വില്ലൻ 6 [Villan] 652

കുറച്ചുകഴിഞ്ഞു ഷാഹി ഡ്രസ്സ് അണിഞ്ഞു പുറത്തേക്ക് വന്നു…പിന്നെയും അതെ ഫീലിംഗ്…എന്താ ചോറുക്ക് എന്റെ കുഞ്ചുണ്ണൂലിയെ കാണാൻ…ഞാൻ ആ സെയിൽസ്‌ഗേൾ നെ മൂപ്പിക്കാൻ ഷാഹിയോട് ചുണ്ടിൽ എന്തോ ഉണ്ടെന്ന് കാണിച്ചു…അവൾ ചുണ്ടിൽ തടവി…സെയിൽസ്‌ഗേൾ ഇത് കണ്ടു..അവൾ പിന്നെയും നാണിച്ചു ചിരിച്ചു..ഞാൻ സെലക്ട് ചെയ്ത ഡ്രെസ്സിലും എന്റെ കുഞ്ചുണ്ണൂലി ഒരു ദേവതയെ പോലെ തോന്നി..ഞങ്ങൾ പിന്നെയും ഡ്രസ്സ് സെലക്ട് ചെയ്തു..പഴയപോലെ അവൾ മടി കാണിച്ചില്ല..അവൾക്ക് ഡ്രസ്സ് തിരഞ്ഞെടുക്കാൻ ഒപ്പം കൂടി…

അങ്ങനെ ഡ്രസ്സ് കുറെ എടുത്തു…ഞാൻ അവളോട് ഉള്ളിൽ ഇടനുള്ളതൊക്കെ എടുക്കണ്ടേ എന്ന് ചോദിച്ചു…അവൾ നാണിച്ചിട്ട് വേണ്ടാ എന്ന് പറഞ്ഞു..പോയി എടുക്കെടി എന്ന് ഞാൻ കപടകോപത്തോടെ പറഞ്ഞു…സെയിൽസ് ഗേളിനെ വിളിച്ചിട്ട്

“ക്വാളിറ്റി സാധനം മാത്രം എടുത്താൽ മതി..നല്ലത് നോക്കി കൊടുക്കണം കേട്ടോ…”..ഞാൻ ഷാഹിയുടെ മുൻപിൽ വെച്ച് സെയിൽസ് ഗേളിനോട് പറഞ്ഞു…ഷാഹി എന്നെ കാണാതെ കോക്രി കാണിച്ചു…ഞാൻ കയ്യൊങ്ങിയപ്പോഴേക്കും അവൾ സെയിൽസ്‌ഗേളിനെയും കൂട്ടി ഓടി…ഞാൻ അവൾക്ക് വേണ്ടി വെയിറ്റ് ചെയ്തു…

ഷാഹിയും സെയിൽസ്‌ഗേളും കൂടി സെലക്ട് ചെയ്യാൻ തുടങ്ങി..

“ഹസ് ആണല്ലേ ഒപ്പമുള്ളത്…”..സെയിൽസ്‌ഗേൾ ഷാഹിയോട് ചോദിച്ചു…

“അതെ…”..ഷാഹിയും വിട്ടുകൊടുക്കാൻ പോയില്ല…അല്ലെങ്കി തന്നെ ഇത്രയും ചൊറുക്കുള്ള ഒരുത്തൻ ഹസ് അല്ലെ എന്ന് ചോദിക്കുമ്പോ എന്തിനാ സത്യം പറയുന്നേ..അവൾ അസൂയ പിടിച്ചു ചാവട്ടെ എന്ന്…

“രണ്ടും നല്ല റൊമാൻസ് ആണല്ലോ…”..സെയിൽസ്‌ഗേൾ പറഞ്ഞു…

“അത് പിന്നെ…”…ഷാഹി വിക്കി…

“ഞാൻ കണ്ടു…”..സെയിൽസ്‌ഗേൾ പറഞ്ഞു. .

“എന്ത് കണ്ടു…”..ഷാഹി ചോദിച്ചു…

“ഡ്രസിങ് റൂമിൽ പോയി രണ്ടാളും ഉമ്മ വെച്ചത്…”..സെയിൽസ് ഗേൾ പറഞ്ഞു…

“ങേ…”…അതെപ്പോ എന്ന ഭാവത്തിൽ ഷാഹി അവളെ നോക്കി…

“ഡ്രസിങ് റൂമിൽ നിന്ന് ആദ്യം ഹസ് ഇറങ്ങി വന്നപ്പോളും ചുണ്ട് തുടച്ചു പിന്നെ താൻ ഇറങ്ങി വന്നപ്പോളും ചുണ്ട് തുടച്ചു…ഞങ്ങളിതൊക്കെ എത്ര കണ്ടതാ…”…അവൾ ഷാഹിയോട് പറഞ്ഞു…
അപ്പോളാണ് നേരത്തെ ഡ്രസിങ് റൂമിൽ നിന്ന് ഇറങ്ങിവന്നപ്പോൾ സമർ ചുണ്ടിൽ എന്തോ ഉണ്ട് എന്ന് പറഞ്ഞതിന്റെ പൊരുൾ അവൾക്ക് മനസ്സിലായത്…ദുഷ്ടൻ…അവൾ മനസ്സിൽ കരുതി…

അവർ പെട്ടെന്ന് ഷോപ്പിംഗ് തീർത്തു…
ഷാഹി സമറിന്റെ അടുത്തെത്തി…ഷാഹി ഒരു കുറുമ്പത്തി നോട്ടവുമായി അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.. സെയിൽസ്‌ഗേൾ അസൂയപ്പെടാൻ വേണ്ടി അവൾ അവന് ക്ലോസ് ആയി നിന്നു…

“കഴിഞ്ഞോ…”..സമർ അവളോട് ചോദിച്ചു…
അവൾ അതെയെന്ന് തലയാട്ടി…സമർ സെയിൽസ്‌ഗേളിനോട് എല്ലാം പായ്ക്ക് ചെയ്യാൻ പറഞ്ഞു…എന്നിട്ട് സമർ അവളെയും കൊണ്ട് ആണുങ്ങളുടെ സെക്ഷനിലേക്ക് പോയി…

6 Comments

  1. *വിനോദ്കുമാർ G*

    ഈ കഥയുടെ ബാക്കി ഭാഗം വേണം അത്രയ്ക്ക് സൂപ്പർ ആണ് ????❤❤??????????♥♥

  2. Brother kadha nalla reedhiyil munnotu pokunundallo.pinne enthinu nirthunu..partukal kurachoode speedil upload cheythal nallathayorunu otherwise super story..thanks with love

  3. Bro kadha nalla resamundu nirthenda but lagging kurachundu allathe baki ellam supero super. Adutha part Pettanu usual.

  4. വില്ലൻ ബ്രോ എപ്പോഴാ ഏറ്റവും പുതിയ പാർട് തര

  5. Machane ore poli ichiri vegam next part ithe njn story vayickunente munbe story nirthano ne illa bro nte chodhyam ne itta cmnt aane vayichitte ithilum nallathidum

Comments are closed.