യജമാനൻ [അപ്പൂട്ടൻ] 50

യജമാനൻ

Yajamanan | Author : apputtan

 

കൊച്ചമ്മ കഴിക്കാൻ തന്ന പാലും ബിസ്ക്കറ്റ് കഴിച്ചു ഞാൻ കുഴഞ്ഞു വീണു , കണ്ണിൽ ഇരുട്ട് കയറി ഒന്നും കാണാൻ പറ്റുന്നില്ല. കൊച്ചാമ്മയുടെ ശബ്ദം ഞാൻ വ്യക്തമായി കേട്ടു ” ഇത് നിന്റെ അവസാനത്തെ കഴിപ്പ് ഇതിൽ വിഷം ചേർത്താണ് തന്നത്, ഇനി ഒരിക്കലും നീ കുരക്കരുത് നാശം ” ഇത്രയും പറഞ്ഞു ആ ശബ്ദം നിലച്ചു. നിലച്ചതാണോ അതോ എനിക്ക് കേൾക്കാൻ കഴിയാതെ പോയതോ?

എന്റെ യജമാനനെ ഒന്ന് കാണാൻ കൊതി തോന്നി. എന്നാൽ അദ്ദേഹം ഇന്നുവരില്ല, പോകാൻ നേരം എന്നോട് യാത്ര പറഞ്ഞു, തലോടിയിട്ടാണ് പോയത് .

എനിക്ക് ഒരുമാസം പ്രായം ഉള്ളപ്പോൾ എന്റെ അമ്മയുടെ അടുത്ത് നിന്നും ഈ വീട്ടിൽ കൊണ്ട് വന്നു . അന്നൊക്കെ കൊച്ചാമ്മക്കും എന്നെ ജീവൻ ആയിരുന്നു. യജമാനനും, കൊച്ചാമ്മയും കൂടെ എനിക്ക് ഡിങ്കു എന്ന് പേരിട്ടു. കുട്ടികൾ ഇല്ലാത്ത അവർ എന്നിൽകുടെ സമയം ചിലവഴിക്കാൻ തുടങ്ങി.

യജമാനനു സ്വന്തം ബിസ്സിനെസ്സ് ആണ്, ധാരാളം പണം ഉണ്ട്. ആ പണത്തിന്റെ മേൽവിലാസത്തിൽ എന്റെ ജീവിതവും കേമം. ഞാൻ കുറച്ചു വലുതാകുന്നത് വരെ ആഡംബര കാറിന്റെ പുറകിലെ സീറ്റിൽ യാത്ര കൾക്ക് ഞാനും ഉണ്ടായിരുന്നു. വലുതായപ്പോൾ വീട് എന്നെ ഏൽപ്പിച്ചു അവർ പോകും. എന്റെ ജോലി ഞാൻ ഭംഗി ആയി നിർവഹിക്കും. ഒരു കടിപ്പറ്റിക്കാൻ ചെന്നതാണ് അപ്പോഴൊക്കെ കൊച്ചമ്മ എന്നെ വിരട്ടി ഒടിച്ചു. എനിക്ക് അയാളെയും, അയാൾക്ക്‌ എന്നെയും ഇഷ്ട്ടം അല്ലായിരുന്നു. അയാൾക്ക്‌ എന്നോട് ഉള്ള വെറുപ്പ്‌ കൊച്ചാമ്മയിലേക്കും പകർന്നു തുടങ്ങി.

ഒരു ദിവസം അയാൾ എന്റെ മുൻമ്പിൽ വെച്ച് കൊച്ചാമ്മയോട് പറഞ്ഞു ” ഇതിനെ അങ്ങ് തട്ടാം ”

അയ്യോ വേണ്ട അദ്ദേഹത്തിന്റെ പ്രാണൻ ആണ് ഇവൻ “…

എന്റെ അവസാന ദിവസം ബിസ്സിനെസ്സ് ആവശ്യത്തിനു പോയ യജമാനൻ അടുത്ത ദിവസം മാത്രേ വരു. എന്നും രാത്രിയിൽ തുറന്നു വിടുന്ന എന്നെ കൊച്ചമ്മ തുറന്നു വിട്ടില്ല. അയാൾ വന്നപ്പോൾ കൊച്ചമ്മ ഗേറ്റ് തുറന്നു , അയാൾ അകത്തു കടന്നതും സർവ്വ ശക്തിയും ഉപയോഗിച്ച് എന്റെ തുടൽ ഞാൻ പൊട്ടിച്ചു, മുറ്റത്തു എത്തിയ അയൾ ക്കുനേരെ ഞാൻ പാഞ്ഞു അടുത്ത്, കൊച്ചാമ്മയുടെ വിരട്ടൽ ഒന്നും വകവെച്ചില്ല. അയാളുടെ കാലുകൾ മാറി മാറി കടിച്ചു. പാന്റ്സ് എല്ലാം കടിച്ചുകീറി , ശരീരഭാഗങ്ങൾ ഒക്കുന്നിടത്തെല്ലാം കടിച്ചു കുടഞ്ഞു.

അയാളുടെ കയ്യിൽ ഒരു ചെറിയ പൊതി ഉണ്ടായിരുന്നു. അത് മുറ്റത്തു ഇട്ടിട്ടു ജീവനും കൊണ്ട് ഓടിപ്പോയി.

എന്റെ ആക്രമണസ്വഭാവം കണ്ടു കൊച്ചാമ്മയും നന്നായി ഭയന്ന്.

അയാൾ മുറ്റത്തു ഇട്ടിട്ടുപോയ പൊതി എനിക്കുള്ള വിഷം ആയിരുന്നു.

3 Comments

  1. നിധീഷ്

    ❤❤❤❤

  2. മനുഷ്യരെക്കാൾ നന്ദി നായക്ക് ഉണ്ട് ? നന്നായിട്ടുണ്ട് ബ്രോ

Comments are closed.