അവനെ നോക്കി…അവളുടെ വലിയ ഒരു ആഗ്രഹമായിരുന്നു അവനോടൊപ്പം ആ ബുള്ളറ്റിൽ കയറുക എന്നത്…അവൾക്ക് വിശ്വസിക്കാൻ തന്നെ കഴിഞ്ഞില്ല..ഇത് സത്യമാണോ മിഥ്യയാണോ എന്നറിയാതെ അവൾ കുഴങ്ങി…സമർ അവളെ നോക്കി…അവനെ എന്തെ എന്ന് പുരികമുയർത്തി ചോദിച്ചു..അവൾ ഒന്നുമില്ല എന്ന് പറഞ്ഞു…
“എന്നാ കയറ്…”…സമർ ഷാഹിയോട് പറഞ്ഞു…
അവൾ അവന്റെ തോളിൽ പിടിച്ചിട്ട് പതിയെ ബുള്ളെറ്റിന്മേൽ കയറി ഇരുന്നു…
“പോവല്ലേ…”..സമർ അവളോട് ചോദിച്ചു…അവൾ തലയാട്ടി…സമർ വണ്ടി മുന്നോട്ട് എടുത്തു…ഷാഹി പിന്നോട്ട് നോക്കി അനുവിനും ഗായത്രിക്കും ടാറ്റാ കൊടുത്തു..വണ്ടി മുന്നോട്ട് നീങ്ങി..സത്യം പറഞ്ഞാൽ ഷാഹിക്ക് അവൻ തന്നെ എങ്ങോട്ടാണ് കൊണ്ടുപോവുന്നത് എന്ന് അറിയില്ലായിരുന്നു..പക്ഷെ അവൾക്ക് ഈ യാത്ര ഭയങ്കര ഇഷ്ടപ്പെട്ടു…സമറിന്റെ ദേഷ്യം പോയിട്ടില്ലായിരുന്നു…അവൻ ഭയങ്കര സ്പീഡിൽ ആയിരുന്നു വണ്ടി ഓടിച്ചത്.. ഷാഹിക്ക് ചെറുതായി പേടി ആയി തുടങ്ങി…അവൾ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു..
“മെല്ലെ പോവാം..പേടിയാകുന്നു…”..ഷാഹി പതിയെ സമറിനോട് പറഞ്ഞു..അപ്പോളാണ് ഷാഹി പിന്നിൽ ഉണ്ട് എന്ന കാര്യം അവൻ ബോധവാനായത്… സമർ വണ്ടിയുടെ സ്പീഡ് കുറച്ചു…മെല്ലെ ഓടിക്കാൻ തുടങ്ങി…
“സോറി…”..സമർ പറഞ്ഞു..
“താങ്ക്സ്…”…ഷാഹി തിരിച്ചു മറുപടി നൽകി…
“എന്തിന്…”..സമർ ചോദിച്ചു…
“എന്റെ മാനം കാത്തതിന്…”..ഷാഹി മറുപടി നൽകി…സമർ അതിന് ഒന്നും പറഞ്ഞില്ല…
ഷാഹിയും പിന്നെ ഒന്നും മിണ്ടിയില്ല…അവൾ ശരിക്കും ആ യാത്ര ആസ്വദിക്കുക ആയിരുന്നു…സമറിന്റെ മുടിയിഴകൾ കാറ്റത്ത് പാറികളിക്കുന്നത് അവൾ ആസ്വധിച്ചുകണ്ടു…വണ്ടിയിൽ പോകുന്നവരും നടന്നുപോകുന്നവരുമൊക്കെ ഞങ്ങൾ രണ്ടുപേരെയും അസൂയയോടെ നോക്കുന്നത് കണ്ടു ഞാൻ പുളകം കൊണ്ടു.. ഞാൻ വളരെ സന്തോഷത്തിൽ ആയി…എല്ലാറ്റിനുമുപരി സമർ തന്നെ രക്ഷിച്ച ഓരോ നിമിഷവും അവളിൽ കൂടി കടന്നുപോയി..അവളിൽ അവനോട് അളവറ്റാത്ത അത്ര സ്നേഹം തോന്നി..തന്നെ ഉപദ്രവിച്ചവരെ അവൻ ശിക്ഷിക്കുന്നത് കണ്ടപ്പോൾ അവൾക്കും ചോദിക്കാൻ ആളുണ്ട് എന്ന് തോന്നിത്തുടങ്ങി…അതിനേക്കാൾ ഉപരി തന്നെയൊന്ന് വേദനിപ്പിച്ചപ്പോഴേക്കും സമറിൽ വന്ന ദേഷ്യം അവനിൽ വന്ന കോപം അത് അവളെ വളരെയധികം സന്തോഷിപ്പിച്ചു…അവൾ സ്വയം മനസ്സിൽ ചിരിച്ചുകൊണ്ടേയിരുന്നു…
സമർ അവളെ കൊണ്ടുപോയത് വീട്ടിലേക്ക് ആയിരുന്നു…സമർ പോർച്ചിൽ വണ്ടി നിർത്തി…ഷാഹിയും സമറും വണ്ടിയിൽ നിന്നിറങ്ങി…
“പോയി വേറെ ഏതെങ്കിലും ഡ്രസ്സ് ഉടുത്തിട്ട് പെട്ടെന്ന് വാ..നമുക്കൊരു സ്ഥലം വരെ പോകാനുണ്ട്…”..സമർ ഷാഹിയോട് പറഞ്ഞു…
ഷാഹി ഉള്ളിലേക്ക് പോയി…എങ്ങോട്ടാ ഇനി പോകുന്നെ…അവൾക്ക് ഒരു ഐഡിയയും കിട്ടിയില്ല…അവൾ ജാക്കറ്റ് അഴിച്ചു…അവൾ സമറിന്റെ ജാക്കറ്റ് ഒന്ന് എടുത്ത് നോക്കി…എന്നിട്ട് ഒന്ന് മണത്തു…സമറിന്റെ മണം അവൾക്ക് അതിൽ നിന്ന് കിട്ടി…അവൾ ജാക്കറ്റ് കുറച്ചുനേരം കെട്ടിപ്പിടിച്ചു…അവൾക്ക് പെട്ടെന്ന് സമർ പറഞ്ഞത് ഓര്മ വന്നു..അവൾ പെട്ടെന്ന് വേറെ നല്ല ഒരു ഡ്രസ്സ് ധരിച്ചു പുറത്തേക്കിറങ്ങി..പോർച്ചിൽ പക്ഷെ സമറോ ബൈക്കോ
??
ഈ കഥയുടെ ബാക്കി ഭാഗം വേണം അത്രയ്ക്ക് സൂപ്പർ ആണ് ????❤❤??????????♥♥
Brother kadha nalla reedhiyil munnotu pokunundallo.pinne enthinu nirthunu..partukal kurachoode speedil upload cheythal nallathayorunu otherwise super story..thanks with love
Bro kadha nalla resamundu nirthenda but lagging kurachundu allathe baki ellam supero super. Adutha part Pettanu usual.
വില്ലൻ ബ്രോ എപ്പോഴാ ഏറ്റവും പുതിയ പാർട് തര
Machane ore poli ichiri vegam next part ithe njn story vayickunente munbe story nirthano ne illa bro nte chodhyam ne itta cmnt aane vayichitte ithilum nallathidum