നടന്നു..അടുത്തെത്താനായപ്പോൾ ബാഷാ മുരളുന്ന ഒച്ച കേട്ടു… ഓഹ്.. ഏതോ പൂച്ച അവന്റെ മുന്നിൽ ചെന്ന് പെട്ടിട്ടുണ്ട്…അവന്റെ കാര്യം ഇന്ന് അവൻ തീരുമാനമാക്കും..ഞാൻ പതിയെ അങ്ങോട്ട് നടന്നു…പെട്ടെന്ന് ഇമ്മാ എന്നുള്ള അലറിക്കരച്ചിൽ ഞാൻ കേട്ടു…അത് എന്റെ ചെവിയെ പൊള്ളിച്ചു…ഷാഹി…പൂച്ചയല്ല…ഷാഹിയാണ് ബാഷയുടെ മുന്നിൽ പെട്ടത്…എന്റെ തലയിലൂടെ ഒരു കൊള്ളിയാൻ മിന്നി…ഓടി ഞാൻ പിന്നിലോട്ട്… പറന്നു എന്ന് പറയുന്നതാവും ശരി…അവൾ…അവളെ അവൻ…എനിക്ക് ഓർക്കാൻ പോലും കഴിഞ്ഞില്ല…എന്റെ ഷാഹി…ഞാൻ എന്ത് പൊട്ടത്തരമാണ് കാണിച്ചത്…ഷാഹിയെ ബാഷയുടെ മുന്നിൽ ഇട്ടുകൊടുത്ത്…ഞാൻ പോലും അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണീർ ചാടി..ഓരോ സെക്കണ്ടും എനിക്ക് ഓരോ യുഗങ്ങൾ പോലെ തോന്നി…ദൈവത്തിനോട് ഒന്നും പ്രാര്ഥിക്കാത്ത ഞാൻ അവൾക്ക് വേണ്ടി അവന്റെ കാലിൽ വീണു..കണ്ട് കൊതി തീരും മുൻപ് അവളെ എന്നിൽ നിന്ന് എടുക്കല്ലേ എന്ന് ഞാൻ മുട്ടിപ്പായി പ്രാർത്ഥിച്ചു…ദൈവം എന്റെ പ്രാർത്ഥന കേട്ട് എന്ന് തോന്നുന്നു…ഞാൻ അവിടെയെത്തുമ്പോൾ ബാഷാ അവളുടെ അടുത്തേക്ക് പാഞ്ഞടുക്കുവാണ്… എന്റെ തൊണ്ടയിൽ ആരൊക്കെയോ കയറി പിടിച്ച പോലെ തോന്നി എനിക്ക്..പക്ഷെ അവിടെ ജീവനുവേണ്ടി പകച്ചു നിൽക്കുന്നത് എന്റെ ഷാഹിയാണ്…എന്റെ സ്വന്തം…എന്റെ കനവ്…എന്റെ തൊണ്ടയിൽ വലിഞ്ഞുമുറുക്കിയ ചങ്ങലകളെ പൊട്ടിച്ചുകൊണ്ട് ഞാൻ ആർത്തുവിളിച്ചു…
“ഹേയ് ബാഷാ………..”…
ബാഷാ ആ വിളി കെട്ടു.. അവൻ നിന്നു… ഷാഹി കണ്ണിറുക്കി അടച്ചു പേടിച്ചു നിൽക്കാണ്… പാവം…ഞാൻ ബാഷയെ അടുത്തേക്ക് വിളിച്ചു..അവൻ അടുത്തേക്ക് വന്നു..അപ്പോഴും അവൾ കണ്ണടച്ച് തന്നെ നിൽക്കുന്നു..ഞാൻ അവളെ നോക്കിനിന്നു…അവൾ പേടിച്ചു മരിച്ചോ എന്ന് ഞാൻ ഒരു നിമിഷം പേടിച്ചു..പക്ഷെ എന്റെ ആശങ്കകളെ തീർത്തുകൊണ്ട് അവൾ തന്റെ പേടമാൻ മിഴികൾ തുറന്നു…കണ്ണീര് തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു അവളുടെ കണ്ണുകളിൽ…അത് എന്റെ ഹൃദയത്തിൽ മുറിവ് ഉണ്ടാക്കി…അവൾ എന്നെ നോക്കി…എന്നെ നോക്കി തന്നെ അനങ്ങാതെ നിന്നു…
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…
അവൾ അപ്പോഴും തന്റെ നിൽപ്പ് മാറ്റിയില്ല..ഞാൻ അവളുടെ തൊട്ടുമുന്നിലെത്തി…അവൾ മുഖം കുനിച്ചു ആ നിർത്തം തന്നെ നിൽക്കുന്നു..അവൾ ചെറുതായി വിറക്കുന്നുണ്ട്.. പാവം നന്നായി പേടിച്ചുപോയി…
“ഹേയ്…”…ഞാൻ അവളെ പതിയെ വിളിച്ചു..അവൾക്ക് ഒരു അനക്കവും ഇല്ല…
ഞാൻ കുനിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി…എന്റെ കൈ കൊണ്ട് പതിയെ അവളുടെ കവിളിൽ തട്ടി…
“ഹേയ് ഷാഹീ..”..ഞാൻ അവളെ വിളിച്ചു…അവൾ പതിയെ എന്റെ മുഖത്തേക്ക് നോക്കി…കണ്ണീര് വന്ന ആ കണ്ണുകൾക്ക് പോലും അത്ര ഭംഗി…മുഖം ആകെ ചുവന്നു തുടുത്തിരിക്കുന്നു..ഇതൊക്കെ കണ്ടപ്പോൾ അവളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്ത് തലയിൽ തലോടി അവളുടെ ചെവിയിൽ നിനക്ക് ഒന്നുമില്ലാ..
??
ഈ കഥയുടെ ബാക്കി ഭാഗം വേണം അത്രയ്ക്ക് സൂപ്പർ ആണ് ????❤❤??????????♥♥
Brother kadha nalla reedhiyil munnotu pokunundallo.pinne enthinu nirthunu..partukal kurachoode speedil upload cheythal nallathayorunu otherwise super story..thanks with love
Bro kadha nalla resamundu nirthenda but lagging kurachundu allathe baki ellam supero super. Adutha part Pettanu usual.
വില്ലൻ ബ്രോ എപ്പോഴാ ഏറ്റവും പുതിയ പാർട് തര
Machane ore poli ichiri vegam next part ithe njn story vayickunente munbe story nirthano ne illa bro nte chodhyam ne itta cmnt aane vayichitte ithilum nallathidum