വില്ലൻ 6 [Villan] 652

ഉണ്ടായിരുന്നില്ല…പെട്ടെന്ന് അവൾ ഒരു ഹോണടി ശബ്ദം കേട്ടു.. ഷാഹി ഗേറ്റ് ന്റെ അവിടേക്ക് നോക്കി…ഒരു കാർ അവിടേക്ക് കയറി വന്നു..കാർ എന്നുപറഞ്ഞാൽ ഒരൊന്നൊന്നര കാർ…ഷാഹി അതിലേക്ക് അന്തം വിട്ട് നോക്കി നിന്നു…സമർ അതിൽനിന്നും ഇറങ്ങി…ഒരു വിന്റേജ് സ്റ്റൈൽ കാറായിരുന്നു അത്..ഷാഹി അന്തം വിട്ട് അതിലേക്ക് നോക്കുന്നത് സമർ കണ്ടു…

“Mustang Boss 429.. അതാണിവന്റെ പേര്..ഫോർഡിന്റെ വണ്ടിയാണ്…1969 മോഡൽ…”..സമർ ഷാഹിയോട് പറഞ്ഞു…അവൾക്കൊന്നും മനസ്സിലായില്ലെങ്കിലും കണ്ട ആപ്പകൂപ്പ വണ്ടിയല്ല അതെന്ന് അവൾക്ക് മനസ്സിലായി…

“വാ കയറ്…”..ഷാഹിയോട് സമർ പറഞ്ഞു…

“എവിടേക്കാ പോകുന്നെ…”..അവൾ സമറിനോട് ചോദിച്ചു…

“അതൊക്കെയുണ്ട്.. നീ വാ…”..സമർ പറഞ്ഞു…ഷാഹി വണ്ടിയിൽ കയറി…സമറും കയറി..ഡോർ അടച്ചു..സമർ വണ്ടി സ്റ്റാർട്ടാക്കി…
..ബൂം ബൂം..വണ്ടി ചീറി…അവൾ അവന്റെ മുഖത്തേക്ക് നോക്കി…സമർ കണ്ണടച്ച് കാണിച്ചു…സമർ വണ്ടി മുന്നോട്ടെടുത്തു…എവിടേക്കാണ് പോകുന്നത് എന്ന് ഒരു പിടിയും ഇല്ലാതെ ഷാഹി ഇരുന്നു…

സമർ വണ്ടി നഗരത്തിലെ പ്രധാന ടെക്സ്റ്റൈൽ ഷോപ്പിൽ കയറ്റി…അവളോട് ഇറങ്ങാൻ പറഞ്ഞു…ആ വണ്ടി കണ്ട് അവിടെ നിന്നവരൊക്കെ അന്തം വിട്ടിരുന്നു..സമർ കീ എംപ്ലോയീക്ക് കൊടുത്തു…സമർ ഷാഹിയെയും കൊണ്ട് ഉള്ളിലേക്ക് കയറി…

“ലേഡീസ് സെക്ഷൻ എവിടെയാ..”..സമർ അവിടെ വർക്ക് ചെയ്യുന്ന ഒരാളോട് ചോദിച്ചു…

“തേർഡ് ഫ്ലോർ…”..അയാൾ മറുപടി കൊടുത്തു..
സമർ ഷാഹിയെയും കൊണ്ട് ലിഫ്റ്റിൽ കയറി…

“എനിക്ക് ഡ്രസ്സ് വേണ്ട..”…ഷാഹി അവനോട് പറഞ്ഞു…

“അതിന് നിനക്കാണ് ഡ്രസ്സ് എടുക്കുന്നത് എന്ന് ആരാ പറഞ്ഞെ…”..സമർ ചോദിച്ചു…ഷാഹിയുടെ മുഖം താണു…

“പിന്നെയാർക്കാ ഡ്രസ്സ് എടുക്കുന്നെ…”…ഷാഹി ചോദിച്ചു…

“എന്റെ ഒരു ഫ്രണ്ട് ന്…”..സമർ പറഞ്ഞു…അതുകേട്ടപ്പോൾ ഷാഹിയുടെ മുഖം ഇരുണ്ടു..അത് കണ്ടിട്ട് സമർ പറഞ്ഞു…

“കാമുകിക്ക് അല്ലാ എന്തായാലും…”…

അത് കേട്ടപ്പോൾ ഷാഹിയുടെ മുഖം തെളിഞ്ഞു…അത് കണ്ടു സമർ ചിരിച്ചു…അവർ തേർഡ് ഫ്ലോറിലെത്തി…അവർ ചുരിദാർ സെക്ഷനിലേക്ക് പോയി…

“നീ എനിക്ക് വേണ്ടി ഒരു ഡ്രസ്സ് സെലക്ട് ചെയ്തു താ…”..സമർ ഷാഹിയോട് പറഞ്ഞു..

“ഓക്കേ…”…ഷാഹി കുറച്ചു ഗമയിൽ അവനോട് പറഞ്ഞു…

എന്നിട്ട് അവൾ ഓരോ ചുരിദാറും നോക്കാൻ തുടങ്ങി…

6 Comments

  1. *വിനോദ്കുമാർ G*

    ഈ കഥയുടെ ബാക്കി ഭാഗം വേണം അത്രയ്ക്ക് സൂപ്പർ ആണ് ????❤❤??????????♥♥

  2. Brother kadha nalla reedhiyil munnotu pokunundallo.pinne enthinu nirthunu..partukal kurachoode speedil upload cheythal nallathayorunu otherwise super story..thanks with love

  3. Bro kadha nalla resamundu nirthenda but lagging kurachundu allathe baki ellam supero super. Adutha part Pettanu usual.

  4. വില്ലൻ ബ്രോ എപ്പോഴാ ഏറ്റവും പുതിയ പാർട് തര

  5. Machane ore poli ichiri vegam next part ithe njn story vayickunente munbe story nirthano ne illa bro nte chodhyam ne itta cmnt aane vayichitte ithilum nallathidum

Comments are closed.