേക്ക് മറച്ചുപിടിച്ചു.
“മോള് കിടന്നോ,…”
തിരുമേനി തിരിഞ്ഞുനടന്നു
“ദേവീ, ഇനി സീതയാണോ ആ ആത്മാവ്.”
അവൾ സ്വയം ചോദിച്ചു.
തിരുമേനി പോയി എന്നുറപ്പുവരുത്തിയിട്ട് ഗൗരി വാതിലടച്ച് ജാലകത്തിനാരികിലെ കസേരയിലിരുന്നുകൊണ്ടു കൈയ്യിലുള്ള പുസ്തകം വീണ്ടും തുറന്നു.
അവസാനകുറിപ്പ് അതിൽ തിയ്യതിയൊന്നും രേഖപ്പെടുത്തിയിരുന്നില്ല.
“നാളെ അമാവാസി. മനസ്സിനെ പിടിച്ചുനിർത്താൻ എനിക്കുകഴിയുന്നില്ല. ഞാനറിയാതെ ചലിച്ചുപോകുന്നു. ശരീരം തളരുന്നപോലെ
ചിലപ്പോൾ നാളെ എന്റെ മരണമാകാം..”
“ബാക്കി…”