യാഹൂ റെസ്റ്റോറന്റ് 4 ( The First Evidence ) [VICKEY ] 152

Views : 10950

“ജയൻ ഹർഷയെക്കുറിച്ച് എന്തെങ്കിലും… ? “

 

“ഇതുവരെ ഒന്നും ഇല്ല മാഡം…  “

 

“മ്മ്… ഡോ, ആ ഫോറെൻസിക് എന്തായി? റിപ്പോർട്സ് കളക്ട് ചെയ്തോ? “

 

“ചെയ്തു മാം… “

 

“ആ… അതിങ്ങു കൊണ്ടുവാ, ഒന്ന് നോക്കട്ടെ. “

 

ജയൻ വേഗം പോയി വേഗം റിപ്പോർട്സ് കൊണ്ടുവന്നു. അശ്വതി അത് മുഴുവൻ നന്നായി വായിച്ചു നോക്കി. എന്നിട്ട് കുറെ നേരം കണ്ണുകൾ അടച്ചിരുന്നു ചിന്തിച്ചു. അൽപ്പസമയം കഴിഞ്ഞു നീട്ടിവിളിച്ചു.

 

“ജയൻ…?”

 

“യെസ് മാഡം. ” ജയൻ കാബിനിന്റെ വാതിൽ തുറന്നു നോക്കി.

 

“ജയൻ, ജേക്കബിനെയും ജോസഫിനെയും കൂടി വിളിച്ചു അകത്തേക്ക് വാ… “

 

അവർ മൂന്നാളും കസേരയിൽ വന്നിരുന്നതും അഞ്ച് സെക്കന്റ്‌ മൗനമായിരുന്ന ശേഷം അവൾ ചോദിച്ചു.

 

“ഓക്കേ, നിങ്ങൾ എല്ലാരും റിപ്പോർട്ട്‌ വായിച്ചല്ലോ. ഞാൻ നിങ്ങളെ മൂന്നാളെയും വിളിച്ചത് ഈ റിപ്പോർട്ടിനെ പറ്റി നിങ്ങള്ക്ക് എന്ത് തോന്നുന്നു എന്നറിയാൻ ആണ്. ആദ്യം ജോസഫ് പറ. “

 

“മാഡം ഇത്‌ അവൻ നമുക്ക് ഇട്ട് തന്ന തെളിവാണ്. അതിപ്പോ ഞാൻ പറയാതെ തന്നെ എല്ലാർക്കും അറിയാമല്ലോ. ഇതിൽ പിടിച്ചു നമ്മൾ തൂങ്ങേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല. ഇതിൽ നിന്നും നമുക്ക് കിട്ടുന്നതൊക്കെ അവൻ നമുക്ക് കിട്ടിക്കോട്ടെ എന്ന് കരുതി തന്നതാണ്. മെയ്‌ ബി, ഇതൊന്നും അവനെ ഒരു രീതിയിലും അഫ്ഫക്റ്റ് ചെയ്യില്ലായിരിക്കും. ഹി ഈസ്‌ പ്ലയിങ് വിത്ത്‌ അസ്. അവൻ നമ്മൾ ഇതിനു പിന്നാലെ നടക്കുന്നത് ഒക്കെ എൻജോയ് ചെയ്യുകയായിരിക്കും. ബ്ലഡി സൈക്കോ…  “

 

“സൈക്കോ… ” അശ്വതി എന്തോ ആലോചിക്കുന്നതിനൊപ്പം സ്വയമെന്നോണം പറഞ്ഞു.

 

“ബട്ട്‌ ജോസഫ്, ഇട്ട് തന്നതോ അല്ലാത്തതോ, തല്ക്കാലം നമുക്ക് ഡിപൻഡ് ചെയ്യാൻ മറ്റൊന്നും ഇല്ല. അവൻ ഈ ഒരു കാര്യം ചെയ്‌യുന്നതിൽ എന്തെങ്കിലും ഒരു സ്ലൈറ്റ് മിസ്റ്റേക്ക് വരുത്തിയിട്ട് ഉണ്ടെങ്കിൽകൂടി അത് നമുക്ക് ഒരു വൈറ്റൽ ലീഡ് ആയിരിക്കും. മെയ്‌ ബി അവൻ ശ്രദ്ധിക്കാതെ വിട്ടുപോയ എന്തെങ്കിലും. അല്ലെങ്കിൽ അവൻ ഓവർ കോൺഫിഡൻസിൽ വിട്ടു തന്ന എന്തെങ്കിലും… എന്തെങ്കിലും ഒന്ന് കിട്ടിയാലോ ജോസഫ്. ബി പോസിറ്റീവ്. “

Recent Stories

The Author

Vickey Wick

32 Comments

  1. Bro ethra neram entha verathe ,🤔

    1. Story pls reply

      1. ബ്രോ, ആ ഫ്ലോ പോയത്കൊണ്ട് ഒരു തുടർച്ച കിട്ടുന്നില്ല. ഇനി ഉള്ള പാർട്ട്‌ ലാഗ് ഉണ്ടാകും. അത് കഴിഞ്ഞേ ഇന്റെരെസ്റ്റിംഗ് ആകൂ. മാത്രമല്ല. മുൻപത്തെ പാർട്ടുകളിൽ പറഞ്ഞു വെച്ചിരിക്കുന്ന എന്തെകിലും ക്ലൂ ഈ പാർട്ടിൽ കംപ്ലീറ്റ് ചെയ്യാനുണ്ടോ എന്നും നോക്കണം. കുറച്ച് മെനക്കേട് ഉണ്ട്. അൽപ്പം കൂടി കഷമിക്ക്. അടുത്ത പാർട്ട്‌ പേജ് അൽപ്പം കുറവായിരിക്കും. ഇനി ഉള്ള പാർട്ടുകളും. പക്ഷെ തുടർച്ചയായി പോസ്റ്റ്‌ ചെയ്യുന്നത് ആയിരിക്കും. ഒരുപാട് എഴുതാൻ മടിയാണ്.

  2. Bro bakki enn verum

    1. 30 ന് ഇടാൻ ആണ് ആഗ്രഹം. എഴുതാതെ ഇരുന്ന് മടി പിടിച്ചു. ആ ഫ്ലോയും അങ്ങ് പോയി.

  3. ഇതിപ്പോൾ ആകെ മൊത്തം കമ്പൂഷൻ ആയല്ലോ…🤔🤔🤔ഇനിയിപ്പോ ഹർഷ ആരിക്കുവോ ഇവന്മാരെയൊക്കെ തട്ടിക്കൊണ്ടുപോയത്… 🤔🤔🤔ആ… ഏതായാലും അടുത്ത പാർട്ട്‌ കൂടെ വരട്ടെ അപ്പോ കൂടുതൽ കാര്യങ്ങൾ അറിയാല്ലോ…

    1. കബൂഷൻ ആകണം. അതിനാണ് ഞാൻ ഈ പാടൊക്കെ പെടുന്നത്. 😐 ഞാൻ ഉദ്ദേശിച്ച ലെവലിലേക്ക് എത്തിയിട്ട് ഇല്ല. പോകെ പോകെ ശരിയാകുമായിരിക്കും.

  4. Uff polichu mutheww❤️❤️ Intresting🤤🤤
    Hero ara?? Harsha ano??
    NB:Ee story Pratilipiyil post cheyyamo?🙏

    1. അതെന്തിനാ ബ്രോ? അവിടെ പോസ്റ്റിയാൽ ഒരാളും തിരിഞ്ഞ് നോക്കില്ല. ഞാൻ uninstall ചെയ്തു. ഹീറോ, ഹീറോയിൻ ഒക്കെ സസ്പെൻസ് ആണ്. ഇതിന്റെ ഒരു നേച്ചർ വെച്ച് അവസാനം അങ്ങനെ ആരേലും ഉണ്ടാകുമോ എന്ന് തന്നെ ഡൌട്ട് ആണ്.

  5. Hi bro,

    Overall ഈ ക്രൈം സ്റ്റോറിക്ക് അതിന്റേതായ ആ ഒരു ത്രില്ലും ഫീലും എല്ലാം നിങ്ങൾ നന്നായിട്ട് കൊണ്ട് വന്നിട്ടുണ്ട്. എഴുത്ത് ശൈലിയും കഥയുടെ പോക്കും അവതരണവും എല്ലാം വളരെ നന്നായിരുന്നു. മൊത്തത്തില്‍ നല്ല ഒരു thrilling story എന്നതിൽ സംശയമില്ല….ശെരിക്കും നന്നായിരുന്നു bro❤️👌

    പിന്നേ എന്റെ ഇഷ്ട്ടവും തൃപ്തിയും വേറെവേറെ ആയതുകൊണ്ട് എനിക്ക് തോന്നിയ ചില കാര്യങ്ങളൊക്കെ ഞാൻ പറയാം ————

    വാച്ചുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജയൻ പറയുമ്പോൾ.. “രാവിലെ തന്നെ തലവേദനയായല്ലോ ജയൻ?” എന്ന് അശ്വതി പറയുന്നതിനു….

    * “എന്തുപറ്റി മേഡം. വല്ല പനിയോ മറ്റോ……” —— അതൊരു കൃത്രിമപദപ്രയോഗം എന്ന് മനസിലാക്കാന്‍ കഴിയാതെ റിപ്ലൈ കൊടുക്കുന്ന ജയൻ എന്ന പൊലീസുകാരന്‍.

    * പാവപ്പെട്ട കുട്ടിച്ചൻ ലിജി ഫാമിലി — ബുദ്ധിവളർച്ചക്ക് ഒരു തകരാറുമില്ല, mannerisms and behavior ഒക്കെ നോര്‍മല്‍ ആയ കൊച്ചുകുട്ടി… ബട്ട് മാര്‍ക്സ് മാത്രം കുറവായി വാങ്ങിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് പാവപ്പെട്ട അവർ പണം ചിലവാക്കി ഒരുപാട്‌ ഡോക്ടർസ് ഒരുപാട്‌ ടെസ്റ്റ് എല്ലാം നടത്തുന്നു…. പിന്നെ വലിയൊരു തുക മാര്‍ക്കോസ് ബാവ എന്ന അച്ഛന് കൊടുക്കുന്നു —— കുറച്ചുകൂടി മറ്റെന്തെങ്കിലും strong reasons അവിടെ കൊടുക്കാമായിരുന്നു എന്നെനിക്ക് തോന്നി.

    * മേഡം, ദിസ് ഈസ് വെരി അര്‍ജന്റ്. നിങ്ങൾ ഉടനെ ദാസുര തിയേറ്ററിന് അടുത്തുള്ള പഴയ വീട്ടില്‍ എത്തണം. ഒരു വലിയ ഫോഴ്‌സിനെ already അങ്ങോട്ട് അയച്ചിട്ടുണ്ട്.” ജയന്‍ പറയുന്നുണ്ട്. (വെറുമൊരു പോലീസ് കോണ്‍സ്റ്റബിള്‍ ആയ ജയൻ എങ്ങനെ ഒരു വലിയ ഫോഴ്‌സിനെ അയച്ചു?)

    “ഓക്കെ ജയന്‍, we are on the way. ജേക്കബ് ദാസുര തിയേറ്റര്‍, ഹരി.
    ആ.. ജയൻ ആരാ ഇന്‍ഫോര്‍മർ? എന്താ കാര്യം?” ഇതാണ് അശ്വതി പറയുന്ന മറുപടി—— ഇവിടെ കാര്യം ഒരു പ്രശ്‌നം എന്താണെന്ന് ജയൻ പറയുന്നതിന് മുൻപ് തന്നെ അശ്വതി ആദ്യം ചോദിക്കുന്നത് “ഇന്‍ഫോര്‍മർ” ആരാണെന്ന്.

    * അവരുടെ ആ destination il വന്നിറങ്ങിയ ഉടനെ അശ്വതി അവിടെ ഉണ്ടായിരുന്ന ഒരു പോലിസുകാരനെ വിളിച്ചു.

    ആളെ കിട്ടിയോ എന്ന അശ്വതിയുടെ ചോദ്യത്തിന് പൊലീസുകാരന്‍ ഇല്ലെന്ന് പറയുന്നു.

    അശ്വതി അവനോട് ദേഷ്യപെടുന്നു —

    “ഓഹ്, പോയിക്കഴിഞ്ഞു അല്ലെ, ഓക്കേ. ദെൻ വാട്ട്‌ ദ… ഫ്… ഫിഷ് ആർ യൂ സെർച്ചിങ് ഹിയർ ഫോർ… ഡോ, ഹർഷ അവിടുന്ന് ഇറങ്ങി അധികം വൈകാതെ തന്നെ കാൾ ചെയ്തു. അവന് രക്ഷപെടാൻ ഏറ്റവും മിനിമം ടൈം മാത്രമേ കിട്ടീട്ട് ഉണ്ടാകൂ. അധികദൂരമൊന്നും പോയിട്ട് ഉണ്ടാകില്ല സഹോദരാ… ഒന്ന് പോയി നാലുപാടും നോക്ക്. റോഡിലൊക്കെ എല്ലാ വണ്ടിയും ചെക്ക് ചെയ്യാൻ പറ. എസ്പെഷ്യലി തിരക്ക് കുറഞ്ഞ റോഡിൽ… ബഞ്ച് ഓഫ്…” ——

    അപ്പോ ആ വലിയ ഫോഴ്‌സിനെ നിയന്ത്രിക്കാന്‍ ഒരു S.I. പോലുമില്ലേ….?

    * പിന്നേ അവന്റെ രണ്ട് കൈയും രണ്ട് കാലും കെട്ടി അവനെ കസേരയില്‍ ഇരുത്തി ഇരിക്കുകയായിരുന്നു — ആ സാഹചര്യത്തിൽ അവന്‍ നിരങ്ങി ഇത്ര കഷ്ടപ്പെട്ട് കസേരയില്‍ നിന്നും എഴുന്നേലൽക്കേണ്ട കാര്യമില്ല… കൈ രണ്ടും മുന്നിലോ പിന്നിലോ കെട്ടിയിരുന്നാൽ പോലും ആര്‍ക്കു വേണമെങ്കിലും simple ആയിട്ട് ഏഴുനേൽക്കാൻ കഴിയും… തലയും കുറുക്കും കുറച്ച് മുന്നോട്ടൊന്ന് വളച്ചാൽ മതി എഴുന്നേൽക്കാൻ കഴിയും.

    * ഹര്‍ഷാദ് ഷട്ടറിന്റെ സൈഡിൽ നിന്നിട്ട് ഷട്ടറിൽ ശക്തമായി ഇടിച്ചു.

    വില്ലന്‍മാര്‍ അവരുടെ ശത്രുവിനെ അടച്ചിട്ടിരുന്ന സ്ഥലത്ത് നിന്നും ഷട്ടറിലെ ശക്തമായ ഇടി കേട്ടാല്‍ അവർ ഓടി പോയി ഒന്നും ചിന്തിക്കാതെ ഷട്ടർ പൂട്ട് തുറന്ന് വലിച്ച് പൊക്കി അകത്ത് കേറി നോക്കുമോ..? എന്നിട്ട് അവനെ കെട്ടിയിരുന്ന കയറും തുണിയും താഴേ കിടക്കുന്നത് കണ്ടിട്ട് ഒന്നും ചിന്തിക്കാതെ വേഗം അകത്തേക്ക് ഓടിപ്പോകുമോ? — എത്ര മണ്ടന്‍മാര്‍ ആയാലും ഒരാൾ എങ്കിലും വാതിലിന്റെ അടുത്ത് at least ഒരു കത്തി എങ്കിലും പിടിച്ചുകൊണ്ട് നില്‍ക്കുക തന്നെ ചെയ്യും.

    പിന്നെ ഇതൊരു fiction story അല്ലാത്തത് കൊണ്ട് ആണെന്ന് തോനുന്നു എന്റെ mind ഇങ്ങനെയെല്ലാം ശ്രദ്ധിക്കുന്നത്….. പിന്നെ ഞാൻ പറഞ്ഞതിലും ഒരുപാട്‌ തെറ്റുകൾ ഉണ്ടാവാം….

    പിന്നേ ഞാൻ പറഞ്ഞതൊക്കെ ഇഷ്ട്ടപെട്ടില്ലെങ്കിൽ ക്ഷമിക്കുക🙏🙏

    എന്തൊക്കെ ഞാൻ പറഞ്ഞാലും കഥ എനിക്ക് ഇഷ്ടപ്പെടുക തന്നെ ചെയ്തു… അടുത്ത പാര്‍ട്ടിന് വേണ്ടി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ❤️♥️❤️

    1. ആദ്യം തന്നെ പറയട്ടെ, നിങ്ങൾ പറയുന്നത് ഒരു ഇഷ്ടപ്പെടായ്കയും ഇല്ല. ഞാൻ ആ ടൈപ്പ് അല്ല. സത്യത്തിൽ ഈ കമെന്റിനു ആണ് വെയിറ്റ് ചെയ്യുന്നത്. ഇതിനു വേണം എനിക്ക് പറ്റിയ മിസ്റ്റേക്കുകൾ കണ്ട് പിടിക്കാൻ. ഈ പാർട്ട് ഞാൻ അൽപ്പം വേഗത്തിൽ എഴുതി തീർത്തത് ആണ്. അതിന്റെതായ കുഴപ്പങ്ങൾ ഉണ്ടാകാം. പിന്നെ, പോലീസിന്റെ പ്രോസജ്യർസ് എനിക്ക് വല്യ പിടി ഇല്ലെന്നു പറഞ്ഞല്ലോ. ആ ഫോഴ്സ് ന്റെ പോർഷനിൽ എന്തേലും മിസ്റ്റേക്ക് ഉണ്ടാകുന്നു തോന്നിയിരുന്നു.

      ജയന്റെ മറുപടിക്ക് കാരണം, ഞാൻ ആദ്യമേ പറഞ്ഞല്ലോ ഇത്‌ അൽപ്പം സിനിമറ്റിക് കൂടി ആയിരിക്കും. അതുകൊണ്ട് ചേർത്തത് ആണ്. കുട്ടിച്ചൻ കുട്ടിയെ ബാവയുടെ അടുത്ത് കൊണ്ടുപോയത്, ഒരു ടിപ്പിക്കൽ മലയാളിയെ സംബന്ധിച്ച് ഒരു കുട്ടിക്ക് പഠിക്കാൻ പറ്റിയില്ലെങ്കിൽ അവന് പിന്ന ഫ്യുച്ചർ ഇല്ല. അവരുടെ കാലം കഴിഞ്ഞ് എന്ത് ചെയ്യും എന്ന ചിന്ത അവരെക്കൊണ്ട് എന്തും ചെയ്യിക്കും. പ്രത്യേകിച്ചും ഐ ക്യു ലെവൽ കുറവാണെന്ന് ഡോക്ടർ പറയുകകൂടി ചെയ്താൽ.

      പിന്നെ, ജയൻ ഫോഴ്‌സിനെ അയച്ചത് ഹർഷയുടെ ഓർഡറിന്റെ പുറത്താണ്. അതുമതിയാകും എന്നാണ് എനിക്ക് തോന്നിയത്. എനിക്ക് അതിനെപ്പറ്റി വല്യ പിടി ഇല്ല. പിന്നെ ആരാ informer എന്നതിന് തോട്ട് പിന്നാലെ കാര്യവും ചോദിക്കുന്നുണ്ടല്ലോ. അത് ഒരുമിച്ച് ചോദിചതായി പരിഗണിച്ചു കൂടെ.

      ഫോഴ്സിനെ അയച്ച സീൻ അൽപ്പം കൂടി നന്നാക്കാമായിരുന്നു എന്നത് ശരിയാണ്. ഒരു മേലുദ്യോഗസ്ഥൻ വേണ്ടത് ആയിരുന്നു. പക്ഷെ ഈ ഫോഴ്‌സ് എന്നത്കൊണ്ട് ഞാൻ ഉദ്ദേശിച്ചത് സ്റ്റേഷനിൽ ഉള്ള കുറെ പോലീസുകാരെയും പിന്നെ ഫോറെൻസിക് ടീമിനെയും ആണ്. ഇത്തരം സിറ്റുവേഷനിൽ അത്രയും ആളുകളെ പോകാറുള്ളോ എന്നൊന്നും എനിക്ക് അറിയില്ല.

      പിന്നെ ഹർഷയുടെ കേസിൽ അവനെ നിലത്തിട്ടിരിക്കുകയാണെന്നാണ് ഞാൻ എഴുതാൻ ഉദ്ദേശിച്ചത്. അത് മാറ്റുന്നതാണ്.

      പിന്നെ ഹർഷാദ് രക്ഷപെട്ടപ്പോൾ, പെട്ടെന്നു അവൻ കിടന്നിടത് കുറെ കയറും സാധനങ്ങളും മാത്രം കണ്ടാൽ ആദ്യം സംഭവിക്കുക അവർ നല്ല രീതിക്ക് പാനിക് ആകുകയാണ്. അപ്പൊ ലോജിക് വർക്ക്‌ ചെയ്യണമെന്നില്ല. അവർ റഷ് ചെയ്ത് അകത്തേക്ക് ഓടാൻ സാധ്യത ഉണ്ടല്ലോ. എങ്കിലും ബ്രോ പറഞ്ഞത് കാര്യമാണ്.

      ഇതേപോലെ തന്നെ ഇനിയും കമെന്റ് ഇടുക. വളരെ നന്ദി 🥰

      1. ഹര്‍ഷാദ് suspension il അല്ലേ?😁 പിന്നേ എങ്ങനെ ഓര്‍ഡര്‍ കൊടുക്കും.

        പിന്നേ ഇന്‍ഫോർമർ കാര്യം —— for ex:

        ജയന്‍ അശ്വതിയെ വിളിച്ച്, “മേഡം ഒരു ഇന്‍ഫോര്‍മേഷന്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഒരു വലിയ ഫോഴ്‌സിനെ…… Etc” എന്ന് പറഞ്ഞിരുന്നെങ്കില്‍ അശ്വതി “ആരാ ഇന്‍ഫോര്‍മർ” എന്ന് ചോദിക്കുന്നതിൽ കാര്യമുണ്ട്.. അല്ലാത്ത പക്ഷം അത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല. കാരണം — എന്തിന്റെ അടിസ്ഥാനത്തിൽ ആണ് പോലീസ് ഫോഴ്‌സ് അവിടെ പോയതെന്ന് കാര്യം അറിയാതെ ആരെങ്കിലും ഈ ചോദ്യം ചോദിക്കുമോ?

        1. ശരിയാണ് ഹർഷാദ് സസ്പെന്ഷനിൽ ആണെന്ന് അങ്ങ് മറന്നു. അത് പരിഹരിക്കപ്പെടേണ്ടത് ആണ്.

          മാഡം നിങ്ങൾ ഉടനെ തന്നെ ഭാസുര തീയേറ്ററിന്റെ അവിടെ എത്തണം എന്ന് പറയുമ്പോൾ ആരെങ്കിലും വളരെ അർജന്റ് ആയ എന്തോ കാര്യം വിളിച്ചു അറിയിച്ചിട്ടുണ്ട് ഉണ്ടാകുമെന്ന് ഊഹോക്കാമല്ലോ?

          1. അങ്ങനെ ആരും ഊഹിക്കില്ല bro. സ്വാഭാവികമായ ആദ്യത്തെ ചോദ്യം, “അവിടെ എന്താണ്‌ പ്രശ്നം” “അവിടെ എന്താണ്‌ സംഭവിച്ചത്” എന്നൊക്കെ ആയിരിക്കും.

            അതുകൂടാതെ ഹര്‍ഷാദ് സ്റ്റേഷനില്‍ വിളിച്ച് ഇന്‍ഫോര്‍മേഷന്‍ കൊടുത്തതും,അത് എത്രതന്നെ വലിയ കാര്യം ആയിരുന്നാലും, ഏതൊരു പൊലീസുകാരനും ആദ്യം ചെയ്യുന്നത് ഈ കേസ് എല്ലാം കൈകാര്യം ചെയ്യുന്ന അവരുടെ superior ഓഫീസർ ആയ അശ്വതിയെ വിളിച്ച് അറിയിക്കും എന്നതാണ് –

            പിന്നേ ഇവിടെ ജയൻ ആ സ്റ്റേഷനില്‍ പുതിയ pc ആണെന്ന് കൂടി ആദ്യ പാര്‍ട്ടിൽ പറഞ്ഞിട്ടുണ്ട്…. അതുകൊണ്ട്‌ അയാള്‍ക്ക് ഒരിക്കലും ആ സ്റ്റേഷനില്‍ ഉള്ള ഫോഴ്സിനെ ഒരു ചായ വാങ്ങിക്കാൻ പോലും പറഞ്ഞ്‌ വിടേണ്ട ധൈര്യം കാണിക്കില്ല എന്നതാണ്‌ സത്യം.

            പിന്നേ ഇതെല്ലാം എന്റെ പോയിന്റ് ഓഫ് വ്യൂ മാത്രമാണ്…

          2. പറഞ്ഞത് ശരിയാണ്. എന്തായാലും അടുത്ത ഭാഗത്തിൽ കൂടുതൽ ശ്രദ്ധിക്കാം. എഡിറ്റ്‌ പോലും ചെയ്യാൻ പറ്റുന്നില്ല. ഇപ്പോഴും ഹാങ്ങ്‌ ആണ്. ഇങ്ങനെപോയാൽ ഈ പരിപാടി നിർത്തണ്ടി വരും.

          3. Bro ഈ പാര്‍ട്ടിൽ നിങ്ങൾ ഒന്നും എഡിറ്റ് ചെയ്യാൻ നില്‍ക്കേണ്ട… കഥ നന്നായിട്ട് തന്നെയുണ്ട്… നമ്മുടെ ഇത്ര discussions for the future ആണ്.

            എന്റെ കഥയിലും ആയിരത്തിന് മുകളില്‍ തെറ്റുകൾ ഉണ്ട്… പക്ഷേ പലരും അത് തുറന്ന് പറയുന്നില്ല എന്നതാണ്‌ സത്യം. അത് ആരെങ്കിലും പറയും വരെ ആ തെറ്റുകൾ ഞാൻ പിന്നെയും ആവര്‍ത്തിച്ചു കൊണ്ടിരിക്കും…. അവസാനം സഹികെട്ട് ആരെങ്കിലും ഒരു ദിവസം എന്റെ തലയ്ക്കിട്ട് തരികയും ചെയ്യും എന്നതിൽ സംശയമില്ല.

            അതുകൊണ്ട്‌ കഥയെ കുറിച്ച് ആരെങ്കിലും negative points എടുത്ത് പറഞ്ഞാൽ കഥ നിർത്തി പോകുകയല്ല ചെയ്യേണ്ടത്.. മറിച്ച് കൂടുതൽ നന്നാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.

            നിങ്ങൾ നല്ല കഴിവുള്ള writer ആണെന്ന് കുറച്ച് മുന്‍പാണ് ഞാൻ കൈലാസനാഥൻ bro യോട് പറഞ്ഞത്… നിങ്ങള്‍ക്ക് എല്ലാം കഴിയും bro.. Just think with a clear mind. എല്ലാം ശരിയാവും.

            Waiting for the next part❤️

          4. അയ്യോ മിസ്റ്റേക്സ് പറയുന്നത് കൊണ്ടല്ല. സൈറ്റ് ഇഷ്യൂ ആണ്. 2 ദിവസം ആയി. ഇങ്ങനെ ആണേൽ നെക്സ്റ്റ് പാർട്ട്‌ അപ്‌ലോഡിങ് ഉം പ്രോബ്ലം ആകും. ഭയങ്കര ഹാങ്ങ്‌ ആ…

          5. കൈലാസനാഥൻ

            അടുത്ത ഭാഗം തിരക്ക് പിടിക്കാതെ കുറവുകൾ നികത്തി സമയമെടുത്ത് എഴുതി പോസ്റ്റ് ചെയ്താൽ മതി. സംശയം ഉണ്ടെങ്കിൽ ചോദിക്കാം.

          6. സംശയങ്ങളെക്കാൾ കുഴപ്പം സൈറ്റ് ഹാങ്ങ്‌ ആകുന്നതാണ് ബ്രോ. അത് ശരിയായിട്ടേ അടുത്ത പാർട്ട്‌ ഇടുന്നുള്ളു. ഭയങ്കര ഹാങ്ങ്‌ ആണ്…

  6. നന്നായിട്ടുണ്ട് സഹോ എല്ലാം കൂടി കെട്ടു വീണ്ടും മുറുകുക ആണല്ലോ പിന്നെ ഹർഷൻ അയാൾ രക്ഷപെട്ട കഥ പറഞ്ഞത് എനിക്ക് അത്രക്ക് വിശ്വാസം ആയിട്ടില്ല അയാൾ എന്തൊക്കെയോ മറക്കുന്നു എന്ന പോലെ പല രഹസ്യങ്ങളും അദ്ദേഹത്തിനുണ്ട് എന്ന പോലെ ചിലപ്പോൾ എന്റെ തോന്നലായിരിക്കാം എല്ലാം വരും പാർട്ടുകളിൽ വ്യക്തമാകും എന്നുവിചാരിക്കുന്നു അവസാനത്തെ ഫോൺ call കൊള്ളാട്ടോ ഇനി എന്ത് എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

    1. താങ്ക്സ് ബ്രോ.🥰

  7. വിക്കി ബ്രോ..
    തുടക്കത്തിലേ അവരുടെ സംഭാഷണം ഒക്കെ മികച്ചതായിരുന്നു… ആ വാച്ചിന്റെ കാര്യം വല്ലാത്തൊരു ആകാംഷയുണ്ടാക്കി..
    പിന്നെ വിനയ് ഒരു സൈക്കോ ആണെന്ന് എന്തു കൊണ്ടോ എനിക്ക് തോന്നിയില്ല.. അത് പോലെ ഹർഷ പറഞ്ഞ കഥയും…
    പക്ഷെ അവസാനത്തെ പോൾ ജേക്കബിന്റെ കാൾ സത്യത്തിൽ ഞെട്ടിച്ചു…
    പിന്നെ കുട്ടിച്ചൻ ആൻഡ് ഫാമിലിക്ക് പ്രത്യേകിച്ച് പങ്ക് വല്ലതും…?!
    ഓവറാൾ വളരെ നന്നായിരുന്നു.. ആകാംഷയോടെ വായിച്ചു തീർത്തു… പോൾ ജേക്കബിന് പറയാൻ എന്താനുള്ളത് എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു… Waiting for next part…
    ആശംസകൾ.. സ്നേഹം❤🙏

    1. വളരെ നന്ദി അമ്മൂ. നന്നായി വിലയിരുത്തിയിട്ട് ഉണ്ട്. ലാഗ് ഒന്നും അനുഭവപ്പെട്ടില്ലെന്നു വിശ്വസിക്കുന്നു. അടുത്ത പാർട്ട്‌ സൈറ്റ് ഹാങ്ങ്‌ ആയില്ലേൽ വേഗം ഇടാം. 🙂

  8. കൈലാസനാഥൻ

    ആ വാച്ച് പോൾ ജേക്കബിന്റേത് എന്ന് സ്ഥിരികരിച്ചു എന്നാൽ മതിലെ ഫിംഗർ പ്രിൻറുകൾ, ബ്ലഡ്, രോമം ഇവ മറ്റ് മൂന്ന് പേരുടേയും. ആകെ ഒരു പന്തികേടാണല്ലോ. ആകാംക്ഷാഭരിതം.

    അശ്വതിയുടേയും സഹ പോലീസുകാരുടേയും നിഗമനങ്ങൾ ഒക്കെ നന്നായിട്ടുണ്ട്. ഹർഷ ഫോൺ ചെയ്ത് കുറ്റവാളിയുടെ ലൊക്ഷേഷനറിയിച്ചു. അംഗീകരിക്കാം കൊള്ളാം.

    അശ്വതിയും സംഘവും ഹർഷയെ ആശുപത്രിയിൽ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുന്നു അവൻ സംഭവം വിവരിക്കുന്നു. അവന്റെ ഭാഗ്യവും കഴിവും കൊണ്ട് രക്ഷപെടുന്നു തോക്ക് അവർ റ്റൈവശപ്പെടുത്തി എന്നും പറയുന്നുണ്ട്. സംഗതി കൊള്ളാം. ഇതിനിടയിൽ ഫോറൻസിക് റിപ്പോർട്ടറിയുന്നു തളം കെട്ടിക്കിടന്ന രക്തം ഡോക്ടർ വിനയ കിഷോറിന്റേതെന്ന് അതിന് ശേഷം അശ്വതിക്ക് പോൾ ജേക്കബിന്റെ ഫോൺ കോൾ വരുന്നു. സംഗതി ഉഷാർ തന്നെ.

    എന്നാൽ ഹർഷ തിരക്കഥ എഴുതി സംവിധാനം ചെയ്ത കഥ വിശാസനീയമല്ല. തോക്കെടുത്ത കുറ്റവാളികൾ ഫോൺ വാങ്ങി മാറ്റിയെങ്കിലും വയ്ക്കാഞ്ഞത് ഇത്രയും റിസ്കും പോലീസ് കാരെ കബളിപ്പിക്കുന്നവരുമായവർ ചെയ്യുമോ? അശ്വതി ഈ കഥ വിശ്വസിച്ച മട്ടില്ല. ഈ ഭാഗം മനോഹരം, ആശംസകൾ👌👌🌹🌹🌹

    1. ഫോൺ വാങ്ങി മാറ്റിയിരുന്നു. ഞാൻ എടുത്തു പറഞ്ഞില്ല എന്നേയുള്ളു. പറയാൻ ഉദ്ദേശിച്ചിരുന്നത് ആണ്.വിട്ട് പോയതാ. വിളിച്ചത് ആ ഓട്ടോക്കാരന്റെ ഫോണിൽ നിന്നും ആയികൂടെ?

      എനി വേ വളരെ നന്ദി സഹോ. 🥰

  9. Bro nerathe kadha vayichirunnu….eppol aan comment edan pattiyath….
    Eee partum valare nannayittund…keep going

    1. Thanks man. 🥰

  10. ബ്രോ, കണ്ടു.. വായിക്കാമെ… പേജ് break ഇടാൻ മറന്നതാണോ..?

    1. അല്ല അമ്മൂ. ഇതിനു താഴെ യാഹൂ ന്റെ അപ്ലോഡിങ് ഇഷ്യൂ എന്നൊന്ന് കൊടുത്തിട്ട് ഉണ്ട്. അത് കൂടി ഒന്ന് നോക്കണേ.

  11. Superb. Kadha nirnayaka vazhithirivilekk ethukayanallo. Anyway ee part valare nannayittund. Wtg 4 nxt part…

    1. മൊത്തം വഴിതിരിവുകളാ. ഇതെല്ലാം കൂട്ടി ഒരു 10 ഉം കൂടിയ ജംഗ്ഷൻ ആക്കാനാ പ്ലാൻ. 😬

      1. Ath kollallo.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com