ഗോവൻ കടൽത്തീരത്തു നങ്കൂരമിട്ട് കിടക്കുന്ന ഒരു കൊച്ചു കൊട്ടാരം അതാണ് സാന്റാ മറീന..
ഒരുത്തൻ പറന്ന് വന്ന് കസേരകളിൽക്കൂടി വീണു…”എന്റെ കാസിനോയിൽ വന്ന് അലമ്പ് കാണിക്കാൻ മാത്രമായോടാ നായിന്റെ മക്കളേ…”…അടികിട്ടിയവനോട് ഒരാൾ അലറി…
തല്ല് കിട്ടിയവൻ എണീറ്റ് വന്ന് അയാളെ തല്ലാൻ കയ്യോങ്ങി… അയാൾ അവന്റെ കയ്യിൽ പിടിച്ചു ഒറ്റ തിരിക്കൽ തിരിച്ചു…അവന്റെ കൈ വാഴത്തണ്ട് പോലെ ഒടിഞ്ഞുതൂങ്ങി… അയാൾ അവന്റെ അവന്റെ വയറിന് നോക്കി ഒരു ചവിട്ട് കൊടുത്തു അവൻ പിന്നെയും നേരെ കസേരകൾക്കിടയിലേക്ക്…പെട്ടെന്ന് ഒരാൾ ആളുകളുടെ ഇടയിൽ നിന്നും അയാൾക്ക് നേരെ ചാടിവീണു..അയാൾ പെട്ടെന്ന് ഒഴിഞ്ഞുമാറി…
“മാർക്കസ് നീ ഇനി അധിക നാൾ ഇവിടെ വാഴും എന്ന് കരുതണ്ടാ..അലെക്സിയുടെ പിള്ളേരെ വെറുപ്പിച്ചിട്ട് നിനക്ക് അതിന് സാധിക്കില്ല…”..അവൻ അയാളോട് പറഞ്ഞു…അയാൾ..
മാർക്കസ്…
വിൽഫ്രഡ് മാർക്കസ്…സാന്റാ മറീനയുടെ അധിപൻ…കരുത്തിന് ഇന്നും ഒരു കോട്ടം വരാത്ത ഒരു നാല്പത്തഞ്ചുകാരൻ…
“സാന്റാ മറീനയുടെ തന്ത ഞാനാണെങ്കി ഇവിടെ അധിക നാൾ വാഴുമോ ഇല്ലയോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം… അതിന് ഒരു പന്നീടെ മോനും ഇങ്ങോട്ട് കയറി വരണ്ടാ…”..എന്ന് പറഞ്ഞിട്ട് മാർക്കസ് അവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി…അവൻ തെറിച്ചുപോയി..
“തൂത്തുവാരി കളയെടാ…”..മാർക്കസ് തന്റെ അനുയായികളോട് പറഞ്ഞു…
“ഗയ്സ്.. ജസ്റ്റ് ചിൽ.. വാസ് ദാറ്റ് ഫൺ… ഹഹ്..?”…മാർക്കസ് കണ്ടുനിൽക്കുന്ന ആളുകളോട് ചോദിച്ചു..
ആളുകൾ ചിരിച്ചു കയ്യടിച്ചു..
“റ്റൂ മച്ച് ഫൺ..”..ഒരു പെണ്ണ് വിളിച്ചുപറഞ്ഞു…
“സം ബ്ലഡി ക്രീപ്സ്…എന്ജോയ് ദി നൈറ്റ് ഡിയർസ്…”..മാർക്കസ് അവരോട് പറഞ്ഞു…
ആളുകൾ തിരിഞ്ഞു അവരുടെ വിനോദങ്ങളിൽ ഏർപ്പെട്ടു…
“സാർ…”..മാർക്കസിനെ അവന്റെ ഒരു അനുയായി വിളിച്ചു…
“വാട്ട്…”..മാർക്കസ് ചോദിച്ചു…
“ഒരു സന്ദേശം വന്നിട്ടുണ്ട്…”…അയാൾ മാർക്കസിനോട് പറഞ്ഞു…
“പറയൂ…”..മാർക്കസ് അയാളോട് പറഞ്ഞു..
“☠️ചെകുത്താൻ വേട്ടയ്ക്ക് ഇറങ്ങിയിട്ടുണ്ട്…☠️”
അയാൾ മാർക്കസിനോട് പറഞ്ഞു..ആ സന്ദേശം അയാളിൽ ഒരു ഞെട്ടലുളവാക്കി…
??
ഈ കഥയുടെ ബാക്കി ഭാഗം വേണം അത്രയ്ക്ക് സൂപ്പർ ആണ് ????❤❤??????????♥♥
Brother kadha nalla reedhiyil munnotu pokunundallo.pinne enthinu nirthunu..partukal kurachoode speedil upload cheythal nallathayorunu otherwise super story..thanks with love
Bro kadha nalla resamundu nirthenda but lagging kurachundu allathe baki ellam supero super. Adutha part Pettanu usual.
വില്ലൻ ബ്രോ എപ്പോഴാ ഏറ്റവും പുതിയ പാർട് തര
Machane ore poli ichiri vegam next part ithe njn story vayickunente munbe story nirthano ne illa bro nte chodhyam ne itta cmnt aane vayichitte ithilum nallathidum